Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

by Brave India Desk
Oct 17, 2026, 06:44 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ചണ്ഡീഗഢ്: പഞ്ചാബിൽ ലഹരിമാഫിയയുടെ അക്രമങ്ങളും ക്രമസമാധാന തകർച്ചയും രൂക്ഷമായിരിക്കെ ഭാര്യയോടൊപ്പം പാരീസിലേക്ക് ജന്മദിനാഘോഷ യാത്ര നടത്തി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. ലഹരി വിരുദ്ധ പ്രവർത്തകൻ പർവീന്ദർ സിംഗ് ഝോട്ട കൊല്ലപ്പെട്ടതിനെ തുടർന്ന് മാൻസയിൽ കടുത്ത ജനരോഷവും പ്രക്ഷോഭങ്ങളും പുകയുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഈ വിദേശയാത്ര. ഭഗവന്ത് മന്നിന്റെ വിദേശയാത്രയെ കടുത്ത ഭാഷയിൽ വിമർശിച്ച് ബിജെപി ദേശീയ നേതാവ് മഞ്ജീന്ദർ സിംഗ് സിർസ രംഗത്തെത്തി.

Stories you may like

നവംബർ ഒന്നിന് കോൺഗ്രസ്സ് റാലി; രാംലീല മൈതാനത്ത് നടത്താൻ അനുമതി നൽകി ഡൽഹി പോലീസ്

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

പഞ്ചാബിലെ ജനങ്ങൾ കടുത്ത ഭീതിയിലും ആശങ്കയിലും കഴിയുമ്പോൾ മുഖ്യമന്ത്രി ടാക്സ് പണമുപയോഗിച്ച് പാരിസിൽ ജന്മദിനം ആഘോഷിക്കുകയാണെന്ന് വിഡിയോ സന്ദേശത്തിൽ സിർസ ആരോപിച്ചു. ലഹരി വിരുദ്ധ പ്രവർത്തകരെ പകൽവെളിച്ചത്തിൽ ലഹരി മാഫിയ വെടിവെച്ചു കൊല്ലുകയാണ്. എന്നാൽ കൊല്ലപ്പെട്ട പർവീന്ദർ സിംഗിന്റെ കുടുംബത്തെ സന്ദർശിക്കാനോ മാൻസയിലെ സ്ഥിതിഗതികൾ ശാന്തമാക്കാനോ മുതിരാതെയാണ് മൻ ഭാര്യയോടൊപ്പം പാരിസിലേക്ക് പറന്നത്. പാരിസിൽ നടക്കുന്ന ‘സിയാൽ പാരിസ് 2026’ ഫുഡ് എക്സിബിഷനിൽ മാർക്ക്ഫെഡ് (MARKFED) സ്റ്റാൾ ഇട്ടിട്ടുണ്ടെന്നും അത് സന്ദർശിക്കാനാണ് യാത്രയെന്നുമാണ് നൽകുന്ന വിശദീകരണം. എന്നാൽ ഫ്രഞ്ച് സർക്കാരിന്റെ ഔദ്യോഗിക ക്ഷണമില്ലാതെ, സ്വന്തം നികുതിദായകരുടെ പണം ചെലവഴിച്ച് മുഖ്യമന്ത്രിയും ഭാര്യയും എന്തിനാണ് ഇത്തരമൊരു യാത്ര നടത്തുന്നതെന്ന് സിർസ ചോദിച്ചു.

അതിനിടെ, സുരക്ഷാ കാരണങ്ങളും ഔദ്യോഗിക ക്ഷണമില്ലെന്ന കാര്യവും ചൂണ്ടിക്കാട്ടി ഭഗവന്ത് മന്നിന്റെ ഫ്രാൻസ് യാത്രയ്ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം രാഷ്ട്രീയ അനുമതി (Political Clearance) നിഷേധിച്ചിരുന്നു. എന്നാൽ ഇതിനെതിരെ പഞ്ചാബ് സർക്കാർ സമർപ്പിച്ച ഹർജിയിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഒക്ടോബർ 15 മുതൽ 21 വരെയുള്ള യാത്രയ്ക്ക് അനുമതി നൽകുകയായിരുന്നു. യാത്രയുടെ സമ്പൂർണ ചെലവ് മാർക്ക്ഫെഡ് ആണ് വഹിക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

ലഹരി മാഫിയയുടെ കടുത്ത ആക്രമണങ്ങളാണ് അടുത്തിടെ പഞ്ചാബിൽ നടന്നത്. ലഹരി മരുന്ന് വിൽപ്പന ചോദ്യം ചെയ്തതിനാണ് മാൻസയിൽ വെച്ച് പർവീന്ദർ സിംഗ് ഝോട്ട വെടിയേറ്റു കൊല്ലപ്പെട്ടത്. മൃതദേഹം സംസ്കരിക്കാൻ പോലും വിസമ്മതിച്ച് കുടുംബാംഗങ്ങളും നാട്ടുകാരും ശക്തമായ പ്രക്ഷോഭത്തിലാണ്. ഇതിനുപുറമേ മറ്റൊരു ലഹരി ആക്രമണത്തിൽ ബികരംജിത് സിംഗ് കൊല്ലപ്പെട്ടതിലും, ലഹരി ലഭ്യതയ്ക്കെതിരെ ശബ്ദമുയർത്തിയ ഗുൽസാർ സിംഗിന്റെ ദുരൂഹ ആത്മഹത്യയിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പഞ്ചാബ് സർക്കാരിനോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. സംസ്ഥാനത്ത് ക്രമസമാധാനം പൂർണമായും തകർന്ന സാഹചര്യത്തിൽ ആം ആദ്മി പാർട്ടിക്കും ഭഗവന്ത് മന്നിനുമെതിരെ രാഷ്ട്രീയ നീക്കം ശക്തമാക്കാനാണ് ബിജെപിയുടെ തീരുമാനം.

Tags: Punjab CM Mann
Share
Tweet
Send
Share

Latest stories from this section

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

സ്വാതന്ത്ര്യദിനത്തിൽ വൻ ബോംബ് സ്ഫോടന പദ്ധതി; അസം ഉൽഫ മേധാവി പരേശ് ബറുവ അടക്കം 5 പേർക്കെതിരെ എൻഐഎ കുറ്റപത്രം

കുട്ടികൾക്കും ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള മൗലികാവകാശമുണ്ട് ; പ്രായപരിധി ഏർപ്പെടുത്തിയ നടപടി തള്ളി സുപ്രീം കോടതി

കുട്ടികൾക്കും ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള മൗലികാവകാശമുണ്ട് ; പ്രായപരിധി ഏർപ്പെടുത്തിയ നടപടി തള്ളി സുപ്രീം കോടതി

ചുവപ്പുഭീകരതയ്ക്ക് അന്ത്യം കുറിച്ച് ‘ഓപ്പറേഷൻ സങ്കൽപ്പ്’; ഛത്തീസ്ഗഡിൽ 14 കമ്യൂണിസ്റ്റ് ഭീകരരെ സൈന്യം വധിച്ചു; കൊടുംഭീകരൻ മംഗ്ദുവും കൊല്ലപ്പെട്ടവരിൽ

അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിന്റെ സർജിക്കൽ പ്രഹരം! കശ്മീരിൽ രണ്ട് ഭീകരരെ വധിച്ചു; വൻ നുഴഞ്ഞുകയറ്റ ശ്രമം തകർത്തു

താലിബാൻ വിറയ്ക്കും, പാകിസ്ഥാനിൽ അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ വൻ സൈനിക നീക്കം! അഫ്ഗാൻ പൗരന്മാരെ പിടികൂടാൻ വീടുകയറി പരിശോധന

താലിബാൻ വിറയ്ക്കും, പാകിസ്ഥാനിൽ അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ വൻ സൈനിക നീക്കം! അഫ്ഗാൻ പൗരന്മാരെ പിടികൂടാൻ വീടുകയറി പരിശോധന

Latest News

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

സഞ്ജു പരാജയപ്പെടാൻ കാരണം അത്; കാര്യകാരണങ്ങൾ വ്യക്തമാക്കി ചേതേശ്വർ പൂജാര

ആദ്യ 15 പന്തുകളിലെ വെല്ലുവിളി മറികടന്നാൽ വൻ സ്കോർ; സഞ്ജുവിന്റെ ബാറ്റിങ് രഹസ്യം കണക്കുകളിൽ തെളിയുന്നു

അഭിജീത് ദിപ്കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ് ; ‘തിരംഗ മാർച്ച്’ ഉപേക്ഷിക്കണമെന്ന് ആവശ്യം

നവംബർ ഒന്നിന് കോൺഗ്രസ്സ് റാലി; രാംലീല മൈതാനത്ത് നടത്താൻ അനുമതി നൽകി ഡൽഹി പോലീസ്

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

സ്വാതന്ത്ര്യദിനത്തിൽ വൻ ബോംബ് സ്ഫോടന പദ്ധതി; അസം ഉൽഫ മേധാവി പരേശ് ബറുവ അടക്കം 5 പേർക്കെതിരെ എൻഐഎ കുറ്റപത്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies