1993-ൽ പുറത്തിറങ്ങിയ ജാപ്പനീസ്-ഇന്ത്യൻ ആനിമേഷൻ ചിത്രമായ ‘രാമായണം: ദി ലെജൻഡ് ഓഫ് പ്രിൻസ് രാമ’യുടെ പ്രത്യേക പ്രദർശനം ഫെബ്രുവരി 15 ന് പാർലമെൻ്റിൽ നടക്കുമെന്ന് ചലച്ചിത്ര വിതരണ കമ്പനിയായ ഗീക്ക് പിക്ചേഴ്സ് ഞായറാഴ്ച അറിയിച്ചു. പ്രദർശനത്തിലേക്ക് ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കൊപ്പം പാർലമെൻ്റ് അംഗങ്ങളെയും സാംസ്കാരിക മേഖലകളിൽ നിന്നുള്ള പ്രത്യേക ആളുകളെയും ഗീക്ക് പിക്ചേഴ്സ് ക്ഷണിച്ചു.
ഈ ചിത്രത്തിന്റെ പ്രദർശനം നമ്മുടെ രാജ്യത്തിൻ്റെ സമ്പന്നമായ പൈതൃകത്തെക്കുറിച്ചാണെന്ന് ഗീക്ക് പിക്ചേഴ്സിൻ്റെ സഹസ്ഥാപകൻ അർജുൻ അഗർവാൾ അഭിപ്രായപ്പെട്ടു. 1993-ലെ 24-ാമത് ഇന്ത്യൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (ഐഎഫ്എഫ്ഐ) ആണ് ‘രാമായണം: ദി ലെജൻഡ് ഓഫ് പ്രിൻസ് രാമ’ ഇന്ത്യയിൽ പ്രദർശിപ്പിച്ചത്. 2000-കളുടെ തുടക്കത്തിൽ ടിവി ചാനലുകളിൽ സംപ്രേഷണം ചെയ്തതിന് ശേഷം ചിത്രം ഇന്ത്യൻ പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യത നേടി.
യുഗോ സാക്കോ, റാം മോഹൻ, കൊയിച്ചി സസാക്കി എന്നിവർ ചേർന്നാണ് രാമായണം: ദി ലെജൻഡ് ഓഫ് പ്രിൻസ് രാമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.
ആനിമേറ്റഡ് ചിത്രത്തിൻ്റെ ഹിന്ദി പതിപ്പിൽ രാമൻ്റെ കഥാപാത്രത്തിന് ശബ്ദം നൽകിയത് അരുൺ ഗോവിൽ ആണ്. നമ്രത സാഹ്നി സീതയ്ക്ക് ശബ്ദം നൽകി. അന്തരിച്ച അമൃത് പുരിയാണ് രാവണന് ശബ്ദം നൽകിയത്. മുതിർന്ന നടൻ ശത്രുഘ്നൻ സിൻഹയാണ് ആഖ്യാതാവ്.
Discussion about this post