ന്യൂഡൽഹി : ഒരു മാസത്തോളം നീണ്ട ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വാശിയേറിയ ത്രികോണ പോരാട്ടമാണ് രാജ്യതലസ്ഥാനത്ത് നടക്കുന്നത്, ബിജെപി,കോൺഗ്രസ്, ആം ആദ്മി പാർട്ടി നേർക്കുനേരാണ് മത്സരിക്കുന്നത്.
70 മണ്ഡലങ്ങളിൽ ബുധനാഴ്ചയാണ് വോട്ടെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ അണിനിരന്ന തീവ്ര പ്രചാരണമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ








