മധ്യപ്രദേശിൽ വെറും 200 രൂപയുടെ ലക്കി ഡ്രേ കൂപ്പണിലൂടെ കുടുംബത്തിന് ലഭിച്ചത് 50 ലക്ഷം രൂപ വിലമതിക്കുന്ന ടൊയോട്ട ഫോർച്യൂണർ കാർ. ബർഹാൻപൂരിലെ അഭാപുരി ധാാമിൽ നടന്ന ഗർബാ ആഘോഷത്തിനിടയിൽ കിരൺ റായ്ക്വാർ എന്ന സ്ത്രീയാണ് തന്റെ ആറുവയസ്സുകാരനായ പേരക്കുട്ടി വേദാന്തിന്റെ പേരിൽ 200 രൂപ നൽകി ലക്കി ഡ്രേ കൂപ്പൺ എടുത്തത്. യാതൊരു പ്രതീക്ഷയുമില്ലാതെ എടുത്ത ഈ കൂപ്പണിലൂടെ കുടുംബത്തിന്റെ നീണ്ടകാലത്തെ വലിയൊരു സ്വപ്നമാണ് യാഥാർത്ഥ്യമായത്.
വേദാന്തിന്റെ പേര് വിജയിയായി പ്രഖ്യാപിച്ചപ്പോൾ കുടുംബത്തിന് ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല. രണ്ട് തലമുറകളായി ഫോർച്യൂണർ വാഹനം സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അത് സാധ്യമായിരുന്നില്ല. ഒടുവിൽ തികച്ചും അപ്രതീക്ഷിതമായാണ് ഈ ഭാഗ്യം കുടുംബത്തെ തേടിയെത്തിയത്. 2025-ൽ നടന്ന ലക്കി ഡ്രേ നറുക്കെടുപ്പിലാണ് ഇവർ വിജയികളായത്.
എന്നാൽ എല്ലാ നടപടികളും പൂർത്തിയാക്കി വാഹനം ഔദ്യോഗികമായി കുടുംബത്തിന് കൈമാറിയത് 2026-ലാണ്. ഒരു സാധാരണ ഉത്സവത്തിനിടയിൽ എടുത്ത ചെറിയൊരു കൂപ്പൺ തങ്ങളുടെ ജീവിതത്തിലെ എക്കാലത്തെയും വലിയ സന്തോഷമായി മാറിയതിന്റെ അത്ഭുതത്തിലാണ് ഈ കുടുംബം ഇപ്പോൾ.








