Tuesday, September 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

അന്റാർട്ടിക്കയിലെ ആ ‘മഹാദ്വാര’ത്തിന്റെ രഹസ്യം ചുരുളഴിച്ചു; 250 വർഷത്തെ ചരിത്രം പുറത്തെടുത്ത് ഇന്ത്യൻ ശാസ്ത്രജ്ഞർ!

by Brave India Desk
Sep 22, 2026, 09:34 am IST
in India
Share on Facebook
Tweet
WhatsApp
Telegram

അന്റാർട്ടിക്കിലെ മഞ്ഞുപാളികൾക്കിടയിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന അതിവിശാലമായ തുറന്ന ജലാശയമായ (Polynya) ‘മോഡ് റൈസ് പൊളിനിയ’യുടെ 250 വർഷത്തെ ചരിത്രം ചുരുളഴിച്ച് ഇന്ത്യൻ ശാസ്ത്രജ്ഞർ. അന്റാർട്ടിക്കയിലെ മഞ്ഞുമൂടിയ കടലിൽ കൂറ്റൻ ദ്വാരം പോലെ പ്രത്യക്ഷപ്പെടുന്ന ഈ പ്രതിഭാസത്തിന് പിന്നിലെ രഹസ്യങ്ങളാണ് അന്താരാഷ്ട്ര ഭൗമശാസ്ത്ര മാസികയായ ‘ദി ക്രയോസ്ഫിയറി’ൽ (The Cryosphere) പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലൂടെ വ്യക്തമായിരിക്കുന്നത്.

ഭൂമിശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഗോവയിലെ നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിലെ (NCPOR) ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. ഡെൻമാർക്ക്, നോർവേ എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരും ഈ പഠനത്തിൽ പങ്കാളികളായി. കിഴക്കൻ അന്റാർട്ടിക്കയിലെ ജുപ്രാനൻ ഐസ് റൈസിൽ (Djupranen Ice Rise) നിന്ന് തുളച്ചെടുത്ത 122 മീറ്റർ നീളമുള്ള മഞ്ഞുപാളി (Ice Core) ഗോവയിലെ എൻസിപിഒആർ ലാബിൽ എത്തിച്ച് വിശകലനം ചെയ്താണ് ഇവർ ചരിത്രം പുനഃസൃഷ്ടിച്ചത്. മഞ്ഞുപാളികളിൽ നൂറ്റാണ്ടുകളായി അടിഞ്ഞുകൂടിയ രാസഘടകങ്ങളും അന്തരീക്ഷ മാറ്റങ്ങളും പരിശോധിച്ചതിലൂടെ 1774 വരെയുള്ള കടൽ മഞ്ഞിന്റെ ചരിത്രം ശാസ്ത്രജ്ഞർക്ക് കണ്ടെത്താനായി.

Stories you may like

സോപ്പിലും ഷാമ്പൂവിലും ഇനി പച്ചയും ചുവപ്പും കുത്തുകൾ! മാസ്സ് നിർദ്ദേശവുമായി കേന്ദ്ര സർക്കാർ, പണി വരുന്നത് വൻകിട കമ്പനികൾക്ക്!

ഉപരോധ ഭീഷണികൾക്ക് മുന്നിൽ തലകുനിക്കാത്ത ഭാരതം; 25 വർഷം മുൻപ് അമേരിക്കയെ വീഴ്ത്തിയ ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ!

അന്റാർട്ടിക്കയിലെ വെഡൽ കടലിൽ (Weddell Sea) സ്ഥിതി ചെയ്യുന്ന ഈ പ്രദേശം അന്തരീക്ഷവും സമുദ്രവും തമ്മിലുള്ള ചൂട് കൈമാറ്റത്തിൽ വലിയ മാറ്റങ്ങളാണ് വരുത്തുന്നത്. പരിശോധിച്ച 250 വർഷത്തിനിടയിൽ 25 തവണയെങ്കിലും ഇത്തരത്തിൽ മഞ്ഞുപാളികൾ മാറി വലിയ തോതിൽ കടൽ തെളിഞ്ഞുവന്നതായി കണ്ടെത്തി. ഇതിൽ 1974-76 കാലഘട്ടത്തിലുണ്ടായ കൂറ്റൻ പ്രതിഭാസത്തിന് സമാനമായ മൂന്ന് വലിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. 1974-76ൽ മൂന്ന് ലക്ഷം ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയിലാണ് ഈ ഭാഗത്ത് മഞ്ഞ് ഉരുകി കടൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് 2016-17 കാലയളവിൽ 40,000 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയിലും ഇത് ആവർത്തിച്ചു.

കടലിന്റെ ആഴങ്ങളിലെ ചൂടുകൂടിയ വെള്ളം അന്റാർട്ടിക്കിലെ തണുത്തുറഞ്ഞ അന്തരീക്ഷത്തിലേക്ക് നേരിട്ടെത്താൻ ഈ പ്രതിഭാസം കാരണമാകുന്നു. ഇത് സമുദ്ര പ്രവാഹങ്ങളെയും അന്റാർട്ടിക്കയിലെ കാലാവസ്ഥയെയും വലിയ രീതിയിൽ സ്വാധീനിക്കും. വരുംകാലങ്ങളിൽ ആഗോള കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ധ്രുവപ്രദേശങ്ങളിലെ മാറ്റങ്ങളെക്കുറിച്ചും കൃത്യമായി മനസ്സിലാക്കാൻ ഇന്ത്യൻ ശാസ്ത്രജ്ഞരുടെ ഈ കണ്ടെത്തൽ നിർണ്ണായകമാകും.

Tags: indian scientistsmysterious 'hole250-year history of Antarctica
Share
Tweet
Send
Share

Latest stories from this section

ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് വൻ നയതന്ത്ര വിജയം; രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിന് പിന്തുണയുമായി 4 യൂറോപ്യൻ രാജ്യങ്ങൾ!

ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് വൻ നയതന്ത്ര വിജയം; രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിന് പിന്തുണയുമായി 4 യൂറോപ്യൻ രാജ്യങ്ങൾ!

ഏഷ്യൻ ഗെയിംസ് 2026: രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് 4 മെഡലുകൾ ; ആകെ മെഡൽ നേട്ടം 6 ആയി

ഏഷ്യൻ ഗെയിംസ് 2026: രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് 4 മെഡലുകൾ ; ആകെ മെഡൽ നേട്ടം 6 ആയി

മൊജ്തബ ഖമേനി റഷ്യയിൽ ചികിത്സയിൽ? ഇറാൻ നേതാവിനെ രഹസ്യമായി കടത്തിയെന്ന് റിപ്പോർട്ട്, നിഗൂഢത

എന്തിനും തയ്യാറായിരിക്കാൻ മുന്നറിയിപ്പ്; ‘കോഡ് 100’ പ്രഖ്യാപിച്ച് ഇറാൻ, ക്യാംപ് ഡേവിഡിൽനിന്ന് തിടുക്കത്തിൽ മടങ്ങി ട്രംപ്!

ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് കൂട്ടാൻ 586 കോടിയുടെ വൻ കരാർ; ടി-72, ടി-90 ടാങ്കുകൾക്ക് തദ്ദേശീയ പവർ യൂണിറ്റുകൾ വരുന്നു!

ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് കൂട്ടാൻ 586 കോടിയുടെ വൻ കരാർ; ടി-72, ടി-90 ടാങ്കുകൾക്ക് തദ്ദേശീയ പവർ യൂണിറ്റുകൾ വരുന്നു!

Latest News

ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറുമായി യുഎസ്; വെനസ്വേലയിലെ 65 ബില്യൺ ബാരൽ എണ്ണനിക്ഷേപത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് ഡോണൾഡ് ട്രംപ്

‘കടക്ക് പുറത്ത്’ എന്ന് ട്രംപ്, പിന്നാലെ മാസ്സ് പണി കൊടുത്ത് യു.എസ് മാധ്യമങ്ങൾ; വൈറ്റ് ഹൗസ് കവറേജ് നിർത്തിവെച്ച് പ്രമുഖ ചാനലുകൾ!

 ‘ഈഴവരുടെ ഹൃദയത്തിൽ ബ്രാഹ്മണമഹിമയുണ്ട്, അതുകൊണ്ടാണ് പൂണൂൽ ധരിച്ച് പൂജ നടത്തുന്നത്’; ജി. സുധാകരന്റെ പരാമർശം വിവാദത്തിലേക്ക്!

 ‘ഈഴവരുടെ ഹൃദയത്തിൽ ബ്രാഹ്മണമഹിമയുണ്ട്, അതുകൊണ്ടാണ് പൂണൂൽ ധരിച്ച് പൂജ നടത്തുന്നത്’; ജി. സുധാകരന്റെ പരാമർശം വിവാദത്തിലേക്ക്!

അന്റാർട്ടിക്കയിലെ ആ ‘മഹാദ്വാര’ത്തിന്റെ രഹസ്യം ചുരുളഴിച്ചു; 250 വർഷത്തെ ചരിത്രം പുറത്തെടുത്ത് ഇന്ത്യൻ ശാസ്ത്രജ്ഞർ!

അന്റാർട്ടിക്കയിലെ ആ ‘മഹാദ്വാര’ത്തിന്റെ രഹസ്യം ചുരുളഴിച്ചു; 250 വർഷത്തെ ചരിത്രം പുറത്തെടുത്ത് ഇന്ത്യൻ ശാസ്ത്രജ്ഞർ!

സോപ്പിലും ഷാമ്പൂവിലും ഇനി പച്ചയും ചുവപ്പും കുത്തുകൾ! മാസ്സ് നിർദ്ദേശവുമായി കേന്ദ്ര സർക്കാർ, പണി വരുന്നത് വൻകിട കമ്പനികൾക്ക്!

സോപ്പിലും ഷാമ്പൂവിലും ഇനി പച്ചയും ചുവപ്പും കുത്തുകൾ! മാസ്സ് നിർദ്ദേശവുമായി കേന്ദ്ര സർക്കാർ, പണി വരുന്നത് വൻകിട കമ്പനികൾക്ക്!

ഉപരോധ ഭീഷണികൾക്ക് മുന്നിൽ തലകുനിക്കാത്ത ഭാരതം; 25 വർഷം മുൻപ് അമേരിക്കയെ വീഴ്ത്തിയ ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ!

ഉപരോധ ഭീഷണികൾക്ക് മുന്നിൽ തലകുനിക്കാത്ത ഭാരതം; 25 വർഷം മുൻപ് അമേരിക്കയെ വീഴ്ത്തിയ ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ!

ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് വൻ നയതന്ത്ര വിജയം; രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിന് പിന്തുണയുമായി 4 യൂറോപ്യൻ രാജ്യങ്ങൾ!

ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് വൻ നയതന്ത്ര വിജയം; രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിന് പിന്തുണയുമായി 4 യൂറോപ്യൻ രാജ്യങ്ങൾ!

ചൂര സൂപ്പറാ, ധൈര്യമായി കഴിക്കാം; കേരളത്തിലെ ചൂരയിൽ വിരയില്ലെന്ന് അടിവരയിട്ട് സിഎംഎഫ്ആർഐ;പ്രചാരണം വ്യാജം

ചൂര സൂപ്പറാ, ധൈര്യമായി കഴിക്കാം; കേരളത്തിലെ ചൂരയിൽ വിരയില്ലെന്ന് അടിവരയിട്ട് സിഎംഎഫ്ആർഐ;പ്രചാരണം വ്യാജം

മാസപ്പടി കേസ്: പിണറായി വിജയനെതിരെ വിജിലൻസ് അന്വേഷണത്തിന് പ്രത്യേക സംഘം? സർക്കാർ തീരുമാനം ഇന്ന്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies