ഡല്‍ഹി : ക്രൈസ്തവ മതത്തിലേക്ക് മദര്‍ തെരേസ മതംമാറ്റം നടത്തുകയായിരുന്നെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. മദര്‍ തെരേസയുടെ സേവന പ്രവര്‍ത്തനങ്ങള്‍ പ്രശംസാര്‍ഹമാണെങ്കിലും അതിന് പിന്നില്‍ മറ്റുലക്ഷ്യങ്ങളുമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു .മത പരിവര്‍ത്തനമുള്‍പ്പെടെയുള്ള ഉദ്ദേശങ്ങളും മദര്‍ തെരേസയുടെ സേവനങ്ങള്‍ക്കു പിന്നിലുണ്ടായിരുന്നുവെന്ന് ഭാഗവത് ആരോപിച്ചു. ഇവിടെയുള്ള പ്രധാന പ്രശ്‌നം മതപരിവര്‍ത്തനമെന്നതല്ലെന്നും സേവനത്തിന്റെ പേരിലാണ് ഇത്തരമൊരു സംഭവം നടത്തുന്നതെങ്കില്‍ അതൊരു മോശം സേവനമാണെന്നും ഭഗവത് പറഞ്ഞു. രാജസ്ഥാനിലെ ഭരത്പൂരില്‍ ഒരു സന്നദ്ധസംഘടനയുടെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ആര്‍എസ്എസ് സര്‍സംഘ് ചാലക് മേധാവി .
അതേസമയം ഭാഗവതിന്റെ വിവാദപരാമര്‍ശത്തിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി. കൊല്‍ക്കത്തയിലെ നിര്‍മല്‍ ഹൃദയ് ആശ്രമത്തില്‍ വെച്ച് മദര്‍ തെരേസയോടൊപ്പം കുറച്ചു മാസങ്ങള്‍ താന്‍ സേവനം ചെയ്തിട്ടുണ്ട്. അവര്‍ വളരെ കുലീനയായ വ്യക്തിയാണെന്നും , അവരുടെ പേര് വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുതെന്നും കെജ്രരിവാള്‍ അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു കെജ്രിവാളിന്റെ പ്രതികരണം.
ഇതിനിടെ മോഹന്‍ഭാഗവതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഡല്‍ഹി രൂപതയും രംഗത്തെത്തിയിട്ടുണ്ട്.മദര്‍ തെരേസയുടെ സേവനങ്ങള്‍ക്ക് ഭാരത സര്‍ക്കാര്‍ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്‌ന നല്‍കി ആദരിച്ചിരുന്നു.
Discussion about this post