കൊൽക്കത്ത : പശ്ചിമ ബംഗാളിൽ വീണ്ടും മെഡിക്കൽ വിദ്യാർത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായി. ഒഡീഷയിൽ നിന്നുള്ള ഒരു മെഡിക്കൽ വിദ്യാർത്ഥിനി ആണ് ദുർഗാപൂരിൽ വെച്ച് കൂട്ട ബലാത്സംഗം ചെയ്യപ്പെട്ടത്. ദുർഗാപൂരിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനിയാണ്.
ദുർഗാപൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് കാമ്പസിന് സമീപം വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. വെസ്റ്റ് ബർധമാനിൽ വെച്ച് അജ്ഞാതർ ബലാത്സംഗം ചെയ്തതായാണ് വിദ്യാർത്ഥിനി നൽകിയിരിക്കുന്ന പരാതിയിൽ സൂചിപ്പിക്കുന്നത്.
ബംഗാളിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് വീണ്ടും ആശങ്കകൾ ഉയർത്തുന്ന സംഭവമാണ് നടന്നിട്ടുള്ളത്.
രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥിനി ആയ ഇര ഒരു സുഹൃത്തിനൊപ്പം രാത്രി ഭക്ഷണം കഴിച്ചശേഷം തിരികെ മടങ്ങുമ്പോൾ ആയിരുന്നു ആക്രമണം നേരിട്ടത്. കോളേജിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് കൂട്ട ബലാത്സംഗത്തിനിരയാവുകയായിരുന്നു. ഒഡീഷയിലെ ജലേശ്വർ സ്വദേശിനിയായ പെൺകുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
Discussion about this post