ലയണൽ മെസ്സിയുടെ പേരിലുണ്ടായ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് എസ്.ഐ.ടിയുടെ വ്യാപക റെയ്ഡ്. ആന്റോ അഗസ്റ്റിന്റെ കൊച്ചിയിലെ ഫ്ലാറ്റ്, ജോസ്കുട്ടി അഗസ്റ്റിന്റെ ഫ്ലാറ്റ്, വയനാട്ടിലെ തറവാട് വീട്, റിപ്പോർട്ടർ ചാനലിന്റെ കൊച്ചി ഓഫീസ്, ഗോട്ടാഡ് കമ്പനിയുടെ ഓഫീസ് എന്നിവിടങ്ങളിൽ ഒരേസമയമാണ് പൊലീസിന്റെ റെയ്ഡ് പുരോഗമിക്കുന്നത്.
പുലർച്ചെ നാല് മണിക്ക് അഞ്ച് വാഹനങ്ങളിലായെത്തിയ പൊലീസ് സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. എ.ഡി.ജി.പി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് റെയ്ഡ് നടത്തുമ്പോൾ, കളമശ്ശേരി സ്റ്റേഷനിലാണ് ഇതിനോടകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. റിപ്പോർട്ടർ ടിവി ഓഫീസിനുള്ളിൽ പ്രവേശിച്ച അന്വേഷണ സംഘം ജീവനക്കാരുടെ ഫോണുകൾ കസ്റ്റഡിയിലെടുക്കുകയും ന്യൂസ് ഡെസ്കിലെ പ്രവർത്തനങ്ങളിൽ ഇടപെടുകയും ചെയ്തത് വലിയ പ്രതിഷേധത്തിന് വഴിവെച്ചു.
വഞ്ചന, തട്ടിപ്പ്, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയിരിക്കുന്ന കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെയും ആന്റോ അഗസ്റ്റിനെയും പ്രതികളാക്കിയാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.








