Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഇന്ത്യൻ സൈന്യത്തിന്റെ അഭിമാനമായ നാരീശക്തിക്ക് അഭിവാദ്യം ; അന്താരാഷ്ട്ര വനിതാ ദിനത്തിൽ കേണൽ പൊനുങ് ഡോമിംഗിന് സായുധസേനയുടെ പ്രത്യേക ആദരം

by Brave India Desk
Mar 8, 2025, 07:15 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

അന്താരാഷ്ട്ര വനിതാ ദിനത്തിൽ ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ ഏറ്റവും ഉയർന്ന ടാസ്‌ക് ഫോഴ്‌സിനെ നയിക്കുന്ന കേണൽ പൊനുങ് ഡോമിംഗിന് സായുധസേനയുടെ പ്രത്യേക ആദരം. സായുധ സേനയിൽ നാരി ശക്തി എന്ന പദവി വഹിക്കുന്ന വിശിഷ്ട വ്യക്തിത്വമാണ് കേണൽ പൊനുങ് ഡോമിംഗ്. ഈ വർഷം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് സേനാ മെഡൽ ലഭിച്ച 43 സായുധ സേനാംഗങ്ങളിൽ ഒരാൾ കൂടിയാണ് സൈന്യത്തിലെ ഈ നാരീശക്തി.

ഇന്ത്യൻ പ്രതിരോധ രംഗത്ത് വർധിച്ചുവരുന്ന സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമ മാതൃകയാണ് കേണൽ പൊനുങ്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബോർഡർ ടാസ്‌ക് ഫോഴ്‌സിനെ നയിക്കുന്ന ആദ്യത്തെ വനിതാ ഓഫീസർ എന്ന സവിശേഷതയും അവർക്കുണ്ട്. 15,000 അടി ഉയരത്തിൽ വിന്യസിക്കപ്പെട്ടിട്ടുള്ള BRO ടീമിനാണ് അവർ നേതൃത്വം നൽകുന്നത്. ലഡാക്കിലെ ഏറ്റവും ഉയരമുള്ള വാഹന ഗതാഗത യോഗ്യമായ റോഡിന്റെ പരിപാലനത്തിനായി 19,024 അടി ഉയരത്തിൽ കേണൽ പൊനുങും സഹപ്രവർത്തകരും ജോലി ചെയ്യുന്നു. അതും -20 മുതൽ -25 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞ താപനിലയുള്ള ഒരു പ്രദേശത്താണ് ഈ നാരീശക്തി സ്തുത്യർഹമായ സേവനം കാഴ്ചവയ്ക്കുന്നത്.

Stories you may like

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

എനിക്ക് എന്റെ രാജ്യത്തോടുള്ള അചഞ്ചലമായ സ്നേഹം പ്രകടിപ്പിക്കാൻ ഇതിലും മികച്ച ഒരു മാർഗ്ഗമില്ല എന്നാണ് തന്റെ ജോലിയെ കുറിച്ച് കേണൽ പൊനുങ് ഡോമിംഗ് അഭിപ്രായപ്പെടുന്നത്. അച്ചടക്കം, ഐക്യം, ശാരീരികക്ഷമത എന്നിവയാണ് ഈ കടുത്ത സാഹചര്യങ്ങളെ പോലും നേരിടുന്നതിന് സഹായകരമാകുന്നതെന്നും അവർ വ്യക്തമാക്കി. അരുണാചൽ പ്രദേശിലെ കിഴക്കൻ സിയാങ് ജില്ലയിലെ പാസിഘട്ടിൽ ഒലോം ഡോമിംഗിന്റെയും ജിമ്മി ഡായ് ഡോമിംഗിന്റെയും മകളായിട്ടാണ് പൊനുങ് ജനിച്ചത്. അരുണാചൽ പ്രദേശിലെ തന്നെ ഏറ്റവും പഴക്കം ചെന്ന നഗരമായ പാസിഘട്ടിലെ ഗവൺമെന്റ് ഡേയിംഗ് എറിംഗ് ഹയർ സെക്കൻഡറി സ്കൂളിലും ഐജിജെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലുമായിട്ടായിരുന്നു പൊനുങ് വിദ്യാഭ്യാസം നേടിയത്. 2008 ൽ സർവീസ് സെലക്ഷൻ ബോർഡ് പരീക്ഷ പാസായ ശേഷം ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ നിന്ന് പ്രത്യേക പരിശീലനം നേടിയാണ് പൊനുങ് ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായത്. 2014-ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയിലും അവർ സേവനമനുഷ്ഠിച്ചു.

നിലവിൽ ചൈനയുമായുള്ള യഥാർത്ഥ നിയന്ത്രണ രേഖയായ എൽഎസിയ്ക്ക് സമീപം ലഡാക്കിലെ ഡെംചോക്ക് സെക്ടറിൽ ആണ് കേണൽ പൊനുങ് ഡോമിംഗിന്റെ നേതൃത്വത്തിലുള്ള യൂണിറ്റ് വിന്യസിക്കപ്പെട്ടിട്ടുള്ളത്. സൈന്യത്തിന്റെ ഏറ്റവും ദൂരെയുള്ള ഔട്ട്‌പോസ്റ്റായ ഫുക്‌ചെയുമായി നിർണായക ബന്ധം ഉറപ്പാക്കുന്ന ടീമിനാണ് അവർ നേതൃത്വം നൽകുന്നത്. എൽ‌എസിക്ക് സമീപമുള്ള നയോമ അഡ്വാൻസ്ഡ് ലാൻഡിംഗ് ഗ്രൗണ്ടിനെ ഫൈറ്റർ ജെറ്റുകൾക്കായുള്ള പൂർണ്ണമായ പ്രവർത്തന താവളമാക്കി നവീകരിക്കുന്നതിനുള്ള ജോലികളുടെ തിരക്കിലാണ് ഇപ്പോൾ കേണൽ പൊനുങ്. ഇന്ത്യൻ സൈന്യത്തിലെ മാതൃകാപരമായ സേവനത്തിന് ‘കർമ്മത്തോടുള്ള ഭക്തി’ വിഭാഗത്തിലാണ് 2025ലെ റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായ രാഷ്ട്രപതിയുടെ സേന മെഡൽ കേണൽ പൊനുങ് ഡോമിംഗിന് സമ്മാനിച്ചത്. ഈ വിശിഷ്ട വ്യക്തിത്വത്തോടുള്ള ബഹുമാനാർത്ഥം ആണ് അന്താരാഷ്ട്ര വനിതാ ദിനത്തിൽ സായുധസേന പ്രത്യേക അഭിവാദ്യം അർപ്പിച്ചത്.

Tags: International Women's dayBROColonelboarder roads organisationCOL. Ponung Domingnarishakti
Share9
Tweet
Send
Share

Latest stories from this section

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

Latest News

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies