അഫ്ഗാനിസ്ഥാനിൽ നിന്ന് രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച മുപ്പതോളം തീവ്രവാദികളെ കൊലപ്പെടുത്തിയതായി കൊലപ്പെടുത്തിയതായി പാകിസ്താന്റെ അവകാശവാദം. കഴിഞ്ഞയാഴ്ച തീവ്രവാദി ആക്രമണം നടന്ന ഖൈബർ പഖ്തൂൺഖ്യ പ്രവശ്യയിൽ വച്ചാണ് നുഴഞ്ഞുകയറ്റക്കാരെ പിടികൂടിയതെന്നാണ് പാകിസ്താൻ അവകാശപ്പെടുന്നത്.
പാക് താലിബാൻ ഭീകരരാണ് കൊല്ലപ്പെട്ടതെന്നും ഇവരിൽ നിന്ന് വലിയ തോതിൽ ആയുധങ്ങൾ പിടിച്ചെടുത്തെന്നും പാകിസ്താൻ പറയുന്നു. അഫ്ഗാനിസ്താനിൽ നിന്നുള്ള നുഴഞ്ഞുകയറ്റങ്ങൾക്ക് പിന്നിൽ ഇന്ത്യയാണെന്നാണ് പാക് സൈന്യത്തിന്റെ മാദ്ധ്യമവിഭാഗമായ ഇന്റർ സർവീസ് പബ്ലിക് റിലേഷൻസ് ആരോപിക്കുന്നു. ഇന്ത്യ വളർത്തിയെടുത്ത പ്രോക്‌സി ഗ്രൂപ്പായ ഫിത്‌ന അൽ ഖവാരിജ് എന്ന സംഘടനയാണ് ആക്രമണങ്ങൾക്ക് പിന്നിലെന്നും ഐപിഎസ് ആർ ആരോപിക്കുന്നു. അഫ്ഗാനിസ്ഥാന്റെ മണ്ണ് പാകിസ്താനെതിരെ ഭീകരത വളർത്താനായി ഉപയോഗിക്കുന്നതിനെ ചെറുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
പാക് താലിബാന്റെ ഉപവിഭാഗമായ ഹാഫിസ് ഗുൽ ബഹാദുർ ഗ്രൂപ്പ് (എച്ച്ജിബി) നടത്തിയ ചാവേറാക്രമണത്തിൽ 16 സൈനികർ കൊല്ലപ്പെട്ടിരുന്നു.
Discussion about this post