കല്‍പ്പറ്റ : കല്പറ്റയില് തെരഞ്ഞെടുപ്പ് സംവാദ പരിപാടി ചിത്രീകരിക്കുന്നതിനിടെ പ്രോഗ്രം അവതാരകനുള്പ്പടെയുള്ള ചാനല്‍ സംഘത്തിന് നേരെ ആക്രമണം. കല്പറ്റയില് ജനം ടിവി വാര്‍ത്താ സംഘത്തിന് നേരെയാണ് ചിലര്‍ അക്രമം അഴിച്ച് വിട്ടത്. സിപിഎം പ്രവര്‍ത്തകരമാണ് അക്രമം നടത്തിയതെന്ന് ജനം ടിവി വൃത്തങ്ങള്‍ ആരോപിച്ചു.
കല്പറ്റ മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തി ചാനല്‍ ംഘടിപ്പിച്ച ജനസഭ എന്ന സംവാദ പരിപാടിയ്ക്കിടെ ആയിരുന്നു സംഭവം. ഇതേ കുറിച്ച് ചാനല്‍ അധികൃതര്‍ പറയുന്നത് ഇങ്ങനെ- വികസനം ചര്‍ച്ച ചെയ്യുന്ന പരിപാടി്ക്കിടെ ബീഫ് വിഷയം ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ ബഹളം വച്ചു. ഇത് അംഗീകരിച്ച് ചര്‍ച്ച തുടര്‍ന്നെങ്കിലും ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ സംസാരിക്കുന്നത് തടസപ്പെടുത്താന്‍ ഒരു സംഘംശ്രമിച്ചു. ഇതിനിടയില്‍ അവതാരകന് ടി.എസ് സുബീഷിനെ ചിലര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു. ഇത് തടയാനെത്തിയ ഡ്രൈവര്‍ ഗോപനെയും ഇവര്‍ തള്ളി നീക്കി.തുടര്‍ന്ന് പരിപാടിയുടെ ചിത്രീകരണം അരമണിക്കൂറോളം തടസപ്പെട്ടു. എന്നാല്‍ പാര്‍ട്ടിക്ക് സംഭവത്തില്‍ ബന്ധമില്ലെന്നും ഖേദം പ്രകടിപ്പിക്കുന്നതായും സിപിഎം ജില്ലാ നേതൃത്വം അറിയിച്ചു.തുടര്‍ന്ന് പരിപാടിയുടെ ചിത്രീകരണം പുനരാരംഭിച്ചെങ്കിലും നേരത്തെ ബഹളമുണ്ടാക്കിയവര്‍ വീണ്ടും രംഗത്തുവന്നതോടെ ഉപേക്ഷിക്കേണ്ടി വന്നു.
മാധ്യമങ്ങളോടുള്ള സിപിഎം സമീപനത്തെയാണ് ഇത് വ്യക്തമാക്കുന്നതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. തങ്ങള്‍ക്ക് അനുകൂലമായി സംസാരിക്കുന്നവരെ മാത്രം അനുവദിക്കുക എന്ന ഫാസിസ്റ്റ് നയമാണ് സിപിഎമ്മിന്റേത്. കേരളത്തില്‍ ഇന്നുവരെയില്ലാത്ത വിധത്തില്‍ സിപിഎം മാധ്യമങ്ങള്‍ക്ക് നേരെ കടന്നാക്രമണം നടത്തുകയാണെന്നും ബിജെപി പറയുന്നു.
പിണറായി വിജയന് പങ്കെടുത്ത പരിപാടി ചിത്രീകരിക്കുന്നതിനിടെ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറെയും ക്യാമറാമാനെയും സിപിഎം സംഘം മര്‍ദ്ദിച്ചത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ അക്രമം നടത്തിയവര്‍ക്കെതിരെ പാര്‍ട്ടി തല നടപടികള്‍ പോലും സ്വീകരിക്കാതെ അക്രമത്തെ ന്യായീകരിക്കുന്ന സമീപനമാണ് സിപിഎം നടത്തുന്നത്.
Discussion about this post