Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഭാരതത്തെ നടുക്കിയ ചാരശൃംഖല പൊളിച്ചു; ഗാസിയാബാദിൽ 22 പേർ പിടിയിൽ; പിന്നിൽ പാകിസ്താൻ! സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ റെയിൽവേ ട്രാക്കുകളിൽ സോളാർ ക്യാമറകൾ

by Brave India Desk
Mar 24, 2026, 04:45 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

രാജ്യതലസ്ഥാനത്തിന് തൊട്ടടുത്ത് ഗാസിയാബാദിൽ പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന വൻ ചാരശൃംഖലയെ തകർത്ത് സുരക്ഷാ ഏജൻസികൾ. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 22 പേരെ പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തു. ഭാരതത്തിലെ സൈനിക കേന്ദ്രങ്ങളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് വൻ ഭീകരാക്രമണത്തിന് പാക് ഹാൻഡ്‌ലർമാർ പദ്ധതിയിട്ടിരുന്നതായാണ് പുറത്തുവരുന്ന വിവരം. പശ്ചിമേഷ്യൻ യുദ്ധം ആഗോള സുരക്ഷയെ ബാധിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ, ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് വെല്ലുവിളിയുയർത്തുന്ന ഈ കണ്ടെത്തൽ അതീവ ഗൗരവത്തോടെയാണ് എൻഐഎയും എടിഎസും കാണുന്നത്.

Stories you may like

നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറുന്നതിനിടയിൽ കുഴിബോംബ് പൊട്ടി ; നാല് പാകിസ്താൻ ഭീകരർ കൊല്ലപ്പെട്ടു

അനുകൂലമായോ പ്രതികൂലമായോ യാതൊരു തീരുമാനവും എടുത്തിട്ടില്ല ; ‘ഫോം 6’ ഭേദഗതികളിൽ നിലപാടറിയിച്ച് സുപ്രീം കോടതി

മാർച്ച് 14-ന് കൗശാംബി പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംശയാസ്പദമായ നീക്കങ്ങളാണ് ഈ വലിയ ഗൂഢാലോചനയുടെ ചുരുളഴിച്ചത്. റെയിൽവേ ട്രാക്കുകൾക്കും സൈനിക കേന്ദ്രങ്ങൾക്കും സമീപം യുവാക്കൾ വീഡിയോ എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണം ചെന്നെത്തിയത് പാകിസ്ഥാനിലെ ലാഹോർ കേന്ദ്രമായുള്ള ഭീകര ശൃംഖലയിലാണ്. സുഹൈൽ മാലിക്, നൗഷാദ് അലി, സമീർ (ഷൂട്ടർ) എന്നിവരാണ് ഈ ശൃംഖലയെ നിയന്ത്രിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന യുവാക്കളെ സോഷ്യൽ മീഡിയ വഴി സ്വാധീനിച്ച് 5,000 മുതൽ 20,000 രൂപ വരെ നൽകിയാണ് ഇവർ ചാരപ്പണിക്കായി നിയോഗിച്ചിരുന്നത്.

ഏറ്റവും ഞെട്ടിക്കുന്ന വിവരം ഡൽഹി-ജമ്മു റെയിൽവേ ഇടനാഴിയിൽ സൈനിക നീക്കങ്ങൾ തത്സമയം നിരീക്ഷിക്കാൻ സോളാർ പവർ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനുള്ള ഭീകരരുടെ നീക്കമാണ്. ഡൽഹി കാന്റോൺമെന്റിലും സോണിപ്പറ്റിലും ഇത്തരത്തിലുള്ള ക്യാമറകൾ ഇതിനോടകം പ്രവർത്തനക്ഷമമാക്കിയിരുന്നു. 50-ഓളം തന്ത്രപ്രധാനമായ സ്ഥലങ്ങൾ ഇവർ നിരീക്ഷിച്ചിരുന്നു. കൂടാതെ, വ്യാജ രേഖകൾ ഉപയോഗിച്ച് നിർമ്മിച്ച ആയിരക്കണക്കിന് സിം കാർഡുകളും ഒടിപി തട്ടിപ്പ് വഴിയുള്ള ആശയവിനിമയ സംവിധാനങ്ങളും ഇവർ ഉപയോഗിച്ചിരുന്നു. ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്ക് പുറമെ നേപ്പാളിലേക്കും ഈ ചാരശൃംഖല വ്യാപിച്ചുകിടക്കുന്നുണ്ട്. കേസിലെ പ്രധാനിയായ സമീർ എന്ന ‘ഷൂട്ടർ’ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

Tags: Ghaziabad spy: 22 arrestedPakistan-linked espionage network
Share
Tweet
Send
Share

Latest stories from this section

സുപ്രീം കോടതിയിൽ എത്തി രാഹുൽ ; പ്രമുഖ നേതാക്കൾ ഒപ്പുവെച്ച ഹർജി സമർപ്പിച്ചു; വാദം കേൾക്കൽ നാളെ

സുപ്രീം കോടതിയിൽ എത്തി രാഹുൽ ; പ്രമുഖ നേതാക്കൾ ഒപ്പുവെച്ച ഹർജി സമർപ്പിച്ചു; വാദം കേൾക്കൽ നാളെ

അണികളെ മുട്ട് കൊണ്ടിടിച്ച് പിടിച്ച് തള്ളി ; ഇൻഡി മാർച്ചിൽ ഹാലിളകി രാഹുൽ

അണികളെ മുട്ട് കൊണ്ടിടിച്ച് പിടിച്ച് തള്ളി ; ഇൻഡി മാർച്ചിൽ ഹാലിളകി രാഹുൽ

ക്വറ്റയ്ക്ക് സമീപം പാകിസ്താൻ സൈനിക പരിശീലന വിമാനം തകർന്നു വീണു ; രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

ക്വറ്റയ്ക്ക് സമീപം പാകിസ്താൻ സൈനിക പരിശീലന വിമാനം തകർന്നു വീണു ; രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

രാഹുൽഗാന്ധിയുടെ സുപ്രീംകോടതി മാർച്ചിന് തുടക്കമായി ; ഹർജി സമർപ്പിക്കുമെന്ന് ഇൻഡി സഖ്യം

രാഹുൽഗാന്ധിയുടെ സുപ്രീംകോടതി മാർച്ചിന് തുടക്കമായി ; ഹർജി സമർപ്പിക്കുമെന്ന് ഇൻഡി സഖ്യം

Latest News

നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറുന്നതിനിടയിൽ കുഴിബോംബ് പൊട്ടി ; നാല് പാകിസ്താൻ ഭീകരർ കൊല്ലപ്പെട്ടു

നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറുന്നതിനിടയിൽ കുഴിബോംബ് പൊട്ടി ; നാല് പാകിസ്താൻ ഭീകരർ കൊല്ലപ്പെട്ടു

ഗുരുവായൂരപ്പന് പുതിയ മിനിബസ് സമർപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ; ദേവസ്വം സ്കൂളിലെ കുട്ടികളുടെ യാത്രയ്ക്ക് ആശ്വാസമാവുക ലക്ഷ്യം

ഗുരുവായൂരപ്പന് പുതിയ മിനിബസ് സമർപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ; ദേവസ്വം സ്കൂളിലെ കുട്ടികളുടെ യാത്രയ്ക്ക് ആശ്വാസമാവുക ലക്ഷ്യം

എസ്‌.ഐ.ആർ ശെരിവെച്ച് സുപ്രീംകോടതി ; സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്ന് കോടതി

അനുകൂലമായോ പ്രതികൂലമായോ യാതൊരു തീരുമാനവും എടുത്തിട്ടില്ല ; ‘ഫോം 6’ ഭേദഗതികളിൽ നിലപാടറിയിച്ച് സുപ്രീം കോടതി

സുപ്രീം കോടതിയിൽ എത്തി രാഹുൽ ; പ്രമുഖ നേതാക്കൾ ഒപ്പുവെച്ച ഹർജി സമർപ്പിച്ചു; വാദം കേൾക്കൽ നാളെ

സുപ്രീം കോടതിയിൽ എത്തി രാഹുൽ ; പ്രമുഖ നേതാക്കൾ ഒപ്പുവെച്ച ഹർജി സമർപ്പിച്ചു; വാദം കേൾക്കൽ നാളെ

അണികളെ മുട്ട് കൊണ്ടിടിച്ച് പിടിച്ച് തള്ളി ; ഇൻഡി മാർച്ചിൽ ഹാലിളകി രാഹുൽ

അണികളെ മുട്ട് കൊണ്ടിടിച്ച് പിടിച്ച് തള്ളി ; ഇൻഡി മാർച്ചിൽ ഹാലിളകി രാഹുൽ

സിക്സറടിച്ചത് സ്റ്റേഡിയത്തിൽ, പന്ത് കിട്ടിയത് 900 കിലോമീറ്റർ അകലെ; ക്രിക്കറ്റിലെ ഏറ്റവും വലിയ ‘ട്രെയിൻ സിക്സ്’

സിക്സറടിച്ചത് സ്റ്റേഡിയത്തിൽ, പന്ത് കിട്ടിയത് 900 കിലോമീറ്റർ അകലെ; ക്രിക്കറ്റിലെ ഏറ്റവും വലിയ ‘ട്രെയിൻ സിക്സ്’

“വൈഭവ് ഒരു കൊടുങ്കാറ്റാണ്, ബെഞ്ചിലിരുത്തി തകർക്കരുത്”; ഗൗതം ഗംഭീറിനും ടീം മാനേജ്മെന്റിനുമെതിരെ രൂക്ഷ വിമർശനവുമായി കുട്ടിക്കാലത്തെ പരിശീലക

“വൈഭവ് ഒരു കൊടുങ്കാറ്റാണ്, ബെഞ്ചിലിരുത്തി തകർക്കരുത്”; ഗൗതം ഗംഭീറിനും ടീം മാനേജ്മെന്റിനുമെതിരെ രൂക്ഷ വിമർശനവുമായി കുട്ടിക്കാലത്തെ പരിശീലക

ക്വറ്റയ്ക്ക് സമീപം പാകിസ്താൻ സൈനിക പരിശീലന വിമാനം തകർന്നു വീണു ; രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

ക്വറ്റയ്ക്ക് സമീപം പാകിസ്താൻ സൈനിക പരിശീലന വിമാനം തകർന്നു വീണു ; രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies