കൊച്ചി: വിജിലന്‍സിനെ വിവരാവകാശ നിയമപരിധിയില്‍നിന്ന് ഒഴിവാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രഥമദൃഷ്ട്യാ തന്നെ ഉത്തരവ് നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. വിജിലന്‍സ് അന്വേഷണങ്ങള്‍ ജനങ്ങള്‍ അറിയേണ്ടതല്ലേയെന്നും കോടതി ചോദിച്ചു. വിജിലന്‍സിന്റെ രഹസ്യാന്വേഷണ വിഭാഗത്തെ വിവരാവകാശത്തില്‍നിന്ന് ഒഴിവാക്കി ഇക്കഴിഞ്ഞ ജനുവരി 18-ന് ഓഫിസ് ഓര്‍ഡറും 27-ന് വിജ്ഞാപനവും സര്‍ക്കാര്‍ ഇറക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്തു ഇന്ത്യന്‍ ലോയേഴ്സ് യൂണിയന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
വജ്ഞാപനം നിലനില്‍ക്കില്ലെന്ന ഉത്തരവോടുകൂടിയാണ് 18-ലെ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള ഹര്ജിയാണിതെന്ന സംസ്ഥാന സര്‍ക്കാര്‍ വാദത്തോട് കോടതി യോജിച്ചില്ല. വിജിലന്‍സിന്റെ അന്വേഷണങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ടെന്നും കോടതി പറഞ്ഞു.
Discussion about this post