കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. കൊല്ലം ജില്ലയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് പള്ളിക്കൽ കാട്ടുപുതുശ്ശേരി മുതിയക്കോണം സ്വദേശിയായ മദ്രസ അദ്ധ്യാപകൻ നവാസിനെയാണ് (49) പോലീസ് പിടികൂടിയത്.
ഈ കഴിഞ്ഞ ജനുവരി 13 നായിരുന്നു കേസിനാസ്പദമായ സംഭവം. മദ്രസയിൽ പഠിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്ന. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.












