വാഷിംഗ്ടണ്‍: ജൂണ്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണില്‍ യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് പ്രസംഗിക്കും. കോണ്‍ഗ്രസ് സ്പീക്കറായ പോള്‍ റയാന് മോദിയെ പ്രസംഗത്തിനായി ക്ഷണിച്ചു. കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തിലാണ് മോദി പ്രസംഗിക്കുക. ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം സുദൃഢമാണെന്ന് പോള്‍ റയാന് അഭിപ്രായപ്പെട്ടു. യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.
ബഹിരാകാശ സഹകരണം ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജൂണില്‍ അമേരിക്കയിലെത്തുന്നതെന്നാണ് സൂചന. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ മോദി യുഎസ് ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയും സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ആഭ്യന്തര ബഹിരാകാശ സഹകരണം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഇരുരാജ്യങ്ങളും മുന്‍പുതന്നെ കൂടിയാലോചനകള്‍ നടത്തിയിരുന്നു. ബഹിരാകാശ സുരക്ഷാ പ്രശ്നങ്ങള്‍, ആഗോള ബഹിരാകാശ നിയന്ത്രണം തുടങ്ങിയ കാര്യങ്ങളിലെ ഇന്ത്യ-യുഎസ് സഹകരണം ഒബാമയും മോദിയും തമ്മിലുള്ള ചര്‍ച്ചയില്‍ ഇടംപിടിച്ചേക്കും.
Discussion about this post