ബലാഘട്ട്: സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് വനിതാ കമ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. മദ്ധ്യപ്രദേശിലെ ബലാഘട്ടിലാണ് ഏറ്റുമുട്ടൽ നടന്നത്. സംസ്ഥാന പോലീസിലെ ഭീകര വിരുദ്ധ സേനയും പ്രാദേശിക പോലീസും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് മൂന്ന് പേരെ വകവരുത്തിയത്.
ഛത്തീസ്ഗഡ് അതിർത്തിയിലുള്ള വനമേഖലയിലായിരുന്നു ഓപ്പറേഷൻ. ബുധനാഴ്ച പുലർച്ചെ ആരംഭിച്ച പരിശോധന ഇന്ന് വൈകിട്ടോടെയാണ് അവസാനിച്ചത്. കൊല്ലപ്പെട്ട ഭീകരവാദികളുടെ കൈയിൽ നിന്ന് INSAS റൈഫിൾ, സെൽഫ്-ലോഡിംഗ് റൈഫിൾ, .303 റൈഫിൾ എന്നിവ കണ്ടെടുത്തു. മേഖലയിലെ ഭീകരരെ പിടികൂടാൻ 12 പോലീസ് സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.










