തൃശ്ശൂര്‍; തൃശ്ശൂര്‍ പൂരത്തിന് ഇത്തവണ നിയന്ത്രണങ്ങളോടെ വെടിക്കെട്ട് ആകാമെന്ന് തൃശ്ശൂര്‍ ജില്ല കളക്ടര്‍. തയ്യാറാക്കുന്ന നിബന്ധന അനുസരിച്ച് വെടിക്കെട്ട് ആകാം. ഇരു ദേവസ്വങ്ങള്‍ക്കും 2000 കിലോ വീതം കരി മരുന്ന ഉപയോഗിക്കാം. കൃത്യാമയ ദൂപരിധി പാലിക്കാന്നും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
പരവൂര് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
17നാണ് പൂരം വെടിക്കെട്ട്.
പരവൂര് വെടിക്കെട്ട് ദുരന്തത്തെത്തുടര്‍ന്ന് തൃശൂര്‍ പൂരം കൊടിയേറ്റത്തിന്റെ ഭാഗമായി നടത്താനിരുന്ന വെടിക്കെട്ട് ഉപേക്ഷിച്ചിരുന്നു.
Discussion about this post