വീട്ടിലെ ബാക്കി വരുന്ന ഭക്ഷണങ്ങൾ എന്തും ഫ്രിഡ്ജിനുള്ളിൽ കുത്തികയറ്ററാണ് പതിവ്. ഇത് നിങ്ങളുടെ അടുക്കള ജോലി കഠിനമാക്കുകയും ഫ്രിഡ്‌ജിനെ വൃത്തികേടാക്കുകയും ചെയ്യുന്നു. എന്നാൽ യഥാർത്ഥത്തിൽ ഫ്രിഡ്ജ് ഉപയോഗിക്കേണ്ട ത് എങ്ങനെയെന്നു നോക്കാ൦.
.ആദ്യം ഫ്രിഡ്ജ് വൃത്തിയാക്കുകയാണ് ചെയ്യേണ്ടത്. പഴയ സാധനങ്ങളും, ഉപയോഗമില്ലാത്ത ഭക്ഷണങ്ങളും മാറ്റണം. ഇത് ഭക്ഷണ സാധനങ്ങളെ എളുപ്പത്തിൽ ഒതുക്കി വെക്കാൻ സഹായിക്കും.
പാകം ചെയ്യുന്നതിന് മുന്നേ പച്ചക്കറികൾ കഴുകി വൃത്തിയാക്കി മുറിച്ച് വെക്കാം. സമയം ആകുമ്പോൾ ഇത് ഫ്രിഡ്ജിൽ നിന്നുമെടുത്ത് പാകം ചെയ്യാവുന്നതാണ്.
ഭക്ഷണം സൂക്ഷിക്കാൻ കണ്ടെയ്‌നറുകളോ ഗ്ലാസ് പാത്രങ്ങളോ ഉപയോഗിക്കാവുന്നതാണ്. ഇത് ഭക്ഷണ സാധനങ്ങളിൽനിന്നും വരുന്ന ഗന്ധം ഇല്ലാതാക്കുകയും കേടുവരാതെ സൂക്ഷിക്കുകയും ചെയ്യും.
ഫ്രിഡ്ജുകൾ എപ്പോഴും 40 ഡിഗ്രി ഫാരൻഹീറ്റ് അല്ലെങ്കിൽ അതിന് താഴെയായിരിക്കണം സെറ്റ് ചെയ്ത് വെക്കേണ്ടത്.
ഫ്രിഡ്ജിന്റെ ഓരോ തട്ടിലും ലൈനേഴ്‌സ് ഉപയോഗിക്കുകയാണെങ്കിൽ ഫ്രിഡ്ജ് നിങ്ങൾക്ക് എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും.
Leave a Comment