ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്കായി (IAF) 114 മൾട്ടിറോൾ യുദ്ധവിമാനങ്ങൾകൈമാറുന്നതിനുള്ള മെഗാ പ്രതിരോധ കരാറിൽ നിർണായക നീക്കവുമായി ഫ്രാൻസ്. 3.25 ലക്ഷംകോടി രൂപയോളം മതിപ്പുവിലയുള്ള വൻ കരാറിന്റെ വിശദമായ സാങ്കേതിക, വാണിജ്യ നിർദ്ദേശങ്ങൾ(Proposal) ഫ്രാൻസ് സർക്കാരിന് സമർപ്പിച്ചു. ആകെയുള്ള 114 വിമാനങ്ങളിൽ 94 റഫാൽവിമാനങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിക്കാമെന്ന വൻ ഓഫറാണ് ഫ്രഞ്ച് പ്രതിരോധ കമ്പനിയായദസൗ ഏവിയേഷൻ നൽകിയിരിക്കുന്നത്. പ്രതിരോധ മന്ത്രാലയത്തിന്റെ അക്വിസിഷൻ വിംഗുംഇന്ത്യൻ വ്യോമസേനയും ഫ്രാൻസിന്റെ നിർദ്ദേശം വിശദമായി പരിശോധിച്ച് വരികയാണ്.
ഇക്കഴിഞ്ഞ മേയിലാണ് 114 യുദ്ധവിമാനങ്ങൾ വാങ്ങുന്നത് സംബന്ധിച്ച് ഇന്ത്യ ഫ്രാൻസിന് ലെറ്റർഓഫ് റിക്വസ്റ്റ് (LoR) കൈമാറിയത്. ‘മേയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് വലിയ കരുത്തേകുന്നനിർദ്ദേശങ്ങളാണ് ഫ്രഞ്ച് നിർദ്ദേശത്തിലുള്ളത്. വിമാനങ്ങളുടെ തദ്ദേശീയ നിർമ്മാണം, സാങ്കേതികവിദ്യയുടെ പൂർണ്ണമായ കൈമാറ്റം (Technology Transfer), ഇന്ത്യ തദ്ദേശീയമായിവികസിപ്പിച്ച ആയുധങ്ങൾ വിമാനത്തിൽ ഘടിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഫ്രാൻസിന്റെവാഗ്ദാനത്തിലുണ്ട്.
ഒരു ഇന്ത്യൻ പ്രതിരോധ പങ്കാളിയുമായി ചേർന്നായിരിക്കും 94 റഫാൽ വിമാനങ്ങളുംരാജ്യത്തിനുള്ളിൽ നിർമ്മിക്കുക. ഇതിനായി ദസൗ ഏവിയേഷനൊപ്പം പ്രമുഖ ഫ്രഞ്ച് പ്രതിരോധകമ്പനികളായ എംബിഡിഎ (MBDA), സാഫ്രാൻ (Safran), തേൽസ് (Thales) എന്നിവയുംഇന്ത്യയിലെ നിർമ്മാണ പങ്കാളികളാകും. ബാക്കി 20 വിമാനങ്ങൾ പൂർണ്ണമായും നിർമ്മിച്ച നിലയിൽഫ്രാൻസിൽ നിന്ന് നേരിട്ട് കൈമാറും.
നിലവിൽ 36 റഫാൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി അതിർത്തിയിൽസേവനമനുഷ്ഠിക്കുന്നുണ്ട്. ഇതിനുപുറമേ നാവികസേനയ്ക്കായി 26 റഫാൽ-എം വിമാനങ്ങൾവാങ്ങുന്നതിനുള്ള നടപടികളും അന്തിമഘട്ടത്തിലാണ്. പുതിയ 114 വിമാനങ്ങൾ കൂടിഎത്തുന്നതോടെ ഇന്ത്യൻ വ്യോമസേനയുടെ ആകാശക്കരുത്ത് ഇരട്ടിയാകും. ഇന്ത്യ തദ്ദേശീയമായിവികസിപ്പിച്ച അസ്ത്ര മിസൈലുകൾ ഉൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങൾ ഈവിമാനങ്ങളിൽ ഘടിപ്പിക്കാൻ സാധിക്കും എന്നത് ഇന്ത്യയ്ക്ക് വലിയ നേട്ടമാകും.











