കമ്യൂണിസ്റ്റ് ഭീകരതയുടെ അടിവേരറുക്കാൻ:ഛത്തീസ്ഗഡിൽ 20 ഭീകരരെ വധിച്ച് സുരക്ഷാ സേനഛത്തീസ്ഗഡിൽ 20കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന.നാരായൺപൂരിൽ ആണ് സംഭവം.മുൻ നക്സൽ കമാൻഡറെ സുരക്ഷാ സേന പിടികൂടി. പ്രദേശത്ത് ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.
ഛത്തീസ്ഗഢ്-തെലങ്കാന അതിർത്തിയിലെ കാറെഗുട്ട വനമേഖലയിൽ 21 ദിവസം നീണ്ടുനിന്ന ഓപ്പറേഷനിൽ സുരക്ഷാ സേനകൾ 31 നക്സലുകളെ വധിച്ചിരുന്നു.സിആർപിഎഫ് ഡയറക്ടർ ജനറൽ ജി.പി. സിംഗും ഛത്തീസ്ഗഢ് ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) അരുൺ ദേവ് ഗൗതമും സംയുക്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മാവോയിസ്റ്റ് ഭീഷണിയുടെ അന്ത്യത്തിൻ്റെ തുടക്കമാണിതെന്നും അവർ ഊന്നിപ്പറഞ്ഞു.
ഏപ്രിൽ 21 ന് ആരംഭിച്ച 21 ദിവസത്തെ ഓപ്പറേഷനിൽ 31 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. അതിൽ 28 പേരെ തിരിച്ചറിഞ്ഞതായും സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. തിരിച്ചറിഞ്ഞ നക്സലുകളിൽ തലക്ക് 1.72 കോടി രൂപ ഇനാം പ്രഖ്യാപിച്ചവർ വരെയുണ്ട്. ഇവരിൽ നിന്ന് സൈന്യം ആയുധ ശേഖരം പിടിച്ചെടുക്കുകയും ആയുധങ്ങളും ഐഇഡികളും നിർമ്മിക്കാൻ ഉപയോഗിച്ചിരുന്ന നാല് നക്സൽ സാങ്കേതിക യൂണിറ്റുകൾ നശിപ്പിക്കുകയും ചെയ്തതായി ഛത്തീസ്ഗഢ് പോലീസ് അഡീഷണൽ ഡിജി (ആൻ്റി-നക്സൽ ഓപ്പറേഷൻസ്) വിവേകാനന്ദ് അറിയിച്ചു.”
2026 മാർച്ചിന് മുമ്പുതന്നെ ഇന്ത്യയിൽ നിന്ന് കമ്യൂണിസ്റ്റ് ഭീകരത അവസാനിപ്പിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര ഭ്യന്തര മന്ത്രി അമിത് ഷാ വാഗ്ദാനം ചെയ്തിരിക്കുന്നത്.
Leave a Comment