കൊച്ചി: 25 പേജുള്ള കത്ത് താന്‍ എഴുതിയതാണെന്നും കത്തില്‍ പറഞ്ഞ കാര്യങ്ങളെല്ലാം വാസ്തവമാണെന്നും സരിത എന്ന് നായര്‍ പ്രതികരിച്ചു. പിതൃതുല്യനായ ആളുകളില്‍ നിന്ന് പോലും തനിക്ക് മോശം അനുഭവമാണ് ഉണ്ടായത്. താന്‍ ഏറ്റവും കൂടുതല്‍ വിശ്വാസിച്ചിരുന്നയാളാണ് മുഖ്യമന്ത്രി. ചില ഘട്ടങ്ങളില്‍ ഇത്തകം കാര്യങ്ങള്‍ ചെറുക്കാന്‍ സ്ത്രി എന്ന നിലയില്‍ പരിമിതിയുണ്ട്. തന്റെ കമ്പനി നേരിടുന്ന എല്ലാ പ്രതിസന്ധിയും മുഖ്യമന്ത്രിയ്ക്ക് അറിയാമായിരുുന്നു.
ഈ കത്ത് താന്‍ പുറത്ത് വിട്ടതല്ല. കത്ത് എഴുതിയത് താനാണെന്ന് സമ്മതിക്കുന്നു. കുട്ടികള്‍ ഉള്ളതിനാലും മറ്റും ഇത്തരം കാര്യങ്ങള്‍ കൂടുതലായി ചര്‍ച്ച ചെയ്യാനില്ലെന്നും സരിത പറയുന്നു. ക്ലിഫ് ഹൗസില്‍ വച്ച് ഇത്തരമൊരു സംഭവം നടന്നുവെന്ന് പറഞ്ഞാല്‍ ആളുകള്‍ വിശ്വസിക്കുമോ എന്ന ചോദ്യത്തിന് തനിക്ക് മുഖ്യമന്ത്രിയോടുള്ള അടുത്ത ബന്ധത്തെ കുറിച്ചാണ് സരിത വിവരിക്കുന്നത്.
എസിജെഎമ്മിന് നല്‍കുന്നതിന് വേണ്ടിയാണ് കത്ത് തയ്യാറാക്കിയത് എന്നാല്‍ നല്കാന് കഴിഞ്ഞില്ല. അപമാനംഉണ്ടാരുമെന്ന് ഭയന്നാണ് കത്ത്് സോളാര്‍ കമ്മീഷന് നല്‍കാതിരുന്നത്. കമ്മീഷനില്‍ തനിക്ക് വിശ്വാസമില്ലെന്നും, സിബിഐ പോലുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ സത്യം വെളിപ്പെടുത്താന്‍ തയ്യാറാണെന്നും സരിത പറയുന്നു.
Discussion about this post