ന്യൂയോർക്ക്: ഭാവിയിൽ ലോകത്ത് അതിശക്തമായ ഭൂചലനം ഉണ്ടാകുമെന്ന് പ്രവചനം. ഒക്കലഹോമയിലെ പ്രവാചകനായ ബ്രാഡൻ ദാലെ ബിഗ്ഗ്‌സ് ആണ് ലോകത്തെ ഞെട്ടിക്കുന്ന പ്രവചനം നടത്തിയിരിക്കുന്നത്. ഭൂമിയെ പിളർത്താൻ കഴിയുന്ന ഈ ഭൂചലനത്തിൽ നിരവധി പേർ കൊല്ലപ്പെടുമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്.
വരാനിരിക്കുന്ന ദുരന്തത്തെക്കുറിച്ച് ദൈവം തനിക്ക് കാണിച്ച് തന്നുവെന്നാണ് ബ്രാഡൻ വ്യക്തമാക്കുന്നത്. അമേരിക്കയിൽ റിക്ടർ സ്‌കെയിൽ 10 തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനം ഉണ്ടാകും. ഇതിൽ പതിനായിരക്കണക്കിന് ആളുകൾക്ക് ആകും ജീവൻ നഷ്ടമാകുക. ന്യൂ മാഡ്രിഡ് ഫൗൾട്ട് ലൈൻ ആയിരിക്കും ഈ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. മിസോറി, അർക്കൻസാസ്, ടെന്നസി, കെന്റക്കി, ഇല്ലിനോയിസ് എന്നീ നഗരങ്ങളെ സാരമായി തന്നെ ഭൂചലനം ബാധിക്കും. ബഹുനില കെട്ടിടങ്ങൾ നിലം പതിയ്ക്കും. മിസിസിപ്പി നദിയെ ഈ ഭൂമി കുലുക്കം സാരമായി ബാധിക്കും. നദി ഗതിമാറി ഒഴുകും എന്നും അദ്ദേഹം പ്രവചിക്കുന്നുണ്ട്.
അതേസമയം പ്രവചനത്തിന്റെ വാർത്തകൾ പുറത്തുവന്നതോടെ വലിയ ഭീതിയിൽ ആണ് ജനങ്ങൾ. ട്രംപിന് നേരെയുള്ള വധ ശ്രമം ഉൾപ്പെടെ അദ്ദേഹം നടത്തിയ പ്രവചനങ്ങളെല്ലാം ഫലിച്ചിട്ടുണ്ട്. ഇതാണ് ആളുകളിൽ ആശങ്കയുളവാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഈ പ്രവചനവും ഫലിച്ചേക്കാം എന്നാണ് ആളുകൾ ആശങ്കപ്പെടുന്നത്. 10 തീവ്രത രേഖപ്പെടുത്ത ഭൂചലനങ്ങൾ ഭൂമിയിൽ ഉണ്ടാകാറുണ്ടെന്ന വിദഗ്ധരുടെ വാക്കുകൾ ഈ പ്രവചനം സംബന്ധിച്ച ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.
ഇതിന് 1960 ൽ ചൈനയിൽ ആണ് ഇത്രയും ശക്തമായ ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 9.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 8.30 ലക്ഷം പേർക്ക് ആയിരുന്നു ജീവൻ നഷ്ടമായത്.
Discussion about this post