ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ കമ്പനിക്ക് ഉപഗ്രഹ ഇൻറർനെറ്റ് സേവനങ്ങൾ തുടങ്ങാൻ അനുമതി നൽകി ഇൻസ്‌പേസ്. സ്റ്റാർലിങ്കിൻറെ ഇന്ത്യൻ ഉപകമ്പനിയായ സ്റ്റാർലിങ്ക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിനാണ് ഉപഗ്രഹ ഇൻറർനെറ്റ് സേവനങ്ങൾ തുടങ്ങാൻ ഇൻസ്‌പേസിൻറെ അനുമതി ലഭിച്ചത്. സ്റ്റാർലിങ്ക് ജനറേഷൻ -ഒന്ന് എൽഇഒ വഴി ഇൻറർനെറ്റ് സേവനങ്ങൽ നൽകാനുള്ള അനുമതി നൽകിയത്. ഭൂമിക്ക് 540-നും 570-നും ഇടയിലുള്ള കിലോമീറ്റർ ഉയരത്തിൽ ഭ്രമണം ചെയ്യുന്ന 4,408 ഉപഗ്രഹങ്ങൾ ഉൾപ്പെടുന്ന ഒരു ആഗോള കൂട്ടായ്മയാണ് സ്റ്റാർ ലിങ്ക് ജനറേഷൻ -ഒന്ന്.
ഇന്ത്യയിൽ ഇൻ സ്‌പേസിന്റെ അനുമതി ലഭിക്കുന്ന മൂന്നാമത്തെ കമ്പനിയാണ് ഇലോൺ മസ്‌കിൻറെ സ്റ്റാർ ലിങ്ക്. 2022 മുതൽ ലൈസൻസിനായി അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു സ്റ്റാർലിങ്ക്.ടെലികോം മന്ത്രാലയത്തിൽ നിന്നും കഴിഞ്ഞമാസം അനുമതി ലഭിച്ചിരുന്നു. അഞ്ചുവർഷത്തേക്കാണ് ലൈസൻസ്.
അനുമതി കൂടി കിട്ടിയതോടെ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങാനുള്ള പ്രധാന കടമ്പ മറികടന്നു. ഇനി സ്‌പെക്ട്രം കൂടി അനുവദിച്ച് കിട്ടിയാൽ ഇന്ത്യയിൽ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഇൻറർനെറ്റ് സേവനങ്ങൾ നൽകി തുടങ്ങാനാകും.
Discussion about this post