ഡല്‍ഹി: ഭാര്യയെ സമ്മതംകൂടാതെ നിര്‍ബന്ധിത ലൈംഗികബന്ധത്തിന് വിധേയയാക്കുന്ന ‘മാരിറ്റല്‍ റേപ്’ ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ആലോചിച്ചുവരുകയാണെന്ന് വനിതശിശുക്ഷേമ മന്ത്രി മേനക ഗാന്ധി പറഞ്ഞു. തീരുമാനം വൈകാതെ തന്നെ ഉണ്ടാകുമെന്നും മനേക ഗാന്ധി ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സ്ത്രീമുന്നേറ്റവും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നതിയും ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കിയ ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതി ഫലംകാണുന്നുണ്ടെന്നും നടപ്പാക്കിയ 100 ജില്ലകളില്‍ 45 എണ്ണത്തില്‍ കുഞ്ഞുങ്ങളുടെ ലിംഗ അനുപാതത്തില്‍ മികച്ച മാറ്റം വന്നതായും മന്ത്രി പറഞ്ഞു.
പ്രസവങ്ങള്‍ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും മാത്രം നടക്കുന്നു എന്ന് ഉറപ്പുവരുത്തിയാല്‍ നിരവധി പെണ്‍ശിശുഹത്യകള്‍ ഒഴിവാക്കാനാകും.പെ്#കുഞ്ഞുങ്ങളെ ആശുപത്രികളില്‍ കൊല്ലുന്നത് ഇന്ന് എളുപ്പമല്ലെന്നും എന്നാല്‍ വയറ്റാട്ടിമാരെ ഉപയോഗിച്ച് ഇതു നടത്താനാകുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post