തൃശ്ശൂർ പുതുക്കാട് നവജാത ശിശുക്കളെ കൊന്നു കുഴിച്ചു മൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾപുറത്ത്. പ്രതി അനീഷ ശുചിമുറിയിൽ പ്രസവിച്ചത് യൂട്യൂബ് നോക്കിയാണെന്നാണ് വിവരം . ലാബ്ടെക്നീഷ്യൻ കോഴ്സ് പഠിച്ചതും പ്രതിക്ക് സഹായകമായി . വയറിൽ തുണികെട്ടി വെച്ച് ഗർഭാവസ്ഥമറച്ചുവെച്ചു. അതുപോലെ പ്രസവകാലം മറച്ചുപിടിക്കാൻ ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കി.
ഇവർ തന്നെയാണ് ആദ്യത്തെ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ടത്. രണ്ടാമത്തെ കുഞ്ഞിനെ ഭവിനെഏൽപ്പിച്ചു. ഇയാളാണ് കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ടത്. ശാപമുണ്ടാകാതിരികാകൻ മരണാനന്തരക്രിയകൾ നടത്താൻ വേണ്ടിയാണ് അസ്ഥികൾ സൂക്ഷിച്ചുവച്ചത്. പിന്നീട് രണ്ടാമതും അനീഷ ഗർഭംധരിച്ചു. വീട്ടുകാരറിയാതെ പ്രസവിക്കുകയും ചെയ്തു. കുഞ്ഞ് കരഞ്ഞപ്പോൾ ശ്വാസം മുട്ടിച്ച്കൊലപ്പെടുത്തിയെന്നാണ് യുവതി പോലീസിന് മൊഴി നൽകിയത്.
എന്നാൽ മകൾ രണ്ടുതവണ ഗർഭിണിയായത് അറിഞ്ഞില്ലെന്നാണ് അനീഷയുടെ മാതാവ് പറഞ്ഞത്. നാലുകൊല്ലമായി ഭവിനുമായി മകൾ ബന്ധത്തിലാണെന്നും അമ്മ പറഞ്ഞു. വീട്ടിൽ അമ്മയുംഅനീഷയും സഹോദരനുമാണുള്ളത്.
അനീഷ മറ്റൊരു വിവാഹം കഴിക്കുമോയെന്ന സംശയത്തിലാണ് ഭവി അസ്ഥികളുമായി പോലീസ്സ്റ്റേഷനിലെത്തിയത്. ഇവർ തമ്മിൽ കഴിഞ്ഞ ദിവസം വഴക്കുണ്ടാവുകയും ചെയ്തിരുന്നു. രാത്രി 12 മണിയോടെ മദ്യലഹരിയിലാണ് യുവാവ് സ്റ്റേഷനിലെത്തിയത്.
ആദ്യ കുഞ്ഞിന്റെ മൃതദേഹ അവശിഷ്ടങ്ങളിൽ നിന്ന് മരണകാരണം കണ്ടെത്തുകവെല്ലുവിളിയാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കൊലപാതകം നടന്ന് നാലുകൊല്ലംകഴിഞ്ഞതിനാൽ അവശിഷ്ടങ്ങൾ കണ്ടെത്തുക എന്നതും വെല്ലുവിളിയാണ്.
Discussion about this post