കൊച്ചി : ടാറ്റ മോട്ടോര്‍സിന്റെ 3,100 ഇലക്ട്രിക് ബസുകള്‍ 10 നഗരങ്ങളിലായി സുരക്ഷിതവും സൗകര്യപ്രദവുമായ പൊതു ഗതാഗത സംവിധാനം ഉറപ്പാക്കുന്നുവെന്ന് കമ്പനി. ഇതിനോടകം ആകെ 25 കോടി കിലോ മീറ്ററുകളിലേറെ ഇവ സഞ്ചിരിച്ച് കഴിഞ്ഞു. 6200 തവണ ഭൂമിയെ വലം വച്ചു വരാവുന്ന ദൂരമാണിത്. ഒരു ദിവസം ശരാശരി 200 കിലോ മീറ്ററുകള്‍ സഞ്ചരിക്കുന്ന ഇലക്ട്രിക് ബസുകള്‍ കാര്‍ബണ്‍ വാതക ബഹിര്‍ഗമനമില്ലാത്തതിനാല്‍ പരിസ്ഥിതി സൗഹൃദവുമാണെന്ന് കമ്പനി അവകാശപ്പെടുന്നു.
വായു മലിനീകരണം കുറയ്ക്കുന്നതില്‍ ഇവ വലിയ പങ്ക് വഹിക്കുന്നു. 25 കോടി കിലോ മീറ്ററുകള്‍ സഞ്ചരിച്ചു കഴിഞ്ഞ കാര്‍ബണ്‍ ബഹിര്‍ഗമനമില്ലാത്ത ഈ വാഹനങ്ങള്‍ 1.4 ലക്ഷം ടണ്‍ കാര്‍ബര്‍ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് ഒഴിവാക്കുന്നുണ്ട്. കാര്‍ബര്‍ ബഹിര്‍ഗമനമില്ലാത്ത ഈ വാഹന ശ്രേണി 25 കോടി കിലോ മീറ്ററുകള്‍ പിന്നിട്ടു. കഴിഞ്ഞ 12 മാസങ്ങള്‍ കൊണ്ടാണ് 15 കോടി കി.മീ ദൂരം പിന്നിട്ടത്.
പൊതു മേഖലാ ഗതാഗത സംവിധാനങ്ങളും മറ്റ് യാത്രക്കാരും ഇവയെ മുന്‍ഗണനയോടെ തെരഞ്ഞെടുക്കുന്നുവെന്ന് ഇതിലൂടെ മനസ്സിലാക്കാമെന്നും അവരുടെ പിന്തുണയ്ക്ക് തങ്ങള്‍ നന്ദി അറിയിക്കുന്നുവെന്നും ടാറ്റ വ്യക്തമാക്കി. ഭാവിയിലും കൂടുതല്‍ സുരക്ഷിതത്വവും പരിസ്ഥിതി സൗഹൃദവുമായ മികച്ച സേവനങ്ങള്‍ തങ്ങള്‍ ഉറപ്പാക്കുമെന്ന്. – ടിഎംഎല്‍ സ്മാര്‍ട് സിറ്റി മൊബിലിറ്റി സൊല്യൂഷന്‍സ് ലി. സിഇഒയും എംഡിയുമായ അസിം കുമാര്‍ മുഖോപാധ്യായ് പറഞ്ഞു.
പരമ്പരാഗത ഗതാഗത സംവിധാനങ്ങള്‍ സുസ്ഥിരവും പരിസ്ഥിതി സൗഹൃദപരവുമായ മികച്ച ഒരു ബദലാണ് ടാറ്റാ മോട്ടോര്‍സിന്റെ ഇലക്ട്രിക് ബസുകള്‍ മുന്നോട്ട് വെക്കുന്നത്. മുംബൈ, ബംഗളൂരു, അഹമ്മദാബ്, കൊല്‍ക്കത്ത, ജമ്മു, ശ്രീനഗര്‍, ലഖ്നൗ, ഗുവഹട്ടി, ഇന്‍ഡോര്‍ എന്നീ നഗരങ്ങളില്‍ ദശലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് സുരക്ഷിതവും സുഖകരവും സൗകര്യപ്രദവുമായ യാത്രാനുഭവം ടാറ്റ മോട്ടോര്‍സിന്റെ ഇലക്ട്രിക് ബസുകള്‍ നല്കിവരുന്നു. എയര്‍ സസ്പെന്ഷന്, ഹൈഡ്രോളിക് ലിഫ്റ്റ്, സൗകര്യപ്രദമായ സീറ്റിംഗ് എന്നിങ്ങനെ നൂതന ഫീച്ചറുകളാണ് ടാറ്റ ഇലക്ട്രിക് ബസുകളില്‍ സജ്ജമാക്കിയിട്ടുള്ളത്. ഏറ്റവും നവീന സാങ്കേതിക വിദ്യയും മികച്ച പ്രകടനവും ഉറപ്പുനല്‍കുന്ന ഇവ 9,12 മീറ്റര്‍ കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്.
Discussion about this post