Wednesday, July 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

by Brave India Desk
Jul 29, 2026, 08:32 pm IST
in News, India, Sports
Share on FacebookTweetWhatsAppTelegram

​സ്കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽ നടക്കുന്ന 2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ ബോക്‌സിംഗ് താരങ്ങളുടെ മെഡൽ കൊയ്‌ത്ത്. പുരുഷന്മാരുടെയും വനിതകളുടെയും ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളിൽ മിന്നുന്ന വിജയം സ്വന്തമാക്കി പ്രമുഖ താരങ്ങളായ അരുന്ധതി ചൗധരിയും സച്ചിൻ സിവാച്ചും സെമിഫൈനലിൽ പ്രവേശിച്ചു. കോമൺവെൽത്ത് ഗെയിംസ് ബോക്സിംഗിൽ സെമിഫൈനലിൽ എത്തുന്ന എല്ലാ താരങ്ങൾക്കും കുറഞ്ഞത് വെങ്കല മെഡൽ ഉറപ്പാണെന്നിരിക്കെ, ഇന്ത്യയ്ക്ക് അഞ്ച് മെഡലുകൾക്കൂടി റിംഗിൽ നിന്ന് ഔദ്യോഗികമായി ഉറപ്പായി. അരുന്ധതിക്കും സച്ചിനും പുറമേ സാക്ഷി ചൗധരി, അങ്കുഷ് പങ്കാൽ, നരേന്ദർ ബെർവാൾ എന്നിവരും തങ്ങളുടെ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ ജയിച്ച് സെമിഫൈനൽ ടിക്കറ്റ് നേടിയിട്ടുണ്ട്.

വനിതകളുടെ 70 കിലോഗ്രാം വിഭാഗത്തിൽ കടുത്ത പോരാട്ടത്തിനൊടുവിലാണ് അരുന്ധതി ചൗധരി വിജയം വെട്ടിപ്പിടിച്ചത്. ന്യൂസിലൻഡിന്റെ മോർഗൻ ഹെൻഡേഴ്‌സനെ 3-1 എന്ന സ്പ്ലിറ്റ് തീരുമാനത്തിലാണ് അരുന്ധതി പരാജയപ്പെടുത്തിയത്. ആദ്യ റൗണ്ടിൽ നേരിയ മുൻതൂക്കം മാത്രം നേടാനായ അരുന്ധതി, രണ്ടാം റൗണ്ടിൽ അതിശക്തമായ പഞ്ചുകളിലൂടെ മത്സരം തന്റെ കൈപ്പിടിയിലാക്കുകയായിരുന്നു. അതേസമയം, പുരുഷന്മാരുടെ 60 കിലോഗ്രാം വിഭാഗത്തിൽ തികച്ചും ഏകപക്ഷീയമായ പ്രകടനത്തോടെയാണ് സച്ചിൻ സിവാച്ച് ബോട്സ്വാനയുടെ ട്രെഷർ മൊറേമിയെ തകർത്തുകളഞ്ഞത്. മത്സരത്തിലുടനീളം തകർപ്പൻ കോമ്പിനേഷൻ പഞ്ചുകൾ ഉതിർത്ത സച്ചിൻ 5-0 എന്ന ഏകകണ്ഠമായ വിധിന്യായം സ്വന്തമാക്കിയാണ് സെമിഫൈനലിലേക്ക് മാർച്ച് ചെയ്തത്.

Stories you may like

തായ്‌ലൻഡിൽ ടൂറിനെത്തിയ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു ; പിന്നിൽ ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാകിസ്താൻ സംഘം

പ്രതിഷേധക്കാരെ മർദ്ദിക്കാൻ ഡൽഹി പോലീസ് മുള്ളുകൾ ഉള്ള ലാത്തിയും ഇലക്ട്രിക് ബാറ്റണും ഉൾപ്പെടെ ഉപയോഗിച്ചു ; അമിത് ഷായെ പുറത്താക്കണമെന്ന് രാഹുൽ ഗാന്ധി

വനിതകളുടെ 51 കിലോഗ്രാം വിഭാഗത്തിൽ സാക്ഷി ചൗധരി വടക്കൻ അയർലൻഡിന്റെ കെയ്റ്റ്‌ലിൻ ഫ്രയേഴ്‌സിനെ 5-0 എന്ന സ്കോറിന് നിഷ്പ്രഭയാക്കി. കൂടാതെ പുരുഷന്മാരുടെ 80 കിലോ വിഭാഗത്തിൽ അങ്കുഷ് പങ്കാലും 90 കിലോ പ്ലസ് സൂപ്പർ ഹെവിവെയ്റ്റ് വിഭാഗത്തിൽ നരേന്ദർ ബെർവാളും തങ്ങളുടെ എതിരാളികളെ വീഴ്ത്തി മുന്നേറി. നിലവിൽ രണ്ട് സ്വർണവും ഏഴ് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 12 മെഡലുകൾ നേടിക്കഴിഞ്ഞ ഇന്ത്യയ്ക്ക്, ബോക്സിംഗ് റിംഗിൽ നിന്നും ഒമ്പതോളം താരങ്ങൾ സെമിയിൽ എത്തിയതോടെ മെഡൽ പട്ടികയിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നാണ് കായിക ലോകം പ്രതീക്ഷിക്കുന്നത്.

Tags: Commonwealth games 2026Glasgow Commonwealth gamesIndia sweeps medalsboxing
ShareTweetSendShare

Latest stories from this section

മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ് അന്തരിച്ചു

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് സുപ്രീം കോടതിയുടെ ക്ലീൻ ചിറ്റ് ; നടപടി കൽക്കരി പാടം വിതരണ അഴിമതി കേസിൽ

ലോ ആൻഡ് ഓർഡർ അനുസരിച്ചുള്ള സാധാരണ നടപടിക്രമം മാത്രം ; ജന്തർ മന്തറിലെ ഡൽഹി പോലീസ് നടപടി പാർലമെന്റിൽ വിശദീകരിച്ച് ജെ.പി നദ്ദ

‘ഇത്തവണ പത്തല്ല ഒമ്പത് ദിവസം മാത്രം’: സ്കൂളുകൾക്ക് ഓണാവധി പ്രഖ്യാപിച്ച് സർക്കാർ, പരീക്ഷാ തീയതികളും അറിയാം!

ടെലഗ്രാമിന് പൂട്ട്? കമ്പനി  മേധാവി പാവേൽ ദുറോവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് റഷ്യ!

Latest News

തായ്‌ലൻഡിൽ ടൂറിനെത്തിയ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു ; പിന്നിൽ ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാകിസ്താൻ സംഘം

തായ്‌ലൻഡിൽ ടൂറിനെത്തിയ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു ; പിന്നിൽ ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാകിസ്താൻ സംഘം

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

മുത്തുച്ചിപ്പിയിൽ മുത്തുണ്ടാകുന്നത് എങ്ങനെ?മുത്തുകൾ ജനിക്കുന്ന യഥാർത്ഥ വഴി ഇതാ!

രാമേശൻ പാലേരി: തൊഴിലാളികളെ രാജാക്കന്മാരാക്കിയ മനുഷ്യൻ!

രാമേശൻ പാലേരി: തൊഴിലാളികളെ രാജാക്കന്മാരാക്കിയ മനുഷ്യൻ!

പ്രതിഷേധക്കാരെ മർദ്ദിക്കാൻ ഡൽഹി പോലീസ് മുള്ളുകൾ ഉള്ള ലാത്തിയും ഇലക്ട്രിക് ബാറ്റണും ഉൾപ്പെടെ ഉപയോഗിച്ചു ; അമിത് ഷായെ പുറത്താക്കണമെന്ന് രാഹുൽ ഗാന്ധി

പ്രതിഷേധക്കാരെ മർദ്ദിക്കാൻ ഡൽഹി പോലീസ് മുള്ളുകൾ ഉള്ള ലാത്തിയും ഇലക്ട്രിക് ബാറ്റണും ഉൾപ്പെടെ ഉപയോഗിച്ചു ; അമിത് ഷായെ പുറത്താക്കണമെന്ന് രാഹുൽ ഗാന്ധി

മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ് അന്തരിച്ചു

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് സുപ്രീം കോടതിയുടെ ക്ലീൻ ചിറ്റ് ; നടപടി കൽക്കരി പാടം വിതരണ അഴിമതി കേസിൽ

ലോ ആൻഡ് ഓർഡർ അനുസരിച്ചുള്ള സാധാരണ നടപടിക്രമം മാത്രം ; ജന്തർ മന്തറിലെ ഡൽഹി പോലീസ് നടപടി പാർലമെന്റിൽ വിശദീകരിച്ച് ജെ.പി നദ്ദ

ലോ ആൻഡ് ഓർഡർ അനുസരിച്ചുള്ള സാധാരണ നടപടിക്രമം മാത്രം ; ജന്തർ മന്തറിലെ ഡൽഹി പോലീസ് നടപടി പാർലമെന്റിൽ വിശദീകരിച്ച് ജെ.പി നദ്ദ

‘ഇത്തവണ പത്തല്ല ഒമ്പത് ദിവസം മാത്രം’: സ്കൂളുകൾക്ക് ഓണാവധി പ്രഖ്യാപിച്ച് സർക്കാർ, പരീക്ഷാ തീയതികളും അറിയാം!

‘ഇത്തവണ പത്തല്ല ഒമ്പത് ദിവസം മാത്രം’: സ്കൂളുകൾക്ക് ഓണാവധി പ്രഖ്യാപിച്ച് സർക്കാർ, പരീക്ഷാ തീയതികളും അറിയാം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology