Friday, October 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Science

ആഴക്കടലിലെ മരണമില്ലാത്ത സുന്ദരി;തലച്ചോറുമില്ല,ഹൃദയവുമില്ല|”ഡൈനോസറുകൾക്കും മുൻപേ ഭൂമിയിൽ പിറന്നവർ

by Brave India Desk
Feb 16, 2026, 04:47 pm IST
in Science
Share on Facebook
Tweet
WhatsApp
Telegram

ആഴക്കടലിലെ മരണമില്ലാത്ത സുന്ദരി;തലച്ചോറുമില്ല,ഹൃദയവുമില്ല|”ഡൈനോസറുകൾക്കും മുൻപേ ഭൂമിയിൽ പിറന്നവർ
നീലക്കടലിന്റെ അനന്തമായ ആഴങ്ങളിൽ, വെള്ളിവെളിച്ചം തൂകി നൃത്തം ചെയ്യുന്ന  രൂപങ്ങളെ നോക്കി നിൽക്കാൻ എന്ത് ചേലാണ്! കടലിലെ സുന്ദരികൾ എന്ന് നമ്മൾ വിളിക്കുന്ന ജെല്ലിഫിഷുകൾ സത്യത്തിൽ പ്രകൃതിയുടെ ഒരു നിഗൂഢ വിസ്മയമാണ്. ഹൃദയമില്ല, തലച്ചോറില്ല, പോട്ടെ ഒരു എല്ല് പോലും ശരീരത്തിലില്ല! പേരിലെ ഫിഷ് പോലും കല്ലുവച്ച നുണ. എന്നിട്ടും 50 കോടി വർഷങ്ങളായി ഭൂമിയിലെ സകല വംശനാശങ്ങളെയും അതിജീവിച്ച് ഇവർ ഇവിടെയുണ്ട്. ഡൈനോസറുകൾക്കും മുൻപേ ഈ ഭൂമിയിൽ പിറന്നവർ! പക്ഷേ, ഈ സൗന്ദര്യം കാണുമ്പോഴേക്കും അടുത്തേക്ക് ഓടല്ലേ, കാരണം ആ പട്ടുനൂൽ പോലെയുള്ള കാലുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്നത് മരണത്തിന്റെ മാരകമായ കെണികളാണ്.

യഥാർത്ഥത്തിൽ ഇവ മീനുകളല്ല, ‘സെല്ലി’ (Cnidaria) വിഭാഗത്തിൽപ്പെട്ട വിചിത്ര ജീവികളാണ്. ജെല്ലിഫിഷുകളുടെ ശാരീരിക ഘടന പരിശോധിച്ചാൽ നിങ്ങൾ ശരിക്കും അത്ഭുതപ്പെടും. ഇവരുടെ ശരീരത്തിന്റെ 95 ശതമാനവും വെറും വെള്ളമാണ്. ഒരു കുടയുടെ ആകൃതിയുള്ള ‘ബെൽ’ (Bell) ഭാഗമാണ് ഇവരുടെ പ്രധാന ശരീരം. ഇതിന് താഴെയായി ഊഞ്ഞാൽ ആടുന്നത് പോലെ കിടക്കുന്ന നാരുകളെയാണ് നമ്മൾ ടെന്റക്കിൾസ് എന്ന് വിളിക്കുന്നത്. ഈ നാരുകളിലാണ് ‘നിമാറ്റോസിസ്റ്റ്’ (Nematocyst) എന്നറിയപ്പെടുന്ന ലക്ഷക്കണക്കിന് കുഞ്ഞൻ വിഷസഞ്ചികൾ ഒളിഞ്ഞിരിക്കുന്നത്. ഇരയോ ശത്രുവോ അറിയാതെ ഒന്ന് സ്പർശിച്ചാൽ മതി, ഒരു തോക്കിൽ നിന്ന് വെടിയുണ്ട പായുന്നതിനേക്കാൾ വേഗത്തിൽ ഈ വിഷമുനകൾ ഇരയുടെ ശരീരത്തിലേക്ക് തുളച്ചുകയറും. കടലിലെ ഏറ്റവും മാരകമായ വിഷമുള്ള ബോക്സ് ജെല്ലിഫിഷുകളുടെ ഒരു ചെറിയ സ്പർശനം പോലും ഒരു മനുഷ്യനെ മിനിറ്റുകൾക്കുള്ളിൽ മരണത്തിലേക്ക് തള്ളിവിടാൻ പോന്നതാണ്.  ലോകത്തിലെ ഏറ്റവും വലിയ ജെല്ലിഫിഷായ ‘ലയൺസ് മെയ്ൻ’ (Lion’s Mane) ജെല്ലിഫിഷിന്റെ ടെന്റക്കിൾസുകൾക്ക് ഏകദേശം 120 അടിയിലധികം നീളമുണ്ടാകാം. അതായത് ഒരു നീലത്തിമിംഗലത്തേക്കാൾ നീളം!

Stories you may like

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

വൈദ്യശാസ്ത്ര നോബൽ സമ്മാനം പ്രഖ്യാപിച്ചു ; ​വെളിച്ചം ഉപയോഗിച്ച് നാഡീകോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാമെന്ന കണ്ടെത്തലിന് പുരസ്കാരം

ഇവരുടെ ജീവിതരീതിയും വംശവർദ്ധനവും അല്പം സങ്കീർണ്ണവും വിചിത്രവുമാണ്. ജെല്ലിഫിഷുകൾക്ക് പ്രധാനമായും രണ്ട് ജീവിതഘട്ടങ്ങളുണ്ട്. ആദ്യത്തേത് കടൽത്തട്ടിലെ പാറകളിലും മറ്റും പറ്റിപ്പിടിച്ചു വളരുന്ന ‘പോളിപ്പ്’ (Polyp) ഘട്ടം. ഒരു ചെറിയ ചെടി വളരുന്നത് പോലെയാണിത്. ഈ പോളിപ്പുകളിൽ നിന്നാണ് പിന്നീട് സ്വതന്ത്രമായി നീന്തിനടക്കുന്ന നമ്മൾ കാണുന്ന ‘മെഡൂസ’ (Medusa) അഥവാ പൂർണ്ണവളർച്ചയെത്തിയ ജെല്ലിഫിഷുകൾ ജനിക്കുന്നത്. ആൺ-പെൺ ജെല്ലിഫിഷുകൾ വെള്ളത്തിലേക്ക് ബീജങ്ങളും മുട്ടകളും നിക്ഷേപിക്കുകയും അവ ഒത്തുചേർന്ന് പുതിയ ജീവൻ രൂപപ്പെടുകയും ചെയ്യുന്നു.  ഇതിൽ ‘ടൂറിറ്റോപ്സിസ് ഡോർണി’ (Turritopsis dohrnii) എന്നയിനം ജെല്ലിഫിഷുകൾക്ക് പ്രായമാകുമ്പോൾ അല്ലെങ്കിൽ മുറിവേൽക്കുമ്പോൾ വീണ്ടും പഴയ പോളിപ്പ് ഘട്ടത്തിലേക്ക് മടങ്ങാൻ കഴിയും. ലളിതമായി പറഞ്ഞാൽ, ഇവർക്ക് പ്രായം പിന്നോട്ട് ഓടിക്കാം. അതുകൊണ്ടാണ് ഇവരെ ‘മരണമില്ലാത്ത ജീവികൾ’ (Immortal Jellyfish) എന്ന് വിളിക്കുന്നത്.

വെള്ളത്തിലൂടെ വളരെ സാവധാനം നീങ്ങുന്നവരാണ് ഇവർ. സ്വന്തമായി ദിശ തീരുമാനിക്കാൻ വലിയ കഴിവില്ലാത്തതുകൊണ്ട് കടലിലെ അലയടികൾക്കും ഒഴുക്കിനുമൊപ്പമാണ് ഇവരുടെ സഞ്ചാരം. ശ്വസിക്കാൻ ശ്വാസകോശമില്ലാത്ത ഇവർ ചർമ്മത്തിലൂടെയാണ് ഓക്സിജൻ സ്വീകരിക്കുന്നത്. പ്രകാശം തിരിച്ചറിയാനുള്ള കുഞ്ഞൻ കണ്ണുകൾ ചിലയിനത്തിനുണ്ടെങ്കിലും ലോകത്തെ കാണുന്നത് അവയവങ്ങൾ കൊണ്ടല്ല, മറിച്ച് ചുറ്റുമുള്ള വെള്ളത്തിലെ ചലനങ്ങൾ തിരിച്ചറിഞ്ഞാണ്. കടലിൽ നീന്തുമ്പോൾ ഈ  സുന്ദരികളെ കണ്ടാൽ ഒന്ന് ഓർക്കുക, ഹൃദയമില്ലാത്ത ഇവരോട് സ്നേഹം തോന്നിയാൽ അത് ചിലപ്പോൾ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ അപകടമായി മാറിയേക്കാം.

Tags: jelly fish
Share
Tweet
Send
Share

Latest stories from this section

50 അടി നീളം, 1000 കിലോ ഭാരം ; ഇന്ത്യൻ മണ്ണിൽ നിന്ന്  വാസുകി എന്ന പാമ്പിൻറെ ഫോസിലുകൾ കണ്ടെത്തി

50 അടി നീളം, 1000 കിലോ ഭാരം ; ഇന്ത്യൻ മണ്ണിൽ നിന്ന് വാസുകി എന്ന പാമ്പിൻറെ ഫോസിലുകൾ കണ്ടെത്തി

പൈനാപ്പിളിന്റെ വില അറിഞ്ഞാൽ ഞെട്ടും ; സർവകാല റെക്കോഡിൽ

പൈനാപ്പിൾ കഴിക്കുമ്പോൾ നാക്ക് നീറുന്നത് എന്തുകൊണ്ട്? വായിൽ ഈ വികൃതി കാട്ടുന്ന ആ രഹസ്യം ഇതാണ്!

വികൃതി ഒഴിഞ്ഞ നേരമില്ലേ..അശ്രദ്ധ,അമിതാവേശം ,കുട്ടികളിലെ ഈ ലക്ഷണങ്ങൾ രോഗത്തിന്റേതാവാം; പോംവഴി തേടുകയാണോ..ഇത് വായിക്കാതെ പോകരുത്

മൂത്ത കുട്ടിക്കോ ഇളയ കുട്ടിക്കോ ഐ.ക്യു കൂടുതൽ? ജനന ക്രമവും ബുദ്ധിശക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശാസ്ത്രം പറയുന്നത്!

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

Latest News

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

തുലാവർഷത്തിന്റെ വരവറിയിച്ച് കേരളത്തിൽ കനത്ത മഴ ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ദാൽ തടാകത്തിന്റെ സംരക്ഷണം: ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് കർശന നിയന്ത്രണവുമായി ജമ്മു കശ്മീർ ഹൈക്കോടതി

ദാൽ തടാകത്തിന്റെ സംരക്ഷണം: ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് കർശന നിയന്ത്രണവുമായി ജമ്മു കശ്മീർ ഹൈക്കോടതി

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

ഇനി ലക്ഷ്യം ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ; ഒക്ടോബർ അവസാനത്തോടെ പ്രധാനമന്ത്രിയുടെ സംസ്ഥാന പര്യടനം ആരംഭിക്കും

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

ഇനി പടയൊരുക്കം; ത്രിപുര ഉൾപ്പെടെ 3 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയതികൾ  പ്രഖ്യാപിച്ചു

17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പരിഷ്കരണം ; എസ്.എസ്.ആർ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഇന്ത്യയുടെ വിജയം; അമേരിക്കൻ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാതെ മോദി: വൻ ലാഭത്തിൽ ഇന്ത്യൻ വിപണി!

ഇന്ത്യ-യു.എസ് വാണിജ്യ കരാറിന്റെ ഒന്നാം ഘട്ടം പൂർത്തിയായി: അന്തിമാനുമതിക്കും നിയമപരമായ കരട് തയ്യാറാക്കലിനും തുടക്കമായെന്ന് പീയൂഷ് ഗോയൽ

അതീഖ് അഹമ്മദിന്റെ ശക്തികേന്ദ്രമായിരുന്ന കസാരി-മസാരി ഇനി ‘ശ്രീകൃഷ്ണപുരി’ ; പുനർനാമകരണം നടത്തി യോഗി ആദിത്യനാഥ്

അതീഖ് അഹമ്മദിന്റെ ശക്തികേന്ദ്രമായിരുന്ന കസാരി-മസാരി ഇനി ‘ശ്രീകൃഷ്ണപുരി’ ; പുനർനാമകരണം നടത്തി യോഗി ആദിത്യനാഥ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies