ഡല്‍ഹി: രാജ്യവ്യാപകമായി ഗോവധ നിരോധം ആവശ്യമാണെന്ന് യോഗഗുരു ബാബാ രാംദേവ് ആവശ്യപ്പെട്ടു. ഭാരത് മാതാ കീ ജയ് മുദ്രാവാക്യം എല്ലാവരും വിളിക്കത്തക്ക രീതിയില്‍ ഭരണഘടന ഭേദഗതി ചെയ്യണം. ഭാരത് മാതാ കീ ജയ് വിളിയുമായി ബന്ധപ്പെട്ട് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിയുടെയും കോണ്‍ഗ്രസ് എം.പി ശശിതരൂരിന്റെയും പ്രതികരണം പുറത്തുവന്ന സാഹചര്യത്തിലാണ് രാംദേവിന്റെ അഭിപ്രായപ്രകടനം.
‘ഗോവധ നിരോധം നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നു. അനുകൂലമായി പ്രതികരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. 18ാം നൂറ്റാണ്ട് വരെ ഇന്ത്യയില്‍ ഗോവധം ഇല്ലായിരുന്നു. മുഗള്ഭരണത്തിലെ ഔറംഗസീബിന്റെ കാലത്തുപോലും ഗോവധ നിരോധം നടപ്പാക്കിയിട്ടുണ്ട്. ഉത്തര്‍ പ്രദേശ് സര്‍ക്കാറും ഗോവധ നിരോധം നടപ്പിലാക്കിയിട്ടുണ്ട്’. രാംദേവ് പറഞ്ഞു.
ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യകുമാറിനെ ശശിതരൂര്‍ ഭഗത്സിങിനോട് ഉപമിച്ചതിനെയും രാംദേവ് വിമര്‍ശിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി രക്തസാക്ഷിയായ ഒരാളെ അപമാനിക്കുകയാണ് തരൂര്‍ ചെയ്തതെന്ന് രാംദേവ് പറഞ്ഞു.
Discussion about this post