ഇറാനെയും പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയെയും പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരെ ഭാവിയിൽ ആക്രമണം നടത്തരുതെന്ന് അയത്തുള്ള അലി ഖമേനി യുഎസിനു നൽകിയ ചൂടേറിയ മുന്നറിയിപ്പിനെയും ഇസ്രായേലുമായുള്ള യുദ്ധത്തിൽ ഇറാൻ വിജയിച്ചു എന്ന അവകാശവാദത്തെയുമാണ് ട്രംപ് പരിഹസിച്ചു.
12 ദിവസത്തെ ഇസ്രായേൽ ആക്രമണങ്ങൾക്കും മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ബോംബാക്രമണത്തിനും ശേഷം ഖമേനിയുടെ പരാമർശങ്ങൾ യാഥാർത്ഥ്യത്തെ വെല്ലുവിളിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു . ഇറാനിലെ ഏറ്റവും ശക്തനായ രാഷ്ട്രീയ, മത നേതാവിന് യോജിച്ചതല്ല മിസ്റ്റർ ഖമേനിയുടെ പരാമർശങ്ങളെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.
നോക്കൂ, നിങ്ങൾ വലിയ വിശ്വാസമുള്ള ആളാണ്. സ്വന്തം രാജ്യത്ത് വളരെയധികം ബഹുമാനിക്കപ്പെടുന്ന ഒരു മനുഷ്യൻ. നിങ്ങൾ സത്യം പറയണം,’നിങ്ങൾക്ക് അടി കിട്ടിയെന്ന് ട്രംപ് പറഞ്ഞു. അദ്ദേഹത്തിന്റെ രാജ്യം നശിപ്പിക്കപ്പെട്ടു, അദ്ദേഹത്തിന്റെ മൂന്ന് ദുഷ്ട ആണവ കേന്ദ്രങ്ങളും നശിപ്പിക്കപ്പെട്ടു, അദ്ദേഹം എവിടെയാണ് അഭയം പ്രാപിച്ചിരിക്കുന്നതെന്ന് എനിക്ക് കൃത്യമായി അറിയാമായിരുന്നു, ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ ഇസ്രായേലിനെയോ യുഎസ് സായുധ സേനയെയോ അദ്ദേഹത്തിന്റെ ജീവിതം അവസാനിപ്പിക്കാൻ ഞാൻ അനുവദിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി.
വളരെ വൃത്തികെട്ടതും അപമാനകരവുമായ ഒരു മരണത്തിൽ നിന്നാണ് ഞാൻ അവനെ രക്ഷിച്ചത്, ‘നന്ദി, പ്രസിഡന്റ് ട്രംപ്!’ എന്ന് അയാൾ പറയേണ്ടതില്ലല്ലോ’.അദ്ദേഹം എവിടെയാണെന്ന് അമേരിക്കയ്ക്ക് അറിയാമായിരുന്നു, പക്ഷേ അദ്ദേഹത്തെ കൊല്ലാൻ പദ്ധതിയില്ലെന്ന് ട്രംപ് കൂട്ടിച്ചേർത്തു.
Discussion about this post