ഹിന്ദുമതം സ്വീകരിച്ച് ആപ്പിളിൻ്റെ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സിൻ്റെ ഭാര്യ ലോറീൻ പവൽ ജോബ്സ് . മകരസംക്രാന്തിയുടെ പുണ്യ വേളയിലാണ് , പവൽ ജോബ്സ് തന്റെ ഗുരു, നിരഞ്ജനി അഖാരയിലെ മഹാമണ്ഡലേശ്വര് സ്വാമി കൈലാസാനന്ദ ഗിരിയിൽ നിന്നും ഹിന്ദു മതം സ്വീകരിച്ചത്. കൂടാതെ ലോറിൻ പവൽ എന്ന പേര് ഉപേക്ഷിച്ച് കമല എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു.
സനാതന ധർമ്മത്തിൽ ആഴമായ താല്പര്യമുള്ള ലാളിത്യം ഉള്ളവളും, സദ്‌ഗുണസമ്പന്നയും, വിനീതയുമായ” സ്ത്രീയായിട്ടാണ് അദ്ദേഹം അവരെ വിശേഷിപ്പിച്ചത്. “അവൾ അഹങ്കാരത്തിൽ നിന്ന് മുക്തയും, തന്റെ ഗുരുവിൽ പൂർണ്ണമായും സമർപ്പിതയുമാണ്,” സ്വാമി കൈലാസാനന്ദ് പറഞ്ഞു.
“അവളുടെ എല്ലാ ചോദ്യങ്ങളും സനാതന ധർമ്മത്തെ ചുറ്റിപ്പറ്റിയാണ്, ഉത്തരങ്ങളിൽ അവൾ വലിയ സന്തോഷവും സംതൃപ്തിയും കണ്ടെത്തുന്നു.” അദ്ദേഹം പറഞ്ഞു. കമല എന്ന പുതിയ പേരോടെ, പവൽ ജോബ്സിന് ‘അച്യുത’ ഗോത്രത്തിലേക്കാണ് പ്രവേശനം ലഭിച്ചത്.
ആരോഗ്യപരമായ കാരണങ്ങളാൽ അവർക്ക് അമൃത സ്നാനമേൽക്കാൻ കഴിഞ്ഞില്ല, പക്ഷേ സ്വാമി കൈലാസാനന്ദ സംഗമത്തിലെ പുണ്യജലം അവരുടെ മേൽ ഒഴിക്കുകയുണ്ടായി. ഇതിലൂടെ ആചാരത്തിന്റെ സത്ത അനുഭവിക്കാൻ അവർക്ക് അദ്ദേഹം അവസരം നൽകി. അതിന്റെ പ്രാധാന്യവും അദ്ദേഹം അവർക്ക് വിശദീകരിച്ചു. തുടർന്ന്, അവർക്ക് ദീക്ഷ നൽകുകയും എല്ലായ്‌പ്പോഴും കഴുത്തിൽ രുദ്രാക്ഷമണികൾ ധരിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പവൽ ജനുവരി 16 ന് പ്രയാഗ്‌രാജിൽ നിന്ന് അമേരിക്കയിലേക്ക് പോകും. 2024 ഫെബ്രുവരിയിൽ ഹരിദ്വാറിലെ അദ്ദേഹത്തിന്റെ ആശ്രമത്തിൽ പൂജയും അഭിഷേകവും നടത്തുമ്പോഴാണ് അവർ ആദ്യമായി സ്വാമി കൈലാസാനന്ദയെ കണ്ടത്. തുടർന്ന്, ജനുവരി 10 ന് മഹാ കുംഭമേളയിൽ പങ്കെടുക്കാൻ അവർ എത്തി.
പവലിന്റെ ഭർത്താവും ആപ്പിൾ സഹസ്ഥാപകനുമായ സ്റ്റീവ് ജോബ്‌സും ഹിന്ദു മതത്തിന്റെ വലിയ ആരാധകൻ ആയിരിന്നു. അദ്ദേഹം തന്റെ ആത്മകഥയിൽ അടക്കം ഇന്ത്യ സന്ദർശിച്ച കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. കുംഭമേളയിൽ പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ച് സ്റ്റീവ് ജോബ്സ് എഴുതിയ കത്ത് വലിയ തുകയ്ക്കാണ് ലേലം ചെയ്യപ്പെട്ടത്.
Discussion about this post