ഇസ്ലാമിന്റെ അന്ത്യം കാണുമെന്ന് പ്രഖ്യാപിച്ച് ടെക്‌സസിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി. ‘ഇസ്ലാം അവസാനിപ്പിക്കുമെന്ന്’ പ്രതിജ്ഞയെടുക്കുന്ന ഒരു പ്രചാരണ ശൈലിയിലുള്ള വീഡിയോ പോസ്റ്റ് ചെയ്യുകയും ഖുറാന്റെ ഒരു പകർപ്പ് കത്തിക്കുകയും ചെയ്തതിനെ തുടർന്ന് പ്രതിഷേധം ഉയരുകയാണ്.
2026ൽ ടെക്‌സസിലെ 31-ാമത് കോൺഗ്രഷണൽ ഡിസ്ട്രിക്റ്റ് സീറ്റിലേക്ക് മത്സരിക്കുന്ന വാലന്റീന ഗോമസാണ് എക്‌സിൽ പോസ്റ്റ് പങ്കുവച്ചത്.
‘നമ്മൾ ഇസ്ലാം എന്നെന്നേക്കുമായി നിർത്തിയില്ലെങ്കിൽ നിങ്ങളുടെ പെൺമക്കളെ ബലാത്സംഗം ചെയ്യും, നിങ്ങളുടെ ആൺമക്കളുടെ തലയറുക്കും എന്ന് പറഞ്ഞ് അവർ ക്യാമറയ്ക്ക് മുന്നിൽ വച്ച് ഖുർആൻ കത്തിക്കാൻ തുടങ്ങി.
‘അമേരിക്ക ഒരു ക്രിസ്ത്യൻ രാഷ്ട്രമാണ്, അതിനാൽ ആ തീവ്രവാദി മുസ്ലീങ്ങൾക്ക് 57 മുസ്ലീം രാജ്യങ്ങളിൽ ഏതിലേക്കും പോകാം,’ ഗോമസ് കൂട്ടിച്ചേർത്തു.’യേശുക്രിസ്തുവിനാൽ ശക്തി പ്രാപിക്കുന്നു’ എന്ന് ഗോമസ് പറയുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.എന്റെ പ്രവൃത്തികളിൽ ഞാൻ ഉറച്ചുനിൽക്കുന്നു, ഒക്ടോബർ 7-ലെ കൂട്ടക്കൊലയ്ക്കും, ആബി ഗേറ്റിൽ 13 യുഎസ് സൈനികരുടെ ജീവൻ അപഹരിച്ചതിനും, ഞങ്ങളുടെ വധത്തിന് ആഹ്വാനം ചെയ്യുന്നതിനും ഉത്തരവാദിയായ പുസ്തകത്തിന് മുന്നിൽ ഞാൻ ഒരിക്കലും മുട്ടുമടക്കില്ല,’ അവർ എക്സിൽ എഴുതി.










Discussion about this post