Thursday, October 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

താലിബാനെ ഞെട്ടിച്ച് തിരിച്ചടി; പാക് അതിർത്തിയിലെ അഫ്ഗാൻ ഭരണകേന്ദ്രം പിടിച്ചെടുത്ത് സായുധ പോരാളികൾ, 2021-ന് ശേഷം ആദ്യം!

by Brave India Desk
Jul 21, 2026, 12:29 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണകൂടത്തിന് കനത്ത പ്രഹരമേൽപ്പിച്ച് താലിബാൻ വിരുദ്ധ സായുധ പോരാളികളുടെ ഞെട്ടിക്കുന്ന നീക്കം. വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ ബദഖ്ശാൻ (Badakhshan) പ്രവിശ്യയിലുള്ള, പാകിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള യാഫ്തൽ-ഇ-പയിൻ (Yaftal-e-Paeen) ഡിസ്ട്രിക്റ്റ് ആസ്ഥാനം മണിക്കൂറുകളോളം സായുധ പ്രതിരോധ സംഘം പിടിച്ചെടുത്തു. 2021 ഓഗസ്റ്റിൽ യുഎസ് സൈന്യം പിൻവാങ്ങിയതിന് ശേഷം താലിബാൻ അധികാരം പിടിച്ചെടുത്ത തിരികെ വന്നതിന് ശേഷം ആദ്യമായാണ് ഒരു അഫ്ഗാൻ ജില്ലയുടെ ആസ്ഥാനം അവരുടെ നിയന്ത്രണത്തിൽ നിന്ന് താത്കാലികമായെങ്കിലും കൈവിട്ടുപോകുന്നത്. ഈ വിപ്ലവകരമായ മുന്നേറ്റം അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ താലിബാൻ ക്യാമ്പുകളിൽ കനത്ത ആശങ്ക ഉടലെടുത്തിട്ടുണ്ട്.

Stories you may like

‘യഥാർത്ഥ ഹീറോ’, അസാമാന്യ ധീരതയ്ക്ക് ആദരവ് ; ഇന്ത്യൻ പൈലറ്റിനെ വാനോളം പുകഴ്ത്തി നെതന്യാഹു

ലോകത്തിന്റെ മുഴുവൻ കയ്യടിയും നേടി ഹീറോ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാർ ; അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

‘സിപാഹിയാൻ-ഇ മിഹൻ’ (Sepahian-e Mihan) അഥവാ ‘മാതൃരാജ്യത്തിന്റെ ഭടന്മാർ’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന പുതിയ സായുധ സംഘമാണ് ഭരണകേന്ദ്രത്തിന് നേരെ മിന്നലാക്രമണം നടത്തിയത്. രാത്രിയുടെ മറവിൽ എത്തിയ പോരാളികൾ താലിബാൻ സൈനികരെ നിരായുധരാക്കുകയും ഡിസ്ട്രിക്റ്റ് അഡ്മിനിസ്ട്രേറ്റീവ് കെട്ടിടം കൈയേറി സ്വന്തം പതാക ഉയർത്തുകയുമായിരുന്നു. മുൻ അഫ്ഗാൻ നാഷണൽ ആർമി ഓഫീസറും യുഎസ് ഡെൽറ്റ ഫോഴ്‌സിനൊപ്പം പ്രവർത്തിച്ച് പരിചയസമ്പത്തുമുള്ള ഖയ്യൂം ഖാൻ മലംഗ് ആണ് ഈ പുതിയ പോരാളി ഗ്രൂപ്പിന് നേതൃത്വം നൽകുന്നത്. മുൻപ് അഹമ്മദ് മസൂദിന്റെ പ്രശസ്തമായ നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ടിന്റെ (NRF) ഭാഗമായിരുന്ന മലംഗ് പിന്നീട് സ്വന്തമായി ഒരു സായുധ സംഘം രൂപീകരിക്കുകയായിരുന്നു.

അതേസമയം, സംഭവത്തിന് പിന്നാലെ ആക്രമണത്തെ നിസ്സാരവൽക്കരിച്ച് താലിബാൻ ഔദ്യോഗികമായി രംഗത്തെത്തിയിട്ടുണ്ട്. മണിക്കൂറുകൾക്കുള്ളിൽ സുരക്ഷാ സേന പ്രദേശം തിരിച്ചുപിടിച്ചെന്നും പ്രതികളായ ചിലരെ അറസ്റ്റ് ചെയ്ത് ക്രമസമാധാനം പുനഃസ്ഥാപിച്ചെന്നും താലിബാൻ വക്താക്കൾ അവകാശപ്പെട്ടു. എതിരാളികളുടെ വെറുമൊരു പ്രചാരണ തന്ത്രം മാത്രമാണിതെന്നും ദീർഘകാല പ്രതിരോധം തീർക്കാൻ അവർക്ക് ശേഷിയില്ലെന്നും താലിബാൻ കൂട്ടിച്ചേർത്തു. എന്നാൽ, ദീർഘകാലമായി രാജ്യം മുഴുവൻ കടുത്ത നിയന്ത്രണത്തിലാക്കി ഭരണം നടത്തുന്ന താലിബാന് വലിയൊരു തിരിച്ചടിയാണ് ഈ ആക്രമണം നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിൽ താലിബാനെതിരെയുള്ള മറ്റ് സായുധ പ്രതിരോധ ഗ്രൂപ്പുകളായ എൻആർഎഫ്, അഫ്ഗാനിസ്ഥാൻ ഫ്രീഡം ഫ്രണ്ട് എന്നിവർക്കും ഈ മുന്നേറ്റം പുതിയ ഊർജ്ജം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags: Afghan district on Pakistan borders
Share
Tweet
Send
Share

Latest stories from this section

ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിൽ മുപ്പത്തിയെട്ടാം റാങ്ക് നേടി ഇന്ത്യ ; തെക്കേ ഏഷ്യയിൽ ഒന്നാം സ്ഥാനത്ത്

ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിൽ മുപ്പത്തിയെട്ടാം റാങ്ക് നേടി ഇന്ത്യ ; തെക്കേ ഏഷ്യയിൽ ഒന്നാം സ്ഥാനത്ത്

‘തിരക്കുകൾ ഉണ്ട്, ഇനി നിങ്ങൾ ഇന്ത്യയിലേക്ക് വരൂ’ ; യുഎസ് സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം നിരസിച്ച് മോദി

നരേന്ദ്ര മോദിയുമായി ഫോണിൽ ചർച്ച നടത്തി ട്രംപ് ; വ്യാപാര, പ്രതിരോധ സഹകരണം പ്രധാന അജണ്ട

180 ഇസ്രായേലികളെ കൊല്ലുക എന്നതായിരുന്നു ഉദ്ദേശം ; ഫ്ലൈദുബായ് റാഞ്ചൽ ശ്രമം കൃത്യമായ ഭീകരാക്രമണ പദ്ധതി ആയിരുന്നെന്ന് ഇസ്രായേൽ

180 ഇസ്രായേലികളെ കൊല്ലുക എന്നതായിരുന്നു ഉദ്ദേശം ; ഫ്ലൈദുബായ് റാഞ്ചൽ ശ്രമം കൃത്യമായ ഭീകരാക്രമണ പദ്ധതി ആയിരുന്നെന്ന് ഇസ്രായേൽ

മുസ്ലീങ്ങൾക്ക് യോഗ്യത കുറവല്ല, അഖണ്ഡഭാരതത്തിന്റെ ഭാഗമായിരുന്നയിടത്ത് മതപരമായ പീഡനങ്ങൾ അനുഭവിച്ചവർക്ക് അഭയം നൽകാനാണ് സിഎഎ; നയം വ്യക്തമാക്കി അമിത് ഷാ

പഞ്ചാബിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ 2029നുള്ളിൽ സംസ്ഥാനത്തെ പൂർണ്ണമായും ലഹരിമുക്തമാക്കും : പ്രഖ്യാപനവുമായി അമിത് ഷാ

Latest News

‘യഥാർത്ഥ ഹീറോ’, അസാമാന്യ ധീരതയ്ക്ക് ആദരവ് ; ഇന്ത്യൻ പൈലറ്റിനെ വാനോളം പുകഴ്ത്തി നെതന്യാഹു

‘യഥാർത്ഥ ഹീറോ’, അസാമാന്യ ധീരതയ്ക്ക് ആദരവ് ; ഇന്ത്യൻ പൈലറ്റിനെ വാനോളം പുകഴ്ത്തി നെതന്യാഹു

ആകാശത്തിലെ ധീരതക്ക് അഭിനന്ദനങ്ങൾ അറിയിക്കാൻ നേരിട്ടെത്തി ഇസ്രായേൽ പ്രധാനമന്ത്രി : ഫ്ലൈദുബായ് അക്രമിയെ കീഴടക്കിയ യാത്രക്കാരനെ ചേർത്തുപിടിച്ച് നെതന്യാഹു

ആകാശത്തിലെ ധീരതക്ക് അഭിനന്ദനങ്ങൾ അറിയിക്കാൻ നേരിട്ടെത്തി ഇസ്രായേൽ പ്രധാനമന്ത്രി : ഫ്ലൈദുബായ് അക്രമിയെ കീഴടക്കിയ യാത്രക്കാരനെ ചേർത്തുപിടിച്ച് നെതന്യാഹു

ലോകത്തിന്റെ മുഴുവൻ കയ്യടിയും നേടി ഹീറോ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാർ ; അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ലോകത്തിന്റെ മുഴുവൻ കയ്യടിയും നേടി ഹീറോ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാർ ; അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിൽ മുപ്പത്തിയെട്ടാം റാങ്ക് നേടി ഇന്ത്യ ; തെക്കേ ഏഷ്യയിൽ ഒന്നാം സ്ഥാനത്ത്

ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിൽ മുപ്പത്തിയെട്ടാം റാങ്ക് നേടി ഇന്ത്യ ; തെക്കേ ഏഷ്യയിൽ ഒന്നാം സ്ഥാനത്ത്

സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി ഡോ. എം. കെ. മുനീറിന് നിയമനം ; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി ഡോ. എം. കെ. മുനീറിന് നിയമനം ; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

‘തിരക്കുകൾ ഉണ്ട്, ഇനി നിങ്ങൾ ഇന്ത്യയിലേക്ക് വരൂ’ ; യുഎസ് സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം നിരസിച്ച് മോദി

നരേന്ദ്ര മോദിയുമായി ഫോണിൽ ചർച്ച നടത്തി ട്രംപ് ; വ്യാപാര, പ്രതിരോധ സഹകരണം പ്രധാന അജണ്ട

180 ഇസ്രായേലികളെ കൊല്ലുക എന്നതായിരുന്നു ഉദ്ദേശം ; ഫ്ലൈദുബായ് റാഞ്ചൽ ശ്രമം കൃത്യമായ ഭീകരാക്രമണ പദ്ധതി ആയിരുന്നെന്ന് ഇസ്രായേൽ

180 ഇസ്രായേലികളെ കൊല്ലുക എന്നതായിരുന്നു ഉദ്ദേശം ; ഫ്ലൈദുബായ് റാഞ്ചൽ ശ്രമം കൃത്യമായ ഭീകരാക്രമണ പദ്ധതി ആയിരുന്നെന്ന് ഇസ്രായേൽ

മുസ്ലീങ്ങൾക്ക് യോഗ്യത കുറവല്ല, അഖണ്ഡഭാരതത്തിന്റെ ഭാഗമായിരുന്നയിടത്ത് മതപരമായ പീഡനങ്ങൾ അനുഭവിച്ചവർക്ക് അഭയം നൽകാനാണ് സിഎഎ; നയം വ്യക്തമാക്കി അമിത് ഷാ

പഞ്ചാബിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ 2029നുള്ളിൽ സംസ്ഥാനത്തെ പൂർണ്ണമായും ലഹരിമുക്തമാക്കും : പ്രഖ്യാപനവുമായി അമിത് ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies