ന്യൂഡൽഹി: ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കത്തിന് കർശന നിർദേശങ്ങൾ നൽകി കേന്ദ്രം. ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് എന്ന പരിപാടിയിലെ അശ്ലീല പരാമർശ വിവാദങ്ങൾക്ക് പിന്നാലെ യൂട്യൂബ് ചാനലുകളിലെ അശ്ലീല ഉള്ളടക്കം നിയന്ത്രിക്കണമെന്ന് നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ്, ഒടിടി പ്ലാറ്റ്ഫോമുകൾ അവരുടെ ഉള്ളടക്കത്തിൽ ധാർമികത കർശനമായി പാലിക്കണമെന്ന് കേന്ദ്രം നിർദേശിച്ചിരിക്കുന്നത്.
കേന്ദ്ര വാർത്താ വിതരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. 2021ലെ ഐടി നിയമത്തിലെ ചട്ടങ്ങൾ പാലിക്കണമെന്നും അശ്ലീല ഉള്ളടക്കത്തിൽ നിയന്ത്രണമുണ്ടാകണമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ഇത്തരം ഉള്ളടക്കങ്ങൾ കുട്ടികളിലേക്ക് എത്തുന്നില്ലെന്ന് ഉർപ്പ് വരുത്തണമെന്നും നിർദേശത്തിൽ പറയുന്നു. നിർദേശങ്ങളിൽ വീഴ്ചയുണ്ടാകുന്ന പക്ഷം, കർശന നടപടിയുണ്ടാകുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.
യൂട്യൂബ് ഷോയ്ക്കിടെ അശ്ലീല പരാമർശം നടത്തിയ അല്ലാബാദിയയെ സുപ്രീം കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. അലഹാബാദിയയ്ക്കെതിരെ ഇതുവരെ മൂന്ന് എഫ്ഐആറുകൾ ഫയൽ ചെയ്തിട്ടുണ്ട്. അസമിലും മുംബൈയിലും ജയ്പൂരിലുമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Discussion about this post