തിരുവനന്തപുരം : സംസ്ഥാന ലഹരി വിരുദ്ധ ദൗത്യമായ ഓപ്പറേഷന്‍ ഡി-ഹണ്ടിൽ 196 പേർ അറസ്റ്റിൽ. സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2210 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.029 കി.ഗ്രാം), കഞ്ചാവ് (5.401 കി.ഗ്രാം), കഞ്ചാവ് ബീഡി (140 എണ്ണം) എന്നിവ പോലീസ് പിടികൂടി.
ലഹരിവസ്തുക്കളുടെ സംഭരണത്തിനും വിപണനത്തിനും എതിരെ നിയമനടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് 2025 ഏപ്രില്‍ 18ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്. പരിശോധനയെ തുടർന്ന്
വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്നുകൾ കൈവശം വച്ചതിന് 188 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) സംസ്ഥാനത്തെ പ്രവർത്തനം നടത്തുന്നുണ്ട്. ഈ നമ്പറിൽ വിളിച്ച് വിവരങ്ങൾ നൽകുന്നവരുടെ വ്യക്തി വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും എന്നും പോലീസ് വ്യക്തമാക്കുന്നു.
Discussion about this post