Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ചൈനയും പാകിസ്താനും വിറയ്ക്കും! അതിർത്തി കാക്കാൻ ഭാരതത്തിന്റെ ‘ഡ്രോൺ കരുത്ത്’; മീററ്റിൽ വരുന്നത് രാജ്യത്തെ ആദ്യ ഡ്രോൺ റൺവേ!

by Brave India Desk
Feb 14, 2026, 08:58 pm IST
in India
Share on FacebookTweetWhatsAppTelegram

യുദ്ധമുഖത്ത് ഡ്രോണുകളുടെ പ്രസക്തി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നിർണ്ണായക നീക്കവുമായി ഭാരത സർക്കാർ. ഡ്രോണുകൾക്കും റിമോട്ട്‌ലി പൈലറ്റഡ് എയർക്രാഫ്റ്റുകൾക്കും (RPA) മാത്രമായി രാജ്യത്തെ ആദ്യത്തെ സമർപ്പിത റൺവേ ഉത്തർപ്രദേശിലെ മീററ്റിൽ സ്ഥാപിക്കാനൊരുങ്ങുന്നു. 900 ഏക്കറിലധികം വരുന്ന വിസ്തൃതമായ പ്രദേശത്താണ് ഈ വമ്പൻ പദ്ധതി യാഥാർത്ഥ്യമാകുന്നത്. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോർഡർ റോഡ് ഓർഗനൈസേഷൻ (BRO) ആണ് ഈ ഹൈ-ടെക് വ്യോമതാവളത്തിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. ഏകദേശം 406 കോടി രൂപയാണ് പദ്ധതിക്കായി കണക്കാക്കിയിരിക്കുന്ന ചിലവ്. ശത്രുരാജ്യങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കാനും മിന്നലാക്രമണങ്ങൾക്കും ഡ്രോണുകൾ പ്രധാന ആയുധമായി മാറിയ ആധുനിക യുദ്ധതന്ത്രങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കം.

ഓപ്പറേഷൻ സിന്ദൂറിന്റെ വേളയിൽ ഇന്ത്യൻ സൈന്യം ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ നീക്കങ്ങൾ വലിയ വിജയമായിരുന്നു. സൈനികരുടെ ജീവൻ അപകടത്തിലാക്കാതെ തന്നെ ശത്രു കേന്ദ്രങ്ങൾ കണ്ടെത്താനും തകർക്കാനും ഡ്രോണുകൾക്ക് സാധിക്കുമെന്ന് അന്ന് തെളിയിക്കപ്പെട്ടു. ഇത് മുൻനിർത്തിയാണ് ഉന്നത നിലവാരത്തിലുള്ള ‘ഹൈ ഓൾട്ടിറ്റ്യൂഡ് ലോങ് എൻഡ്യൂറൻസ്’ (HALE) ഡ്രോണുകൾക്കായി പ്രത്യേക താവളം ഒരുക്കാൻ കേന്ദ്രം തീരുമാനിച്ചത്. ഈ വ്യോമതാവളത്തിന്റെ മധ്യഭാഗത്തായി 2,110 മീറ്റർ നീളവും 45 മീറ്റർ വീതിയുമുള്ള അത്യാധുനിക റൺവേയാണ് നിർമ്മിക്കുന്നത്. ഡ്രോണുകൾക്ക് പുറമെ സി-295, സി-130 ക്ലാസുകളിൽപ്പെട്ട വമ്പൻ സൈനിക വിമാനങ്ങൾക്കും ഈ റൺവേ പ്രയോജനപ്പെടുത്താൻ സാധിക്കും. രാത്രികാലങ്ങളിലും മൂടൽമഞ്ഞുള്ള സമയത്തും സുരക്ഷിതമായി വിമാനമിറക്കാൻ ഐസിഎഒ കാറ്റഗറി-2 (ICAO CAT-II) ലൈറ്റിംഗ് സംവിധാനവും ഇവിടെയുണ്ടാകും.

Stories you may like

ആഹ്വാനം ജനങ്ങൾ നെഞ്ചേറ്റി, വെല്ലുവിളികൾ രാജ്യം ഒറ്റക്കെട്ടായി മറികടന്നു; മൻ കി ബാത്തിന്റെ 135-ാം എപ്പിസോഡിൽ രാജ്യത്തെ അഭിനന്ദിച്ച് നരേന്ദ്ര മോദി

എൻജിഒകൾക്ക് പൂട്ടുവീഴുന്നു; വിദേശത്ത് നിന്ന് ഒഴുകിയത് 22,000 കോടി, പൂട്ടിട്ടത് ആയിരക്കണക്കിന് സംഘടനകൾക്ക്; എഫ്സിആർഎ നിയമം കർശനമാക്കി

അതിർത്തിയിലെ സങ്കീർണ്ണമായ സാഹചര്യങ്ങൾ നിരീക്ഷിക്കാനും വിവരങ്ങൾ തത്സമയം കൈമാറാനും ശേഷിയുള്ള ഡ്രോണുകൾക്ക് ഈ റൺവേ വലിയൊരു കുതിച്ചുചാട്ടമാകും. 85 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതിക്കായി ബിആർഒ ടെണ്ടറുകൾ ക്ഷണിച്ചുകഴിഞ്ഞു. ഡ്രോണുകൾ സൂക്ഷിക്കാനും അറ്റകുറ്റപ്പണികൾക്കുമായി വലിയ ഹാങ്കറുകളും (Hangars) സമുച്ചയങ്ങളും ഇവിടെയുണ്ടാകും. ചൈനയും പാകിസ്താനും അതിർത്തികളിൽ നടത്തുന്ന പ്രകോപനങ്ങൾക്ക് ഡ്രോൺ കരുത്തിലൂടെ മറുപടി നൽകാൻ ഭാരതത്തെ ഈ പദ്ധതി പ്രാപ്തമാക്കും. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക ഡ്രോണുകൾ കൂടി എത്തുന്നതോടെ അതിർത്തി കാക്കാൻ ഇനി ഡ്രോൺ സൈന്യം മുൻനിരയിലുണ്ടാകും.

Tags: drone
ShareTweetSendShare

Latest stories from this section

ദ്വീപുരാഷ്ട്രത്തിൽ മോദി തരംഗം; സെയ്ഷെൽസിൽ പ്രധാനമന്ത്രിക്ക് ആവേശോജ്ജ്വല വരവേൽപ്പ്, ചരിത്ര നിമിഷങ്ങൾക്ക് സാക്ഷിയാകാൻ പശ്ചിമ ഇന്ത്യൻ മഹാസമുദ്രം

ദ്വീപുരാഷ്ട്രത്തിൽ മോദി തരംഗം; സെയ്ഷെൽസിൽ പ്രധാനമന്ത്രിക്ക് ആവേശോജ്ജ്വല വരവേൽപ്പ്, ചരിത്ര നിമിഷങ്ങൾക്ക് സാക്ഷിയാകാൻ പശ്ചിമ ഇന്ത്യൻ മഹാസമുദ്രം

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

ഇസ്‌ലാമിലേക്ക് മാറിയാൽ പിന്നാക്ക വിഭാഗ ആനുകൂല്യം ലഭിക്കില്ല; തമിഴ്‌നാട് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

ഇസ്‌ലാമിലേക്ക് മാറിയാൽ പിന്നാക്ക വിഭാഗ ആനുകൂല്യം ലഭിക്കില്ല; തമിഴ്‌നാട് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് വിപ്ലവം; ഐഎസ്ആർഒയുടെ അഡ്വാൻസ്ഡ് റോക്കറ്റ് എഞ്ചിൻ പരീക്ഷണം വൻ വിജയം, ഗഗൻയാൻ ദൗത്യ തീയതികൾ ഉടൻ പുറത്തുവിടും!

ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് വിപ്ലവം; ഐഎസ്ആർഒയുടെ അഡ്വാൻസ്ഡ് റോക്കറ്റ് എഞ്ചിൻ പരീക്ഷണം വൻ വിജയം, ഗഗൻയാൻ ദൗത്യ തീയതികൾ ഉടൻ പുറത്തുവിടും!

Discussion about this post

Latest News

ആഹ്വാനം ജനങ്ങൾ നെഞ്ചേറ്റി, വെല്ലുവിളികൾ രാജ്യം ഒറ്റക്കെട്ടായി മറികടന്നു; മൻ കി ബാത്തിന്റെ 135-ാം എപ്പിസോഡിൽ രാജ്യത്തെ അഭിനന്ദിച്ച് നരേന്ദ്ര മോദി

ആഹ്വാനം ജനങ്ങൾ നെഞ്ചേറ്റി, വെല്ലുവിളികൾ രാജ്യം ഒറ്റക്കെട്ടായി മറികടന്നു; മൻ കി ബാത്തിന്റെ 135-ാം എപ്പിസോഡിൽ രാജ്യത്തെ അഭിനന്ദിച്ച് നരേന്ദ്ര മോദി

 ഖമേനിയുടെ അന്ത്യകർമ്മങ്ങൾ; പ്രധാനമന്ത്രി മോദിയെ ക്ഷണിച്ച് ഇറാൻ പ്രസിഡന്റ്, ലോകം ഉറ്റുനോക്കുന്ന ആ വൻ ചടങ്ങ് ഇങ്ങനെ!

നരകം കാണേണ്ടി വരും;ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽമഴ, മൂന്നാം ലോകമഹായുദ്ധ ഭീതിയിൽ ലോകം!

അഹങ്കാരത്തിനേറ്റ തിരിച്ചടിയോ? എറണാകുളത്ത് ഇടതുപക്ഷം നിഷ്പ്രഭമായി; പി. രാജീവ് എന്ന ‘കരുത്തൻ’ വീഴുമ്പോൾ എൽ.ഡി.എഫ് പാളയത്തിൽ സ്തംഭനാവസ്ഥ

‘നിൽക്കുമ്പോഴും ഇരിക്കുമ്പോഴും രണ്ട് വാക്ക്, മുഖ്യമന്ത്രി കാപട്യത്തിന്റെ രാജാവ്’; ആഞ്ഞടിച്ച് പി. രാജീവ്

അടി വാങ്ങിക്കൂട്ടാൻ പാകത്തിലാണ് പ്രസീദിന്റെ പന്തേറ്; ഭുവി ടീമിൽ ഓട്ടോമാറ്റിക് ചോയ്‌സ് ആകണം; സെലക്ടർമാർക്കെതിരെ കെ ശ്രീകാന്ത്

അടി വാങ്ങിക്കൂട്ടാൻ പാകത്തിലാണ് പ്രസീദിന്റെ പന്തേറ്; ഭുവി ടീമിൽ ഓട്ടോമാറ്റിക് ചോയ്‌സ് ആകണം; സെലക്ടർമാർക്കെതിരെ കെ ശ്രീകാന്ത്

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

‘വീര്യം കുറഞ്ഞതിനല്ലേ നികുതി കുറച്ചത്, കൂടിയതിനല്ലല്ലോ’; മദ്യനയത്തെ ന്യായീകരിച്ച് മന്ത്രി കെ. മുരളീധരൻ

ടീം ഹഡിലിൽ ചേരാതെ ആർച്ചറുടെ അഹങ്കാരം; മൈതാനത്ത് പരസ്യമായി വിളിച്ച് വരുത്തി കലിപ്പിൽ സ്റ്റോക്സ്; ട്രെന്റ് ബ്രിഡ്ജിൽ നാടകം

ടീം ഹഡിലിൽ ചേരാതെ ആർച്ചറുടെ അഹങ്കാരം; മൈതാനത്ത് പരസ്യമായി വിളിച്ച് വരുത്തി കലിപ്പിൽ സ്റ്റോക്സ്; ട്രെന്റ് ബ്രിഡ്ജിൽ നാടകം

എന്തിനാടാ മുഴുവൻ സമയവും കളിച്ചിട്ട്, മെസിക്ക് ഇമ്പാക്ട് ഉണ്ടാകാൻ 30 മിനിറ്റ് പോരെ; പകരക്കാരന്റെ വേഷത്തിലും തിളങ്ങി മിശിഹാ; അർജന്റീനക്ക് വമ്പൻ ജയം

എന്തിനാടാ മുഴുവൻ സമയവും കളിച്ചിട്ട്, മെസിക്ക് ഇമ്പാക്ട് ഉണ്ടാകാൻ 30 മിനിറ്റ് പോരെ; പകരക്കാരന്റെ വേഷത്തിലും തിളങ്ങി മിശിഹാ; അർജന്റീനക്ക് വമ്പൻ ജയം

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങി; ഡൽഹി കേരളാ ഹൗസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത; വിശദീകരണം തേടി

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങി; ഡൽഹി കേരളാ ഹൗസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത; വിശദീകരണം തേടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies