ന്യൂഡൽഹി: പഹൽഗാം ഭീകാര്ക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിക്ക് പിന്നാലെ അതിർത്തിയിൽ പ്രകോപനം തുടരുകയാണ് പാകിസ്താൻ. ഓപ്പറേഷൻ സിന്ദൂരിലൂടെ 9 ഭീകരകേന്ദ്രങ്ങളാണ് പാകിസ്താനിൽ ഭസ്മമായത്. പിന്നാലെ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ് രാജ്യത്തെ അഭിസംബോധന ചെയ്ത് എത്തിയിരുന്നു. യുദ്ധഭീഷണിയായിരുന്നു ഇയാൾ മുഴക്കിയത്.
ഇതിന് ശേഷം പാക് പോർ വിമാനങ്ങൾ ഇന്ത്യൻ അതിർത്തിയിലെത്തി. പഞ്ചാബ് അതിർത്തിയോട് ചേർന്ന സ്ഥലത്താണ് പാക് യുദ്ധ വിമാനങ്ങൾ എത്തിയത്. എന്നാൽ റഡാർ സംവിധാനങ്ങൾ വഴി പാക് വിമാനങ്ങളുടെ സഞ്ചാരപഥം മനസിലാക്കിയ ഇന്ത്യൻ യുദ്ധവിമാനങ്ങൾ മേഖലയിലേക്ക് ഉടൻ കുതിച്ചെത്തിയതോടെ പാക് വിമാനങ്ങൾ അതിർത്തി കടക്കാതെ മടങ്ങിയെന്നാണ് വിവരം
ഇനിയും പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഓപ്പറേഷൻ സിന്ദൂറിന് രണ്ടാം ഘട്ടമുണ്ടെന്ന് സൂചന കേന്ദ്രം നൽകിയിരുന്നു.വിദേശ രാജ്യങ്ങളോടടക്കം ഇക്കാര്യത്തിൽ ഇന്ത്യ നിലപാടറിയിച്ചിട്ടുണ്ട്. അതേസമയം പാക് ഷെല്ലാക്രമണത്തിൽ പൂഞ്ചിൽ സൈനികൻ വീരമൃത്യു വരിച്ചു. ലാൻസ് നായിക് ദിനേഷ് കുമാറാണ് വീരമൃത്യു വരിച്ചത്.
Leave a Comment