Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘തീരസേനയിലും ഇനി തുല്യനീതി, വൻ പെൺപട വരുന്നു’; കോസ്റ്റ് ഗാർഡിൽ വനിതകൾക്ക് പെർമനന്റ് കമ്മീഷൻ, മാതൃകാ നയപ്രഖ്യാപനവുമായി കേന്ദ്രം!

by Brave India Desk
Jul 29, 2026, 01:12 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഭാരതത്തിന്റെ സമുദ്ര അതിർത്തികളിൽ പ്രതിരോധക്കോട്ട കെട്ടുന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ (ICG) നാരീശക്തിക്ക് പുതിയ കരുത്തുപകർന്ന് കേന്ദ്ര സർക്കാരിന്റെ നിർണ്ണായക നയപ്രഖ്യാപനം. കോസ്റ്റ് ഗാർഡിൽ പുരുഷ ഉദ്യോഗസ്ഥർക്ക് തുല്യമായി വനിതകൾക്കും പെർമനന്റ് കമ്മീഷൻ (Permanent Appointment) അനുവദിക്കാനും, കപ്പലുകളിൽ എക്സിക്യൂട്ടീവ്, ഓപ്പറേഷനൽ, ടെക്നിക്കൽ തുടങ്ങി എല്ലാ തന്ത്രപ്രധാന ചുമതലകളിലും വനിതകളെ നിയമിക്കാനും അനുമതി നൽകുന്ന രണ്ട് ചരിത്രപരമായ പരിഷ്കാരങ്ങൾ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രഖ്യാപിച്ചു. ഡൽഹിയിലെ കർത്തവ്യ ഭവൻ-2 ൽ നടന്ന ചടങ്ങിലാണ് രാജ്യത്തിന്റെ കടൽ സുരക്ഷാ മേഖലയിൽ സ്ത്രീസമത്വം പൂർണ്ണമായും ഉറപ്പാക്കുന്ന ഈ വിപ്ലവാത്മക തീരുമാനം പുറത്തുവിട്ടത്.

Stories you may like

ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ രാജ്യവ്യാപക പ്രക്ഷോഭം ; ഒക്ടോബർ 2 മുതൽ 8 വരെ ‘ജനാധിപത്യ സംരക്ഷണ മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി സഖ്യം

സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പലിൽ ഒരു ഇന്ത്യക്കാരനടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു ; ദുരന്തം കപ്പൽ തിരിച്ചുപിടിക്കാനുള്ള ദൗത്യത്തിനിടെ

പുതിയ നയമനുസരിച്ച് ഇനിമുതൽ ഷാേർട്ട് സർവീസ് അപ്പോയിന്റ്മെന്റിലും (SSA) പെർമനന്റ് അപ്പോയിന്റ്മെന്റിലും ലിംഗഭേദമന്യേ തുല്യ പ്രാധാന്യത്തോടെയായിരിക്കും ഉദ്യോഗസ്ഥരെ തിഞ്ഞെടുക്കുക. മുൻപ് ലോജിസ്റ്റിക്സ് പോലുള്ള പരിമിത മേഖലകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന വനിതാ ഉദ്യോഗസ്ഥർക്ക് ഇനി പുരുഷന്മാർക്കൊപ്പം ഒരേ തലത്തിലുള്ള കഠിന പരിശീലനം ലഭിക്കുകയും, കപ്പലുകളിലെ മുൻനിര പോരാട്ട ദൗത്യങ്ങളുടെ ഭാഗമാകാനും സാധിക്കും. നിലവിൽ ഷാേർട്ട് സർവീസിലുള്ള വനിതാ ഉദ്യോഗസ്ഥർക്ക് യോഗ്യതയ്ക്കനുസരിച്ച് പെർമനന്റ് കമ്മീഷനിലേക്ക് മാറാനുള്ള അവസരവും, ഉന്നത തസ്തികകളിലേക്ക് സ്ഥാനക്കയറ്റവും പുതിയ നയം ഉറപ്പുനൽകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘നാരീശക്തി’ എന്ന കാഴ്ചപ്പാടിന്റെ സാക്ഷാത്കാരമാണ് ഈ നടപടിയെന്ന് പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഇതോടൊപ്പം, ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ കടലിൽ കാണാതാകുന്ന കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് ആശ്വാസമേകുന്ന മറ്റൊരു സുപ്രധാന നിയമപരിഷ്കാരവും സർക്കാർ നടപ്പിലാക്കി. ഡ്യൂട്ടിക്കിടെ കടലിൽ കാണാതാകുന്ന സൈനികരെ നഷ്ടപരിഹാരവും (Ex-gratia) മറ്റ് ആനുകൂല്യങ്ങളും വേഗത്തിൽ ലഭ്യമാക്കുന്നതിനായി ‘മരിച്ചതായി കണക്കാക്കാനുള്ള’ (Presumed Dead) പ്രത്യേക അധികാരം പുതിയ നയം വഴി പ്രാബല്യത്തിൽ വന്നു. നീണ്ട നിയമനടപടികളും കാത്തിരിപ്പും ഒഴിവാക്കി രാജ്യത്തിനായി ജീവൻ തൃജിച്ച ധീര ജവാന്മാരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം തടസ്സമില്ലാതെ എത്തിക്കാൻ ഇത് സഹായിക്കും. 2027-ൽ സുവർണ്ണ ജൂബിലി (Golden Jubilee) ആഘോഷിക്കാനൊരുങ്ങുന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡിനെ കൂടുതൽ ആധുനികവും സജ്ജവുമാക്കാൻ ഈ തീരുമാനങ്ങൾ വലിയ ഊർജ്ജം പകരുമെന്ന് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ്, കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ പരമേഷ് ശിവമണി എന്നിവരുടെ സാന്നിധ്യത്തിൽ രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

Tags: Govt unveils policy reformgender-neutral frameworkinduction of officers
Share
Tweet
Send
Share

Latest stories from this section

മംഗലാപുരം റിഫൈനറിയിൽ വൻ സ്ഫോടനം ; 8 പേർക്ക് പരിക്ക്

മംഗലാപുരം റിഫൈനറിയിൽ വൻ സ്ഫോടനം ; 8 പേർക്ക് പരിക്ക്

‘ഡൽഹി കലാപത്തിന് പിന്നിൽ ഗൂഢാലോചന നടന്നു‘; ഉമർ ഖാലിദും ഷർജീൽ ഇമാമും ഉൾപ്പെടെയുള്ള പ്രതികൾ ഭീകരപ്രവർത്തനത്തിൽ ഏർപ്പെട്ടുവെന്ന് ഡൽഹി പൊലീസ് കോടതിയിൽ

ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യമില്ല ; വിചാരണ കോടതി ഉത്തരവ് ശരി വെച്ച് ഡൽഹി ഹൈക്കോടതി

‘ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം, പഴയ വോട്ടർപട്ടിക തിരികെ കൊണ്ടുവരണം’ ; 6 ആവശ്യങ്ങൾ ഉന്നയിച്ച് ഇൻഡി സഖ്യത്തിന്റെ നിർണായകയോഗം

‘ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം, പഴയ വോട്ടർപട്ടിക തിരികെ കൊണ്ടുവരണം’ ; 6 ആവശ്യങ്ങൾ ഉന്നയിച്ച് ഇൻഡി സഖ്യത്തിന്റെ നിർണായകയോഗം

ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം’; ഗ്യാനേഷ് കുമാറിനെതിരെ നീക്കം, 6 ആവശ്യങ്ങളുമായി ഇൻഡി മുന്നണി

ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം’; ഗ്യാനേഷ് കുമാറിനെതിരെ നീക്കം, 6 ആവശ്യങ്ങളുമായി ഇൻഡി മുന്നണി

Latest News

ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ രാജ്യവ്യാപക പ്രക്ഷോഭം ; ഒക്ടോബർ 2 മുതൽ 8 വരെ ‘ജനാധിപത്യ സംരക്ഷണ മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി സഖ്യം

ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ രാജ്യവ്യാപക പ്രക്ഷോഭം ; ഒക്ടോബർ 2 മുതൽ 8 വരെ ‘ജനാധിപത്യ സംരക്ഷണ മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി സഖ്യം

സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പലിൽ ഒരു ഇന്ത്യക്കാരനടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു ; ദുരന്തം കപ്പൽ തിരിച്ചുപിടിക്കാനുള്ള ദൗത്യത്തിനിടെ

സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പലിൽ ഒരു ഇന്ത്യക്കാരനടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു ; ദുരന്തം കപ്പൽ തിരിച്ചുപിടിക്കാനുള്ള ദൗത്യത്തിനിടെ

മംഗലാപുരം റിഫൈനറിയിൽ വൻ സ്ഫോടനം ; 8 പേർക്ക് പരിക്ക്

മംഗലാപുരം റിഫൈനറിയിൽ വൻ സ്ഫോടനം ; 8 പേർക്ക് പരിക്ക്

‘ഡൽഹി കലാപത്തിന് പിന്നിൽ ഗൂഢാലോചന നടന്നു‘; ഉമർ ഖാലിദും ഷർജീൽ ഇമാമും ഉൾപ്പെടെയുള്ള പ്രതികൾ ഭീകരപ്രവർത്തനത്തിൽ ഏർപ്പെട്ടുവെന്ന് ഡൽഹി പൊലീസ് കോടതിയിൽ

ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യമില്ല ; വിചാരണ കോടതി ഉത്തരവ് ശരി വെച്ച് ഡൽഹി ഹൈക്കോടതി

‘ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം, പഴയ വോട്ടർപട്ടിക തിരികെ കൊണ്ടുവരണം’ ; 6 ആവശ്യങ്ങൾ ഉന്നയിച്ച് ഇൻഡി സഖ്യത്തിന്റെ നിർണായകയോഗം

‘ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം, പഴയ വോട്ടർപട്ടിക തിരികെ കൊണ്ടുവരണം’ ; 6 ആവശ്യങ്ങൾ ഉന്നയിച്ച് ഇൻഡി സഖ്യത്തിന്റെ നിർണായകയോഗം

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്; നാളെ പൊലീസിന് മുന്നിൽ ഹാജരാകണം

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്; നാളെ പൊലീസിന് മുന്നിൽ ഹാജരാകണം

സിറാജില്ല, ഔകിബിന് അരങ്ങേറ്റം; ഗുവാഹത്തിയിൽ പരമ്പര പിടിക്കാൻ ഇന്ത്യ; ടോസ് ഭാഗ്യം വീണ്ടും ഗില്ലിന്

സിറാജില്ല, ഔകിബിന് അരങ്ങേറ്റം; ഗുവാഹത്തിയിൽ പരമ്പര പിടിക്കാൻ ഇന്ത്യ; ടോസ് ഭാഗ്യം വീണ്ടും ഗില്ലിന്

പൈലറ്റുമാർ തമ്മിൽ തർക്കം, പിന്നാലെ ‘7500’ കോഡ്; 180 പേരുമായി വിമാനം അടിയന്തരമായി ഇറക്കി;  യുദ്ധവിമാനമയച്ച് ഇസ്രയേൽ

പൈലറ്റുമാർ തമ്മിൽ തർക്കം, പിന്നാലെ ‘7500’ കോഡ്; 180 പേരുമായി വിമാനം അടിയന്തരമായി ഇറക്കി; യുദ്ധവിമാനമയച്ച് ഇസ്രയേൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies