മനില: അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരുടെ വിശ്വാസത്തെ അധിക്ഷേപിക്കുന്ന താകരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഫ്രാന്‍സിലെ പാരിസില്‍ ആക്ഷേപഹാസ്യ വാരികയായ ചാര്‍ളി എബ്ദോക്കെതിരെ നടന്ന ഭീകര ആക്രമണത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു പോപ്പ്.
ശ്രീലങ്കയില്‍ നിന്നും ഫിലിപ്പീന്‍സിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. കൂടെയുണ്ടായിരുന്ന ഡോ. ആല്‍ബെര്‍ട്ടോ ഗാസ്പാരിയെ ഉദാഹരിച്ചാണ് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയെകുറിച്ച് പോപ് വ്യക്തമാക്കിയത്. ഗാസ്പാരി തന്റെ അമ്മയെ അധിക്ഷേപിച്ചാല്‍ അദ്ദേഹത്തിന് ഇടി പ്രതീക്ഷിക്കാമെന്നും അത് സ്വാഭാവികമാണെന്നും മാര്‍പാപ്പ പറഞ്ഞു.
‘ദൈവത്തിന്റെ പേരില്‍ കൊല നടത്തുന്നത് അസംബന്ധമാണ്. ഓരോ മതത്തിനും അതിന്‍േറതായ മഹത്വമുണ്ട്. മറ്റുള്ളവരുടെ മതത്തെയോ വിശ്വാസത്തെയോ നിന്ദിക്കാന്‍ പാടില്ല. അഭിപ്രായ സ്വാതന്ത്ര്യം എന്നത് മൗലികാവകാശം മാത്രമല്ല. പൊതു നന്മക്ക് വേണ്ടി അഭിപ്രായ പ്രകടനം നടത്തുക എന്നത് ഉത്തരവാദിത്തമാണ്. എന്നാല്‍ ഇതിന് പരിധിയുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു.
Discussion about this post