2027 ലെ ഐസിസി ഏകദിന ലോകകപ്പിലെ മികച്ച നാല് സെമിഫൈനലിസ്റ്റ് ടീമുകളെ പ്രവചിച്ച് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ഈ അടുത്തൊരു അഭിമുഖത്തിൽ സംസാരിക്കവെയാണ് ഫിഞ്ച് ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ ടീമുകളെ അന്തിമ നാലിലേക്ക് തിരഞ്ഞെടുത്തത്. പ്രമുഖ ടീമുകളായ പാകിസ്ഥാനെയും ന്യൂസിലൻഡിനെയും ഒഴിവാക്കിയാണ് ഫിഞ്ച് ഈ നാല് കരുത്തരെ തിരഞ്ഞെടുത്തത് എന്നത് ശ്രദ്ധേയമാണ്.
നിലവിൽ ലോക ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഇന്ത്യൻ ടീമിന് 2027 ലോകകപ്പിലും സെമി ഫൈനലിൽ എത്താൻ വലിയ സാധ്യതയുണ്ടെന്ന് ഫിഞ്ച് ചൂണ്ടിക്കാട്ടുന്നു. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ലോകകപ്പ് പോലെയുള്ള വൻവേദികളിൽ കാണിക്കുന്ന സ്ഥിരത മുൻനിർത്തി അവരുടെ സ്ഥാനം ഏതാണ്ട് ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അതിഥി രാജ്യങ്ങളിലൊന്നായ ദക്ഷിണാഫ്രിക്കയ്ക്ക് സ്വന്തം നാട്ടിലെ അനുകൂല സാഹചര്യങ്ങളും മികച്ച പേസ്-സ്പിൻ നിരയും ഗുണം ചെയ്യുമെന്നും ഫിഞ്ച് വിലയിരുത്തുന്നു. അക്രമണകാരികളായ ബാറ്റർമാരും മികച്ച ഓൾറൗണ്ടർമാരുമുള്ള ഇംഗ്ലണ്ടും സെമിഫൈനൽ കളിക്കാൻ യോഗ്യരാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു











