തിരുവനന്തപുരം: യു.ഡി.എഫിന്റെ സീറ്റ് വിഭജനത്തില്‍ കേരള കോണ്‍ഗ്രസിന് എമ്മിന് അതൃപ്തി. കെ.എം മാണി ഇന്നു ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതോടെ അതൃപ്തി പരസ്യമായി. വിഭജനം സംബന്ധിച്ച് ടെലിഫോണിലൂടെ വിവരങ്ങള്‍ അറിയിച്ചതും പൂഞ്ഞാറിലെ സീറ്റില്‍ കോട്ടയം ഡി.സി.സി പ്രസിഡന്റ് ടോമി കല്ലാനി നടത്തിയ പ്രസ്താവനയുമാണ് കേരള കോണ്‍ഗ്രസിന്റെ അതൃപ്തിക്ക് കാരണം.കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ അഭിമാന പോരാട്ടം നടക്കുന്ന മണ്ഡലമാണ് പൂഞ്ഞാര്‍. ഇവിടെ മത്സരിക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്ന് ടോമി കല്ലാനി ഇന്നലെ പറഞ്ഞിരുന്നു.
എന്നാല്‍ കേരള കോണ്‍ഗ്രസിന്റെ സീറ്റായ പൂഞ്ഞാറിനെ കുറിച്ച് ഇത്തരമൊരു അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതില്‍ മാണിയ്ക്ക് ശക്തമായ എതിര്‍പ്പാണ് ഉള്ളത്.
സീറ്റ് വിഭജന ചര്‍ച്ചകള്‍ സജീവമായ സമയത്താണ് കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ചകള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് ഡല്‍ഹിക്ക് പോയത്. പിന്നീട് ഡല്‍ഹിയിലിരുന്ന് ഫോണ്‍വഴിയാണ് ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിയത്. ഇതിലും മാണിയ്ക്ക് അതൃപ്തിയുണ്ട്.
Discussion about this post