Friday, June 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

20 ഓളം പോക്‌സോ കേസുകൾ, ഇരയായത് നിരവധി ആൺകുട്ടികൾ; വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച മലപ്പുറത്തെ മദ്രസ അദ്ധ്യാപകൻ  വലയിലായി

by Brave India Desk
Jun 26, 2026, 02:54 pm IST
in India
Share on FacebookTweetWhatsAppTelegram

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഇരുപതോളം പോക്‌സോ കേസുകളിൽ പ്രതിയായ മദ്രസ അദ്ധ്യാപകൻ ഒടുവിൽ  പോലീസ്  പിടിയിലായി. മലപ്പുറം ആതവനാട് കുറുമ്പത്തൂർ സ്വദേശിയായ എം.കെ. മുഹമ്മദിനെയാണ് (39) ബിഹാറിൽ വെച്ച് വളാഞ്ചേരി പോലീസ് അതിസാഹസികമായി പിടികൂടിയത്. പ്രായപൂർത്തിയാകാത്ത നിരവധി ആൺകുട്ടികളെ ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം വർഷങ്ങളായി ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. കേസിൽ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെ പുറപ്പെടുവിച്ച് അന്വേഷണം ഊർജ്ജിതമാക്കിയതോടെ നേപ്പാൾ വഴി വിദേശത്തേക്ക് രക്ഷപ്പെടാൻ പദ്ധതിയിടുന്നതിനിടയിലാണ് പ്രതി  വലയിലാകുന്നത്.

പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും സ്വന്തം മുറിയിലേക്ക് വിളിച്ചുവരുത്തി മസാജ് ചെയ്യിപ്പിക്കലായിരുന്നു പ്രതിയുടെ പ്രധാന രീതിയെന്ന് പൊലീസ് പറയുന്നു. തുടർന്ന് കുട്ടികളെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന ഭയം കാരണവും കടുത്ത മാനക്കേട് ഓർത്തും പല കുട്ടികളും വിവരം വീട്ടുകാരോട് പറയാൻ മടിച്ചിരുന്നു. എന്നാൽ അടുത്ത കാലത്ത് ചില കുട്ടികൾ തങ്ങൾ നേരിട്ട ദുരനുഭവം ചൈൽഡ്‌ലൈൻ പ്രവർത്തകരോടും മാതാപിതാക്കളോടും വെളിപ്പെടുത്തിയതോടെയാണ് ഇയാൾക്കെതിരെ പരാതികൾ പ്രവഹിക്കാൻ തുടങ്ങിയത്. ഇതോടെ അധ്യാപക ജോലി ഉപേക്ഷിച്ച് പ്രതി നാടുവിടുകയായിരുന്നു.

Stories you may like

‘ഒരു ഇന്ത്യൻ പൗരയായി മരിക്കണം, എന്റെ ശവസംസ്കാരം സ്വന്തം മണ്ണിൽ വേണം’; 94-ാം വയസ്സിൽ അമേരിക്കൻ പൗരത്വം ഉപേക്ഷിച്ച് ആന്ധ്ര സ്വദേശിനി

‘അടിയന്തരാവസ്ഥയും’ ഇലക്ഷൻ കമ്മിഷന്റെ ‘എസ്.ഐ.ആറും’  ഒമ്പതാം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും ; പുതിയ പരിഷ്കാരങ്ങളുമായി എൻ.സി.ഇ.ആർ.ടി

പ്രതിക്കായി മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ രാജസ്ഥാനിലെ അജ്മീരിൽ പോയി ഒളിവിൽ താമസിക്കുകയായിരുന്നു പ്രതി. എന്നാൽ പോലീസ് സംഘം അജ്മീറിലെ ഒളിസങ്കേതത്തിൽ എത്തിയെന്ന രഹസ്യവിവരം ചോർന്നുകിട്ടിയതോടെ ഇയാൾ അവിടെ നിന്നും അതിവേഗം ബിഹാറിലേക്ക് മുങ്ങുകയായിരുന്നു. ബിഹാറിലെ ഉൾഗ്രാമത്തിൽ താമസിച്ച് വ്യാജരേഖകൾ ചമച്ച് വിദേശത്തേക്ക് കടക്കാനായിരുന്നു ലക്ഷ്യം. എന്നാൽ പ്രതിയുടെ ഫോൺ ലൊക്കേഷനും സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള നീക്കങ്ങളും കൃത്യമായി നിരീക്ഷിച്ച വളാഞ്ചേരി പോലീസ് സംഘം ബിഹാറിലെ ഒളിത്താവളം വളഞ്ഞ് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.

പ്രതിക്കെതിരെ നിലവിൽ മലപ്പുറം, കാസർകോട് ജില്ലകളിലായി 20 ഓളം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ മാത്രം 14 കേസുകളും താനൂരിൽ നാല് കേസുകളും കാസർകോട് ബേക്കൽ പോലീസ് സ്റ്റേഷനിൽ രണ്ട് കേസുകളും നിലവിലുണ്ട്. കൂടുതൽ കുട്ടികൾ ഇയാളുടെ ക്രൂരതയ്ക്ക് ഇരയായിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. കസ്റ്റഡിയിലെടുത്ത പ്രതിയുമായി പോലീസ് സംഘം കേരളത്തിലേക്ക് തിരിച്ചു കഴിഞ്ഞു. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങും.

Tags: madrasa
ShareTweetSendShare

Latest stories from this section

‘ഇന്ത്യയിൽ ബഹുഭാര്യത്വം വേണം, പാകിസ്താനിൽ ഇല്ലേ’ എന്ന് എൻസിപി എംഎൽഎ സനാ മാലിക്,പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധം!

‘ഇന്ത്യയിൽ ബഹുഭാര്യത്വം വേണം, പാകിസ്താനിൽ ഇല്ലേ’ എന്ന് എൻസിപി എംഎൽഎ സനാ മാലിക്,പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധം!

റോളക്‌സ് വാച്ചുകളും വെള്ളി പാത്രങ്ങളും സ്വന്തമാക്കാം; ചരിത്രത്തിലാദ്യമായി നയതന്ത്ര ഉപഹാരങ്ങൾ പൊതുലേലത്തിന് വെച്ച് കേന്ദ്രം

റോളക്‌സ് വാച്ചുകളും വെള്ളി പാത്രങ്ങളും സ്വന്തമാക്കാം; ചരിത്രത്തിലാദ്യമായി നയതന്ത്ര ഉപഹാരങ്ങൾ പൊതുലേലത്തിന് വെച്ച് കേന്ദ്രം

അവൾ കുറ്റക്കാരിയാണെങ്കിൽ ആ കോട്ടയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊല്ലണം; പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ കേസിൽ പെൺകുട്ടിയുടെ പിതാവിന്റെ വാക്കുകൾ 

അവൾ കുറ്റക്കാരിയാണെങ്കിൽ ആ കോട്ടയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊല്ലണം; പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ കേസിൽ പെൺകുട്ടിയുടെ പിതാവിന്റെ വാക്കുകൾ 

ഇസ്ലാമാബാദിൻ്റെ പ്രാന്തപ്രദേശം പോലെ ആകാൻ കഴിയില്ല’; ബാങ്ക് വിളി രാജ്യവ്യാപകമായി നിരോധിക്കാൻ ഡെന്മാർക്ക്, കടുത്ത നീക്കവുമായി സർക്കാർ

ഇസ്ലാമാബാദിൻ്റെ പ്രാന്തപ്രദേശം പോലെ ആകാൻ കഴിയില്ല’; ബാങ്ക് വിളി രാജ്യവ്യാപകമായി നിരോധിക്കാൻ ഡെന്മാർക്ക്, കടുത്ത നീക്കവുമായി സർക്കാർ

Latest News

വെടിനിർത്തൽ ധാരണയിലെത്തി ഇസ്രായേലും ലെബനനും ; തീരുമാനം യുഎസിന്റെ മധ്യസ്ഥതയിൽ നടന്ന നാലാം ഘട്ട ചർച്ചകൾക്കൊടുവിൽ

ലബനനിൽ ആക്രമണം തുടർന്ന് ഇസ്രായേൽ ; 24 മണിക്കൂറിനിടെ വിവിധ ഡ്രോൺ ആക്രമണങ്ങളിലായി കൊല്ലപ്പെട്ടത് മൂന്നുപേർ

20 ഓളം പോക്‌സോ കേസുകൾ, ഇരയായത് നിരവധി ആൺകുട്ടികൾ; വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച മലപ്പുറത്തെ മദ്രസ അദ്ധ്യാപകൻ  വലയിലായി

20 ഓളം പോക്‌സോ കേസുകൾ, ഇരയായത് നിരവധി ആൺകുട്ടികൾ; വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച മലപ്പുറത്തെ മദ്രസ അദ്ധ്യാപകൻ  വലയിലായി

‘ഒരു ഇന്ത്യൻ പൗരയായി മരിക്കണം, എന്റെ ശവസംസ്കാരം സ്വന്തം മണ്ണിൽ വേണം’; 94-ാം വയസ്സിൽ അമേരിക്കൻ പൗരത്വം ഉപേക്ഷിച്ച് ആന്ധ്ര സ്വദേശിനി

‘ഒരു ഇന്ത്യൻ പൗരയായി മരിക്കണം, എന്റെ ശവസംസ്കാരം സ്വന്തം മണ്ണിൽ വേണം’; 94-ാം വയസ്സിൽ അമേരിക്കൻ പൗരത്വം ഉപേക്ഷിച്ച് ആന്ധ്ര സ്വദേശിനി

‘അടിയന്തരാവസ്ഥയും’ ഇലക്ഷൻ കമ്മിഷന്റെ ‘എസ്.ഐ.ആറും’  ഒമ്പതാം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും ; പുതിയ പരിഷ്കാരങ്ങളുമായി എൻ.സി.ഇ.ആർ.ടി

‘അടിയന്തരാവസ്ഥയും’ ഇലക്ഷൻ കമ്മിഷന്റെ ‘എസ്.ഐ.ആറും’  ഒമ്പതാം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും ; പുതിയ പരിഷ്കാരങ്ങളുമായി എൻ.സി.ഇ.ആർ.ടി

‘ഇന്ത്യയിൽ ബഹുഭാര്യത്വം വേണം, പാകിസ്താനിൽ ഇല്ലേ’ എന്ന് എൻസിപി എംഎൽഎ സനാ മാലിക്,പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധം!

‘ഇന്ത്യയിൽ ബഹുഭാര്യത്വം വേണം, പാകിസ്താനിൽ ഇല്ലേ’ എന്ന് എൻസിപി എംഎൽഎ സനാ മാലിക്,പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധം!

റോളക്‌സ് വാച്ചുകളും വെള്ളി പാത്രങ്ങളും സ്വന്തമാക്കാം; ചരിത്രത്തിലാദ്യമായി നയതന്ത്ര ഉപഹാരങ്ങൾ പൊതുലേലത്തിന് വെച്ച് കേന്ദ്രം

റോളക്‌സ് വാച്ചുകളും വെള്ളി പാത്രങ്ങളും സ്വന്തമാക്കാം; ചരിത്രത്തിലാദ്യമായി നയതന്ത്ര ഉപഹാരങ്ങൾ പൊതുലേലത്തിന് വെച്ച് കേന്ദ്രം

മുഖ്യമന്ത്രി സൂര്യനെപ്പോലെ ഉയരത്തിൽ; അടുത്തു ചെന്നാൽ കരിഞ്ഞു പോകും; കറപുരളാത്ത കൈകളുടെ ഉടമയാണ് പിണറായി വിജയനെന്ന് എം.വി ഗോവിന്ദൻ

‘സെക്കൻഡുകൾക്കുള്ളിൽ നിലപാട് മാറും, ഇരട്ടത്താപ്പാണ് സതീശന്റെ മുഖമുദ്ര’; മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി എം.വി ഗോവിന്ദൻ

അവൾ കുറ്റക്കാരിയാണെങ്കിൽ ആ കോട്ടയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊല്ലണം; പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ കേസിൽ പെൺകുട്ടിയുടെ പിതാവിന്റെ വാക്കുകൾ 

അവൾ കുറ്റക്കാരിയാണെങ്കിൽ ആ കോട്ടയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊല്ലണം; പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ കേസിൽ പെൺകുട്ടിയുടെ പിതാവിന്റെ വാക്കുകൾ 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies