ഡല്‍ഹി: . നേരത്തെ, മല്യയുടെ അംഗത്വം റദ്ദാക്കണമെന്ന് രാജ്യസഭാ എത്തിക്സ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ഇക്കാര്യം നാളെചര്ച്ച ചെയ്യാനിരിക്കെയാണ് മല്യയുടെ നടപടി.
ആസ്തികളിലും ബാധ്യതകളിലും രാജ്യസഭ എംപി സ്ഥാനം വഹിച്ചിരുന്ന 10 വര്‍ഷക്കാലവും മാറ്റം വരുത്താതിരുന്നതിനെ തുടര്‍ന്നാണ് അംഗത്വം റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തത്.
വിവിധ ബാങ്കുകളില്‍ 9,000 കോടി രൂപ വായ്പ തിരിച്ചടയ്ക്കാതിരുന്നതിനെ തുടര്‍ന്ന് രാജ്യംവിട്ട മല്യ ഇപ്പോള്‍ ബ്രിട്ടനിലാണുള്ളത്. ഇതേതുടര്‍ന്ന് ഇന്ത്യയില്‍ മല്യക്കെതിരേ ജാമ്യമില്ലാ വാറന്റ് നിലവിലുണ്ട്. മല്യയുടെ പാസ്പോര്‍ട്ട് വിദേശകാര്യമന്ത്രാലയം റദ്ദാക്കുകയും ചെയ്തിരുന്നു. രാജ്യസഭയിലെ സ്വതന്ത്ര അംഗമായിരുന്നു വിജയ് മല്യ.
Discussion about this post