ശ്രീനഗർ : ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കിഷ്ത്വാർ ജില്ലയിലെ ഛത്രുവിലെ പൊതുമേഖലയിലാണ് ബുധനാഴ്ച രാവിലെ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഇന്ത്യൻ സൈന്യത്തിന്റെ വൈറ്റ്‌നൈറ്റ് കോർപ്‌സും ജമ്മുകശ്മീർ പോലീസും ഉൾപ്പെടുന്ന സംയുക്ത സുരക്ഷാസേനയാണ് ഭീകരവിരുദ്ധ ദൗത്യം നടത്തുന്നത്.
നൈദ്ഗാമിലെ കലാബൻ വനമേഖലയിൽ തീവ്രവാദികളും സൈന്യവും തമ്മിൽ വെടിവെപ്പ് തുടരുകയാണെന്ന് സൈന്യം എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ വ്യക്തമാക്കി. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന ഈ മേഖലയിൽ തിരച്ചിൽ ദൗത്യം ആരംഭിച്ചത്. തുടർന്ന് ഭീകരരും സുരക്ഷാസേനയും തമ്മിൽ വെടിവെപ്പ് ഉണ്ടാവുകയായിരുന്നു. നിലവിൽ സുരക്ഷാസേന ഈ മേഖലയിൽ തിരച്ചിൽ തുടരുകയാണ്.








