Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഭാരതം നൽകിയ തിരിച്ചടിയിൽ അഭിമാനിക്കുന്നു’; പഹൽഗാം രക്തസാക്ഷി രാമചന്ദ്രന് നാടിന്റെ ശ്രദ്ധാഞ്ജലി, പാകിസ്താനെതിരെ ആഞ്ഞടിച്ച് മകൾ!

by Brave India Desk
Apr 22, 2026, 05:34 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

പഹൽഗാം ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച എൻ. രാമചന്ദ്രന്റെ സ്മരണയ്ക്ക് മുന്നിൽ വിങ്ങലോടെ നാട്. ആക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ എറണാകുളം ഇടപ്പള്ളി ദേവൻകുളങ്ങര ജംഗ്ഷനിൽ നടന്ന ചടങ്ങിൽ നൂറുകണക്കിന് ആളുകളാണ് രാമചന്ദ്രന് ശ്രദ്ധാഞ്ജലി അർപ്പിക്കാൻ എത്തിയത്. ചടങ്ങിൽ രാമചന്ദ്രന്റെ ഭാര്യ ഷീലയും മകൾ ആരതിയും പങ്കെടുത്തു. ഭീകരതയോടുള്ള ഭാരതത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിലും പാകിസ്ഥാന് നൽകിയ ശക്തമായ തിരിച്ചടിയിലും അഭിമാനിക്കുന്നതായി രാമചന്ദ്രന്റെ മകൾ ആരതി പറഞ്ഞു.

Stories you may like

രാജ്യത്ത് ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥ ; സിജെപി പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുന്നതിൽ പ്രതിഷേധവുമായി സോനം വാങ്ചുക്ക്

‘ഷെയിം ഓൺ യു’ ; അഭിജീത് ദിപ്കെക്ക് നേരെ വിമാനത്തിൽ നടന്ന പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

പഹൽഗാമിൽ മതം നോക്കി ഹിന്ദുക്കളെ ലക്ഷ്യമിട്ട് നടത്തിയ ആ ഭീരുത്വപരമായ ആക്രമണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭാരതം നൽകിയ മറുപടി ലോകത്തിന് തന്നെ മാതൃകയാണെന്ന് ആരതി വ്യക്തമാക്കി. ‘ഓപ്പറേഷൻ സിന്ദൂർ’, ‘ഓപ്പറേഷൻ മഹാദേവ്’ എന്നിവയിലൂടെ ഭീകരവാദത്തിന്റെ വേരറുക്കാൻ സൈന്യത്തിന് കഴിഞ്ഞു. ഒരു വർഷത്തിന് ശേഷം ഇവിടെ നിൽക്കുമ്പോൾ കൂടുതൽ കരുത്തുള്ള ഒരു ഭാരതത്തെയാണ് താൻ കാണുന്നതെന്നും ഒരു ഭാരതീയ എന്ന നിലയിൽ താൻ ഇതിൽ അഭിമാനിക്കുന്നുവെന്നും ആരതി പറഞ്ഞു. ഭീകരതയോട് ഭാരതം പുലർത്തുന്ന ‘സീറോ ടോളറൻസ്’ നയം ലോകത്തിന് വ്യക്തമായ സന്ദേശമാണ് നൽകുന്നതെന്ന് അവർ കൂട്ടിച്ചേർത്തു

ആയിരം മുറിവുകളേൽപ്പിച്ച് ഭാരതത്തെ തകർക്കുമെന്ന് വീമ്പിളക്കുന്ന പാകിസ്താൻ്റേത് മോഹങ്ങൾ ഒരിക്കലും നടപ്പിലാകില്ലെന്ന് ആരതി ഓർമ്മിപ്പിച്ചു. രാജ്യത്തെ വിഭജിക്കാനും കലാപങ്ങൾ ഉണ്ടാക്കാനുമാണ് ഭീകരർ ശ്രമിച്ചതെങ്കിലും ഭാരതം ഇന്ന് കൂടുതൽ ഐക്യത്തോടെയും കരുത്തോടെയുമാണ് മുന്നോട്ട് പോകുന്നത്. രാമചന്ദ്രന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിയ ചടങ്ങിൽ വൈകാരികമായ രംഗങ്ങളാണ് അരങ്ങേറിയത്. ഭീകരവാദികൾക്ക് ഇന്ത്യ നൽകിയ പ്രഹരം ഓരോ രക്തസാക്ഷിയുടെയും കുടുംബത്തിന് നൽകുന്ന ആശ്വാസം വലുതാണെന്നും വരും തലമുറയ്ക്കായി സുരക്ഷിതമായ ഒരു രാജ്യം പടുത്തുയർത്താൻ ഇത്തരം ധീരമായ നടപടികൾ അനിവാര്യമാണെന്നും ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

Tags: AATHIRA
Share
Tweet
Send
Share

Latest stories from this section

പ്രതിഷേധിച്ച അഭിഭാഷകരെയും കസ്റ്റഡിയിലെടുത്തു ; ശക്തമായി അപലപിക്കുന്നതായി സുപ്രീം കോടതി ബാർ അസോസിയേഷൻ

പ്രതിഷേധിച്ച അഭിഭാഷകരെയും കസ്റ്റഡിയിലെടുത്തു ; ശക്തമായി അപലപിക്കുന്നതായി സുപ്രീം കോടതി ബാർ അസോസിയേഷൻ

മമതയും കെജ്രിവാളും കസ്റ്റഡിയിൽ ; പാറ്റകൾക്ക് പിന്തുണയുമായി എത്തിയ സകലരേയും കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

മമതയും കെജ്രിവാളും കസ്റ്റഡിയിൽ ; പാറ്റകൾക്ക് പിന്തുണയുമായി എത്തിയ സകലരേയും കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

ഡൽഹിയെ ബന്ദിയാക്കാൻ നോക്കി, നീക്കം പൊളിഞ്ഞു’; ജന്തർ മന്ദറിലെ പ്രതിഷേധത്തിനെതിരെ സംബിത് പത്ര

ഡൽഹിയെ ബന്ദിയാക്കാൻ നോക്കി, നീക്കം പൊളിഞ്ഞു’; ജന്തർ മന്ദറിലെ പ്രതിഷേധത്തിനെതിരെ സംബിത് പത്ര

പാകിസ്ഥാന് കനത്ത പ്രഹരം; ചബഹാറിൽ അഫ്ഗാനിസ്ഥാന് ഭൂമി അനുവദിച്ച് ഇറാൻ; ഇന്ത്യയുടെ തന്ത്രപരമായ നീക്കത്തിന് വൻ വിജയം!’

പാകിസ്ഥാന് കനത്ത പ്രഹരം; ചബഹാറിൽ അഫ്ഗാനിസ്ഥാന് ഭൂമി അനുവദിച്ച് ഇറാൻ; ഇന്ത്യയുടെ തന്ത്രപരമായ നീക്കത്തിന് വൻ വിജയം!’

Latest News

മറ്റാരും തൊടാത്ത ആ ‘മൂന്ന് വിക്കറ്റുകൾ’; ക്രിക്കറ്റ് ചരിത്രത്തിൽ ഹാഷിം അംല സ്വന്തമാക്കിയ ആ അത്ഭുത റെക്കോർഡ്

മറ്റാരും തൊടാത്ത ആ ‘മൂന്ന് വിക്കറ്റുകൾ’; ക്രിക്കറ്റ് ചരിത്രത്തിൽ ഹാഷിം അംല സ്വന്തമാക്കിയ ആ അത്ഭുത റെക്കോർഡ്

10 ഓവറിന് പകരം 10.2 ഓവർ , ഏഷ്യ കപ്പിൽ മാച്ച് ഒഫീഷ്യൽസിന് സംഭവിച്ച പിഴവും ചരിത്രവിജയവും; അന്ന് ബംഗ്ലാദേശിന് കിട്ടിയ ഭാഗ്യം

10 ഓവറിന് പകരം 10.2 ഓവർ , ഏഷ്യ കപ്പിൽ മാച്ച് ഒഫീഷ്യൽസിന് സംഭവിച്ച പിഴവും ചരിത്രവിജയവും; അന്ന് ബംഗ്ലാദേശിന് കിട്ടിയ ഭാഗ്യം

പ്രവാസികളുടെ സ്വർണ്ണമോഹം തിരിച്ചറിഞ്ഞ സ്കൂൾ മാഷിൻ്റെ മകൻ;ചെമ്മണൂർ സാമ്രാജ്യം

പ്രവാസികളുടെ സ്വർണ്ണമോഹം തിരിച്ചറിഞ്ഞ സ്കൂൾ മാഷിൻ്റെ മകൻ;ചെമ്മണൂർ സാമ്രാജ്യം

ജന്തർ മന്ദിറിൽ പുലർച്ചെ നാടകീയ രംഗങ്ങൾ; വാങ്ചുക്കിനെ ആശുപത്രിയിലാക്കി പൊലീസ്

രാജ്യത്ത് ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥ ; സിജെപി പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുന്നതിൽ പ്രതിഷേധവുമായി സോനം വാങ്ചുക്ക്

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

‘ഷെയിം ഓൺ യു’ ; അഭിജീത് ദിപ്കെക്ക് നേരെ വിമാനത്തിൽ നടന്ന പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

‘ഷെയിം ഓൺ യു’ ; അഭിജീത് ദിപ്കെക്ക് നേരെ വിമാനത്തിൽ നടന്ന പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

പ്രതിഷേധിച്ച അഭിഭാഷകരെയും കസ്റ്റഡിയിലെടുത്തു ; ശക്തമായി അപലപിക്കുന്നതായി സുപ്രീം കോടതി ബാർ അസോസിയേഷൻ

പ്രതിഷേധിച്ച അഭിഭാഷകരെയും കസ്റ്റഡിയിലെടുത്തു ; ശക്തമായി അപലപിക്കുന്നതായി സുപ്രീം കോടതി ബാർ അസോസിയേഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies