ആധുനിക മനുഷ്യര്‍ നിയാണ്ടര്‍ത്താലുകളുമായി കലര്‍ന്ന സങ്കരവര്‍ഗ്ഗമാണെന്ന് ശാസ്ത്രം കണ്ടെത്തിയത് അടുത്തിടെയാണ്.
2010-ല്‍ ഗവേഷകര്‍ ആദ്യത്തെ നിയാണ്ടര്‍ത്തല്‍ ജീനോം ശ്രേണി പ്രസിദ്ധീകരിച്ചപ്പോള്‍, അവരുടെ വംശപരമ്പരയും നമ്മുടേതും തമ്മില്‍ വളരെ സാമ്യതകളാണ് ഉണ്ടായിരുന്നത്.. , നിയാണ്ടര്‍ട്ടല്‍ ഡിഎന്‍എ നമ്മുടെ ആധുനിക ശരീരശാസ്ത്രത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നിരവധി പഠനങ്ങള്‍ പര്യവേക്ഷണം ചെയ്തിട്ടുണ്ട്, അതില്‍ നിന്ന് ചില ഞെട്ടിക്കുന്ന വസ്തുതകളാണ് ഉരുത്തിരിഞ്ഞത്.
നിയാണ്ടര്‍ത്തല്‍ ഡിഎന്‍എയിലെ ചില വകഭേദങ്ങള്‍ സിസ്റ്റമിക് ല്യൂപ്പസ് എറിത്തമറ്റോസസ്, ക്രോണ്‍സ് രോഗം തുടങ്ങിയ വിവിധ രോഗപ്രതിരോധ വൈകല്യങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തി, കൂടാതെ ചില ജീന്‍ വകഭേദങ്ങള്‍ ഇന്റര്‍ല്യൂക്കിന്‍-18 എന്നറിയപ്പെടുന്ന ഒരു രോഗപ്രതിരോധ തന്മാത്രയെ ബാധിക്കുന്നു, ഇത് ഓട്ടോഇമ്മ്യൂണ്‍ ഡിസോര്‍ഡേഴ്‌സിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതില്‍ പങ്കുവഹിക്കുന്നു. ചില ഡിഎന്‍എ വകഭേദങ്ങള്‍ ഗുരുതരമായ കൊവിഡിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നുണ്ട്.
ഇതുമാത്രമല്ല നിയാണ്ടര്‍ത്താല്‍ ഡിഎന്‍എ നമ്മുടെ ചര്‍മ്മത്തിന്റെയും മുടിയുടെയും നിറം, നമ്മുടെ രക്തം കട്ടപിടിക്കുന്നതിന്റെ വേഗം, ഹൃദ്രോഗപ്രവണത, റേഡിയേഷന്‍ പോലുള്ള വിവിധ പാരിസ്ഥിതിക സമ്മര്‍ദ്ദങ്ങളോട് നമ്മുടെ കോശങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നിവയെയും ബാധിച്ചേക്കാം. ചില ചര്‍മ്മ കാന്‍സറുകള്‍, തയാമിന്‍ (വിറ്റാമിന്‍ ബി1) കുറവ്, പൊണ്ണത്തടി, പ്രമേഹം എന്നിവയ്ക്ക് നാം എത്രത്തോളം സാധ്യതയുള്ളവരാണെന്ന് നിര്‍ണ്ണയിക്കാനും ഇത് സഹായിക്കും.
ഇതിലേറ്റവും കൗതുകകരമായ വസ്തുത ഇവരുടെ ഡിഎന്‍എ നമ്മുടെ തലച്ചോറിനെയും പെരുമാറ്റത്തെയും സാരമായി സ്വാധീനിക്കുമെന്നതാണ്. ഈ ഡിഎന്‍എ സെറിബെല്ലത്തിന്റെ ഘടനയെയും പ്രവര്‍ത്തനത്തെയും സ്വാധീനിക്കുന്നു. ശ്രദ്ധ, വൈകാരിക നിയന്ത്രണം, സെന്‍സറി പ്രോസസ്സിംഗ്, സാമൂഹിക ജ്ഞാനം എന്നിവയടങ്ങുന്ന സ്ഥലമാണിത്. മാനസിക വികാസവുമായി ബന്ധമുള്ള ഒരു ഭാഗം കൂടിയായതിനാല്‍ ഇത് പെരുമാറ്റത്തെയും ചിന്തകളെയും വരെ സ്വാധീനിക്കാം. നിലവില്‍ ഇത് സംബന്ധിച്ച് നിരവധി ഗവേഷണങ്ങള്‍ നടന്നുവരികയാണ്.
Discussion about this post