Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

മഹാരാഷ്ട്ര ടെറ്റ് പരീക്ഷാ ചോർച്ചയുടെ സൂത്രധാരൻ പിടിയിൽ; അറസ്റ്റ് ബിഹാറിലെ ഒളിത്താവളത്തിൽ നിന്ന്

by Brave India Desk
Jul 25, 2026, 01:38 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

മുംബൈ : മഹാരാഷ്ട്ര അധ്യാപക യോഗ്യതാ പരീക്ഷാ (ടിഇടി) ചോദ്യപേപ്പർ ചോർച്ചക്കേസിലെ മുഖ്യ സൂത്രധാരനും രാജ്യവ്യാപകമായ പരീക്ഷാ തട്ടിപ്പ് സംഘ തലവനുമായ ബിജേന്ദ്ര കുമാർ ഗുപ്ത അറസ്റ്റിൽ. മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ വെള്ളിയാഴ്ച അർദ്ധരാത്രി ബിഹാറിലെ സമസ്തിപൂരിൽ വെച്ച് മഹാരാഷ്ട്ര പോലീസിന്റെ പ്രത്യേക അന്വേഷണ സംഘവും (എസ്ഐടി) ഭീവണ്ടി പോലീസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് വലയിലാക്കിയത്. വ്യാജ വിലാസത്തിലും രേഖകളിലുമാണ് ഇയാൾ ബിഹാറിൽ തങ്ങിയിരുന്നത്. ഇയാളോടൊപ്പം അടുത്ത അനുപാതിയായ ഇന്ദ്രജീത് സിംഗിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അറസ്റ്റിന് പിന്നാലെ ബിജേന്ദ്ര ഗുപ്തയെ ശനിയാഴ്ച രാവിലെ ബിഹാറിൽ നിന്ന് വിമാനമാർഗ്ഗം പൂനെ എയർപോർട്ടിലെത്തിക്കുകയും, ചോദ്യം ചെയ്യലിനും കൂടുതൽ നിയമനടപടികൾക്കുമായി ഭീവണ്ടിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ആഗ്രയിലെ പ്രിന്റിംഗ് പ്രസ്സിൽ നിന്നാണ് മഹാരാഷ്ട്ര ടിഇടി പരീക്ഷയുടെ രഹസ്യ ചോദ്യപേപ്പറുകൾ ചോർത്തിയത്. ബൂട്ടിന്റെ ഇൻസോളുകൾക്കുള്ളിൽ ഒളിപ്പിച്ച് ചോദ്യപേപ്പർ കടത്തിയ പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരായ മൂന്ന് പേരുൾപ്പെടെ കേസിൽ ഇതുവരെ 14 പേർ അറസ്റ്റിലായിട്ടുണ്ട്. ബിജേന്ദ്ര ഗുപ്തയ്ക്ക് വ്യാജ തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കി നൽകിയ വൈശാലി സ്വദേശി സോനു സിംഗ്, ചോദ്യപേപ്പർ വാങ്ങുന്നവരെ കണ്ടെത്താൻ സഹായിച്ച കപിൽ ദാഹിയ, മിഥുൻ സിംഗ് എന്നിവരും മുൻപ് പിടിയിലായിരുന്നു. സാമ്പത്തിക ഇടപാടുകളിൽ പങ്കാളിയായ ബിജേന്ദ്രയുടെ ഭാര്യ സുമൻ ഗുപ്തയെയും എസ്ഐടി പട്നയിൽ നിന്ന് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പാറ്റ്നയിലും ഡൽഹിയിലും ഇയാൾക്കുള്ള സ്വത്തുക്കൾ തട്ടിപ്പിലൂടെ സമ്പാദിച്ചതാണോ എന്നും പോലീസ് പരിശോധിച്ചു വരികയാണ്.

Stories you may like

ലോകത്തിന്റെ മുഴുവൻ കയ്യടിയും നേടി ഹീറോ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാർ ; അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിൽ മുപ്പത്തിയെട്ടാം റാങ്ക് നേടി ഇന്ത്യ ; തെക്കേ ഏഷ്യയിൽ ഒന്നാം സ്ഥാനത്ത്

2024-ലെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലെയും മറ്റ് നിരവധി സംസ്ഥാനങ്ങളിലെയും പരീക്ഷാ തിരിമറികളിലെയും പ്രധാന കണ്ണിയാണ് ബിജേന്ദ്ര ഗുപ്തയെന്ന് പോലീസ് വ്യക്തമാക്കുന്നു. ജൂൺ 28-ന് നടക്കേണ്ടിയിരുന്ന മഹാരാഷ്ട്ര ടിഇടി പരീക്ഷ ചോർച്ചയെ തുടർന്ന് നീട്ടിവെച്ചത് ആറ് ലക്ഷത്തോളം ഉദ്യോഗാർത്ഥികളെയാണ് പ്രതിസന്ധിയിലാക്കിയത്. പൂനെ ആസ്ഥാനമായുള്ള വൻ ശൃംഖല വഴി അമ്പതിലധികം ഉദ്യോഗാർത്ഥികൾക്ക് ചോർന്ന ചോദ്യപേപ്പറുകൾ വിൽക്കാൻ ബിജേന്ദ്ര ധാരണയാക്കിയിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ രാജ്യവ്യാപകമായി പരീക്ഷാ ചോർച്ച നടത്തുന്ന വൻ മാഫിയ സംഘങ്ങളുടെ തലച്ചോറുകളിലേക്കും കോടികളുടെ സാമ്പത്തിക ഇടപാടുകളിലേക്കും വെളിച്ചം വീശാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

Tags: maharashtraNEET paper leakMaharashtra TET paper leak
Share
Tweet
Send
Share

Latest stories from this section

സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി ഡോ. എം. കെ. മുനീറിന് നിയമനം ; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി ഡോ. എം. കെ. മുനീറിന് നിയമനം ; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

‘തിരക്കുകൾ ഉണ്ട്, ഇനി നിങ്ങൾ ഇന്ത്യയിലേക്ക് വരൂ’ ; യുഎസ് സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം നിരസിച്ച് മോദി

നരേന്ദ്ര മോദിയുമായി ഫോണിൽ ചർച്ച നടത്തി ട്രംപ് ; വ്യാപാര, പ്രതിരോധ സഹകരണം പ്രധാന അജണ്ട

180 ഇസ്രായേലികളെ കൊല്ലുക എന്നതായിരുന്നു ഉദ്ദേശം ; ഫ്ലൈദുബായ് റാഞ്ചൽ ശ്രമം കൃത്യമായ ഭീകരാക്രമണ പദ്ധതി ആയിരുന്നെന്ന് ഇസ്രായേൽ

180 ഇസ്രായേലികളെ കൊല്ലുക എന്നതായിരുന്നു ഉദ്ദേശം ; ഫ്ലൈദുബായ് റാഞ്ചൽ ശ്രമം കൃത്യമായ ഭീകരാക്രമണ പദ്ധതി ആയിരുന്നെന്ന് ഇസ്രായേൽ

മുസ്ലീങ്ങൾക്ക് യോഗ്യത കുറവല്ല, അഖണ്ഡഭാരതത്തിന്റെ ഭാഗമായിരുന്നയിടത്ത് മതപരമായ പീഡനങ്ങൾ അനുഭവിച്ചവർക്ക് അഭയം നൽകാനാണ് സിഎഎ; നയം വ്യക്തമാക്കി അമിത് ഷാ

പഞ്ചാബിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ 2029നുള്ളിൽ സംസ്ഥാനത്തെ പൂർണ്ണമായും ലഹരിമുക്തമാക്കും : പ്രഖ്യാപനവുമായി അമിത് ഷാ

Latest News

ലോകത്തിന്റെ മുഴുവൻ കയ്യടിയും നേടി ഹീറോ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാർ ; അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ലോകത്തിന്റെ മുഴുവൻ കയ്യടിയും നേടി ഹീറോ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാർ ; അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിൽ മുപ്പത്തിയെട്ടാം റാങ്ക് നേടി ഇന്ത്യ ; തെക്കേ ഏഷ്യയിൽ ഒന്നാം സ്ഥാനത്ത്

ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിൽ മുപ്പത്തിയെട്ടാം റാങ്ക് നേടി ഇന്ത്യ ; തെക്കേ ഏഷ്യയിൽ ഒന്നാം സ്ഥാനത്ത്

സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി ഡോ. എം. കെ. മുനീറിന് നിയമനം ; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി ഡോ. എം. കെ. മുനീറിന് നിയമനം ; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

‘തിരക്കുകൾ ഉണ്ട്, ഇനി നിങ്ങൾ ഇന്ത്യയിലേക്ക് വരൂ’ ; യുഎസ് സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം നിരസിച്ച് മോദി

നരേന്ദ്ര മോദിയുമായി ഫോണിൽ ചർച്ച നടത്തി ട്രംപ് ; വ്യാപാര, പ്രതിരോധ സഹകരണം പ്രധാന അജണ്ട

180 ഇസ്രായേലികളെ കൊല്ലുക എന്നതായിരുന്നു ഉദ്ദേശം ; ഫ്ലൈദുബായ് റാഞ്ചൽ ശ്രമം കൃത്യമായ ഭീകരാക്രമണ പദ്ധതി ആയിരുന്നെന്ന് ഇസ്രായേൽ

180 ഇസ്രായേലികളെ കൊല്ലുക എന്നതായിരുന്നു ഉദ്ദേശം ; ഫ്ലൈദുബായ് റാഞ്ചൽ ശ്രമം കൃത്യമായ ഭീകരാക്രമണ പദ്ധതി ആയിരുന്നെന്ന് ഇസ്രായേൽ

മുസ്ലീങ്ങൾക്ക് യോഗ്യത കുറവല്ല, അഖണ്ഡഭാരതത്തിന്റെ ഭാഗമായിരുന്നയിടത്ത് മതപരമായ പീഡനങ്ങൾ അനുഭവിച്ചവർക്ക് അഭയം നൽകാനാണ് സിഎഎ; നയം വ്യക്തമാക്കി അമിത് ഷാ

പഞ്ചാബിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ 2029നുള്ളിൽ സംസ്ഥാനത്തെ പൂർണ്ണമായും ലഹരിമുക്തമാക്കും : പ്രഖ്യാപനവുമായി അമിത് ഷാ

ഫ്ലൈദുബായ് വിമാനം റാഞ്ചൽ ശ്രമം തടഞ്ഞത് ഇന്ത്യൻ പൈലറ്റ് ; കുത്തേറ്റിട്ടും ധീരതയോടെ ചെറുത്ത് രക്ഷിച്ചത് 150ലേറെ യാത്രക്കാരുടെ ജീവൻ

ഫ്ലൈദുബായ് വിമാനം റാഞ്ചൽ ശ്രമം തടഞ്ഞത് ഇന്ത്യൻ പൈലറ്റ് ; കുത്തേറ്റിട്ടും ധീരതയോടെ ചെറുത്ത് രക്ഷിച്ചത് 150ലേറെ യാത്രക്കാരുടെ ജീവൻ

ഏഷ്യൻ ഗെയിംസ് പന്ത്രണ്ടാം ദിനത്തിൽ ഉജ്ജ്വല പ്രകടനവുമായി ഇന്ത്യ ; നാല് സ്വർണ്ണ മെഡലുകൾ നേടി വമ്പൻ മുന്നേറ്റം

ഏഷ്യൻ ഗെയിംസ് പന്ത്രണ്ടാം ദിനത്തിൽ ഉജ്ജ്വല പ്രകടനവുമായി ഇന്ത്യ ; നാല് സ്വർണ്ണ മെഡലുകൾ നേടി വമ്പൻ മുന്നേറ്റം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies