യുഎസിലെ ഒരു റസ്റ്റോറന്റിൽ ജീവനക്കാർക്ക് നേരെ ക്ഷുഭിതനായി സംസാരിക്കുന്ന ഒരു യുവാവിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. യുവാവിന്റെ ഭാര്യയെ റസ്റ്റോറന്റ് ജീവനക്കാരൻ സുന്ദരി എന്ന് അഭിസംബോധന ചെയ്തതാണ് ഇയാളെ ചൊടിപ്പിച്ചത്. എന്റെ ഭാര്യയെ സുന്ദരി എന്ന് വിളിക്കരുതെന്ന് ദേഷ്യപ്പെട്ട് പറയുന്ന യുവാവ് ‘ഇത് ഇന്ത്യയല്ല’ എന്നും വീഡിയോയിൽ പറയുന്നു.
@btownwire എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. യുഎസിലെ കാൻസസിൽ ഉള്ള റസ്റ്റോറന്റിലാണ് സംഭവം നടന്നത്. റസ്റ്റോറന്റ് ജീവനക്കാർ ഇന്ത്യക്കാരാണെന്ന് ആണ് ദൃശ്യങ്ങൾ നൽകുന്ന സൂചന. ദേഷ്യപ്പെട്ട് പ്രശ്നം സൃഷ്ടിക്കുന്ന യുവാവ് സ്വന്തം ദേശീയത വെളിപ്പെടുത്തിയില്ലെങ്കിലും ഇയാളുടെ കയ്യിലിരിക്കുന്ന താക്കോലിൽ പാകിസ്താൻ പതാക ദൃശ്യമാണ്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള നിരവധി പേരാണ് പാകിസ്താനിയായ ഈ യുവാവിനെ കുറ്റപ്പെടുത്തുന്നത്.
അമേരിക്കയിലും മറ്റു വിദേശരാജ്യങ്ങളിലും ഉള്ള ശൈലിയിൽ ഉപഭോക്താവിനെ ‘ഹായ് ബ്യൂട്ടിഫുൾ’ എന്ന് റസ്റ്റോറന്റ് ജീവനക്കാരൻ അഭിവാദ്യം ചെയ്തതാണ് പാകിസ്താനി യുവാവിനെ കോപാകുലനാക്കിയത്. എന്റെ ഭാര്യയെ സുന്ദരി എന്ന് വിളിക്കാൻ നീ ആരാണ്, ഇത് നിന്റെ ഇന്ത്യയല്ല അമേരിക്കയാണ് എന്നിങ്ങനെ കടുത്ത ഭാഷയിലാണ് ഇദ്ദേഹം പ്രതികരിച്ചത്. വീഡിയോയ്ക്ക് താഴെ പാകിസ്താനി യുവാവ് കാണിക്കുന്നത് യഥാർത്ഥ മുസ്ലിം സംസ്കാരം ആണെന്ന് ഒരു വിഭാഗം പറയുന്നു. ഒരു പാകിസ്താൻകാരന് ഇന്ത്യയോടുള്ള ഫ്രസ്ട്രേഷൻ ആണ് അയാൾ റസ്റ്റോറന്റ് ജീവനക്കാരനോട് കാണിക്കുന്നത് എന്നും കുറ്റപ്പെടുത്തലുകൾ ഉയരുന്നു.
Discussion about this post