തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ട സരിതയുടെ കത്തിന്റെ അധികാരികത എന്താണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. നിരവധി കേസുകളിലെ പ്രതിയായ ഒരു സ്ത്രീ എഴുതിയ കത്ത് അതിന്റെ ആധികാരികത നോക്കാതെ വാര്‍ത്തയാക്കുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന് പറഞ്ഞു. കത്ത് എന്ന് എഴുതിയതാണ് എന്ന് വ്യക്തമല്ല. ഏതെങ്കിലും ഒരാള്‍ നല്കിയ കത്ത് ഇങ്ങനെ വാര്‍ത്തയായി നല്‍കുന്നത് ശരിയല്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.
സരിത തന്റെ കത്താണെന്ന് പറഞ്ഞത് കൊണ്ട് മാത്രം കാര്യമില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. എപ്പോള്‍ വേണമെങ്കിലും ഇത്തരമൊരു കത്ത് എഴുതി നല്കാവുന്നതേ ഉള്ളുവെന്നും നേതാക്കള്‍ പറയുന്നു.
ഇത്തരം വാര്‍ത്തകള്‍ പുറത്ത് വരുന്നതില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു അതന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രതികരിച്ചു.
Discussion about this post