തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് 12 ജില്ലകളിൽ ഓറഞ്ച്അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളിൽ മഴ കനക്കാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. തീരദേശത്തും മലയോര മേഖലകളിലും താമസിക്കുന്നവർക്ക് പ്രത്യേകമുന്നറിയിപ്പും നൽകിയിട്ടുണ്ട്. നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന.
സംസ്ഥാനത്തെ കണ്ണീരിലാഴ്ത്തി മഴക്കെടുതികൾ
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്ത കനത്ത മഴയിലും ഉരുൾപൊട്ടലിലുമായി എട്ട്പേരാണ് മരിച്ചത്.പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളുടെ മലയോര മേഖലകളിൽ വ്യാപകനാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളിലായി ഉണ്ടായ ഉരുൾപൊട്ടലിലുംമണ്ണിടിച്ചിലിലുമായി നാല് പേർ മരിച്ചു.
കോട്ടയം പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞുവീണ് അമ്മയുംമകനുമാണ് മരിച്ചത്.മണക്കാട്ട് റെജീന, മകൻ ജോസഫിൻ ജോണി (24) എന്നിവരുടെ ജീവനാണ്നഷ്ടപ്പെട്ടത്. ബൈക്ക് അപകടത്തിൽ പരുക്കേറ്റ് വിശ്രമിക്കുന്നതിനിടെയാണ് ജോസഫിനെ മരണംതട്ടിയെടുത്തത്.
ഇടുക്കിയിലെ കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ മഷിക്കല്ലേൽ സുമതി എന്നവീട്ടമ്മയും മരിച്ചു.ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി വാഗമൺകോലാഹലമേട്ടിൽ വീടിനു മുകളിൽ മണ്ണിടിഞ്ഞു വീണ് വൈക്കം സ്വദേശി പ്രഭാകരൻ നായരുംമരിച്ചു.
മലപ്പുറത്ത് ഒഴുക്കിൽപെട്ട് രണ്ട് കുട്ടികളാണ് മരിച്ചത്. വണ്ടൂർ എറിയാട് തോട്ടിൽ ഒഴുക്കിൽപെട്ട്മൂന്ന് വയസുകാരൻ അബ്ദുൽ മുഹൈനിയും കൊണ്ടോട്ടി നീറാട് തോട്ടിൽ വീണ് നാലുവയസ്സുകാരൻ ആദം അയ്മനുമാണ് മരിച്ചത്.വയനാട് പടിഞ്ഞാറെത്തറയിൽ കുളത്തിൽ നിന്ന്വെള്ളം പമ്പ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മാഞ്ഞൂർ സ്വദേശി ബെന്നി ഷോക്കേറ്റ് മരിച്ചു. കൊല്ലംനീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ പുത്തൻതുറ സ്വദേശി രാധാകൃഷ്ണന്റെ മൃതദേഹംകണ്ടെത്തി. അപകടത്തിൽ കാണാതായ മറ്റൊരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴുംതുടരുകയാണ്.








